Anupama Parameswaran On Breakup : അന്യനെപ്പോലെയും റെമോയെ പോലെയും അയാൾ പെരുമാറും , ബ്രേക്കപ്പ് സ്ഥിരീകരിച്ച് അനുപമ പരമേശ്വരൻ

Anupama Parameswaran Reveals About Her Breakup : പ്രേമം എന്ന സിനിമയിലെ മേരി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നു കയറിയ നടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ സിനിമ ജീവിതം തുടങ്ങിയ അനുപമ ഇന്ന് സൗത്ത് ഇന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിക്കുന്ന തിരക്കുള്ള നടിയാണ്. താരത്തിന്റെ പ്രണയത്തെക്കുറിച്ച് പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചകൾ ഉയർന്നു വന്നിട്ടുണ്ട്. ചില ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആ കാര്യങ്ങളിൽ ഒക്കെ തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ് യുവ നടി.

Anupama Parameswaran On Breakup : അന്യനെപ്പോലെയും റെമോയെ പോലെയും അയാൾ പെരുമാറും , ബ്രേക്കപ്പ് സ്ഥിരീകരിച്ച് അനുപമ പരമേശ്വരൻ

Anupama Parameswaran

Published: 

12 Aug 2026 | 10:36 PM

പ്രേമം എന്ന സിനിമയിലെ മേരി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നു കയറിയ നടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ സിനിമ ജീവിതം തുടങ്ങിയ അനുപമ ഇന്ന് സൗത്ത് ഇന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിക്കുന്ന തിരക്കുള്ള നടിയാണ്. താരത്തിന്റെ പ്രണയത്തെക്കുറിച്ച് പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചകൾ ഉയർന്നു വന്നിട്ടുണ്ട്. ചില ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആ കാര്യങ്ങളിൽ ഒക്കെ തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ് യുവ നടി. കഴിഞ്ഞ രണ്ടു വർഷമായി താൻ കടന്നുപോയ മോശം അനുഭവങ്ങളെ കുറിച്ചാണ് അനുപമ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി താൻ നാർക്സിസ്റ്റിക് അബ്യൂസ് നേരിടുകയായിരുന്നു എന്നാണ് നടി തുറന്നു പറഞ്ഞിരിക്കുന്നത്. ധന്യ വർമ്മയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെ കുറിച്ചും അനുപമ മനസ്സുതുറന്നത്.

താൻ പ്രണയിച്ച വ്യക്തി അന്യൻ സിനിമയിലെ വിക്രം ചെയ്ത കഥാപാത്രത്തെ പോലെയായിരുന്നു എന്നാണ് അനുപമ വെളിപ്പെടുത്തിയിരിക്കുന്നത്. അനുപമയുടെ വാക്കുകൾ ഇങ്ങനെ – ഒരു ദിവസം അയാൾ റെമോയെ പോലെയായിരിക്കും പെരുമാറുക. ആ പെരുമാറ്റം കാണുമ്പോൾ താൻ ഇത്രയധികം ഭാഗ്യവതിയാണോ, ഇത്തരത്തിൽ സ്നേഹിക്കുന്ന ഒരാളെ കിട്ടാൻ എന്ന തോന്നൽ ഉണ്ടാകും. ഇത് സത്യമാണോ സ്വപ്നമാണോ എന്ന് വരെ നമ്മൾ വിചാരിച്ചു പോകും. എന്നാൽ പിറ്റേദിവസം ഇതേ ആൾ തന്നെ അന്യനെ പോലെ ആകും. ഏറ്റവും ക്രൂരമായിട്ടായിരിക്കും ആ ദിവസം പെരുമാറുക. എക്സ്ട്രീമിലേക്ക് പോകും. ഇതേ ആൾ തന്നെ അടുത്ത ദിവസം നമ്മുടെ അടുത്തേക്ക് മാപ്പു പറഞ്ഞുകൊണ്ട് എത്തും. നമ്മുളോട് പരമാവധി അങ്ങ് താഴ്ന്നു നിൽക്കും. ഇത്തരത്തിൽ ഇനി ഒരിക്കലും പെരുമാറില്ല എന്ന് പറയും. ഒരു കുട്ടിയെ പോലെ കരഞ്ഞുകൊണ്ട് നമ്മുടെ മുമ്പിൽ നിൽക്കും. എന്നാൽ പിന്നീടും പഴയ പോലെയുള്ള കാര്യങ്ങൾ ആവർത്തിക്കും. അതിങ്ങനെ തുടർന്ന് പോയിക്കൊണ്ടിരുന്നു എന്നും അനുപമ പരമേശ്വരൻ പറയുന്നു.

