Vijay Babu criticizes Sandra Thomas: ‘സാന്ദ്രയുടെ പട്ടി ഷോയ്ക്ക് ഉത്തരം പറയാൻ സമയമില്ല’; ഫെയ്‌സ്ബുക്കില്‍ പരസ്പരം ഏറ്റുമുട്ടി സാന്ദ്രയും വിജയും
Vijay Babu vs Sandra Thomas: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സംഘടന തിരഞ്ഞെടുപ്പമായി വിവാദങ്ങളിൽ സോഷ്യൽ മീഡിയയിൽ പരസ്പരം പോരടിച്ച് നിര്‍മാതാക്കളായ സാന്ദ്ര തോമസും വിജയ് ബാബുവും.
കൊച്ചി: നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സംഘടന തിരഞ്ഞെടുപ്പമായി വിവാദങ്ങളിൽ സോഷ്യൽ മീഡിയയിൽ പരസ്പരം പോരടിച്ച് നിര്‍മാതാക്കളായ സാന്ദ്ര തോമസും വിജയ് ബാബുവും. കഴിഞ്ഞ ദിവസം സാന്ദ്ര തോമസിനെതതിരെ വിജയ് ബാബു ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു.
ഇതിന് പിന്നാലെ വിജയ് ബാബുവിന് മറുപടിയുമായി സാന്ദ്രയും രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മറുപടി. വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാമെന്നും എന്നാൽ പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുമോയെന്നതിലേയുള്ളൂ പേടിയെന്നാണ് സാന്ദ്ര കുറിച്ചത്. എന്നാൽ ഇവിടെ കൊണ്ട് നിർത്താൻ വിജയ് ബാബു തയ്യാറായിരുന്നില്ല. പിന്നാലെ ഇതിന് മറുപടിയുമായി വിജയ് ബാബുവും രംഗത്തെത്തി.
‘നിങ്ങളുമായുള്ള പാർട്ണർഷിപ്പ് ഇല്ലാതായി. നിങ്ങൾക്ക് പകരം മറ്റാെരാളെ ഞാൻ എടുത്തു. നിങ്ങൾ പറഞ്ഞ കാര്യം ശരിയാണ് സാന്ദ്ര. അത് നിങ്ങളെക്കാളും വിശ്വസിക്കാൻ പറ്റുന്നതാണ്. സാന്ദ്രയുടെ പട്ടി ഷോയ്ക്ക് കൂടുതൽ ഉത്തരം പറയാൻ സമയമില്ല എനിക്ക് ഷൂട്ട് ഉണ്ട്. ബെെ’ – എന്നാണ് വിജയ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിനൊപ്പം വീട്ടിലെ പട്ടിയുടെ ചിത്രവും വിജയ് പങ്കുവച്ചിട്ടുണ്ട്.
Also Read:സാന്ദ്ര തോമസിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല; ഹർജി തള്ളി കോടതി
അതേസമയം കഴിഞ്ഞ ദിവസം സാന്ദ്രയ്ക്ക് താക്കീത് നൽകി വിജയ് ബാബു പങ്കുവച്ച ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് സാന്ദ്ര തോമസിന്റെ ഇന്നത്തെ കുറിപ്പ്.