ഒടുവിൽ നിയന്ത്രണങ്ങൾ പരിധിവിട്ടപ്പോൾ താൻ തന്നെയാണ് ബന്ധം വേണ്ടെന്നുവച്ചത്. പരിചയപ്പെട്ട് മൂന്ന് മാസത്തിനുള്ളിൽ തന്നെ വിവാഹനിശ്ചയം വേണമെന്ന് അയാളും കുടുംബവും നിർബന്ധിക്കുവാൻ തുടങ്ങി. നേരത്തെ ബ്രേക്ക് അപ്പ് സൂചനകൾ നൽകിക്കൊണ്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സ്റ്റോറിയെക്കുറിച്ചും അനുപമ വ്യക്തത നൽകി. ഒരു രാത്രികൊണ്ട് എടുത്ത തീരുമാനം അല്ലായിരുന്നു അത്. പോസ്റ്റിനു പിന്നിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. രണ്ടു വർഷത്തെ ശാരീരികവും വൈകാരികവുമായ യാതനകളും മനോ വിഷമങ്ങളും അതിന് കാരണമായി എന്നും താരം തുറന്നു പറഞ്ഞു.

തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പമുള്ള സ്റ്റാഫിനും ഉൾപ്പെടെ ആ ബന്ധം തനിക്ക് ചേർന്നതല്ല എന്ന് തിരിച്ചറിവുണ്ടായിരുന്നു. ആ ബന്ധത്തിലൂടെ തനിക്ക് വളരെയധികം മാറ്റങ്ങളാണ് സംഭവിച്ചത്. എവിടെയെങ്കിലും ഒതുങ്ങി കൂടുന്ന അവസ്ഥയിലേക്ക് താൻ എത്തി. ഇത് തന്റെ ഒപ്പമുള്ളവർ തിരിച്ചറിഞ്ഞു. വളരെ സൈലന്റ് ആയാണ് നാർക്സിസ്റ്റിക് അബ്യൂസ് സംഭവിക്കുക. നമ്മളെ എങ്ങനെ വൈകാരികമായി കീഴ്പ്പെടുത്താമെന്ന് അവർക്ക് കൃത്യമായ അറിയാം. സ്വന്തം വീട്ടിൽ ഒരു തരത്തിലും പുറത്തിറങ്ങുമ്പോൾ മറ്റൊരു തരത്തിലും ആയിരിക്കും അവരുടെ പെരുമാറ്റം എന്നും തന്റെ മുൻ പങ്കാളിയെ കുറിച്ച് അനുപമ വെളിപ്പെടുത്തി. ഇത് ആദ്യമായാണ് ഈ വിഷയത്തിൽ നടി പ്രതികരിക്കുന്നത്.

Follow Us
നെല്ലിക്ക കഴിച്ചാൽ പ്രമേഹം പാടെ മാറുമോ? സത്യം ഇതാ
ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാറുണ്ടോ? എങ്കിൽ ഇതുകൂടി അറിയൂ!
തൈറോയ്ഡ് ലക്ഷണങ്ങൾ അറിയാം; വീട്ടിൽ ചെയ്യാവുന്ന ലളിതമായ 'നെക്ക് ടെസ്റ്റ്' ഇതാ
ഓണത്തിന് അത്തം മുതല്‍ തിരുവോണം വരെ പൂക്കളമൊരുക്കേണ്ടത് എങ്ങനെ?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു