Arattannan Case : ആറാട്ടണ്ണൻ പെടുമോ? അശ്ലീല പരാമർശത്തിനെതിരെ 12 നടിമാർ പരാതിപ്പെട്ടു

Arattanna Usha Hasina Case : നേരത്തെ നടി ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് നൽകിയപ്പോൾ, മറ്റുള്ള ഡി.ജി.പിക്കാണ് പരാതി നൽകിയിരിക്കുന്നത്.

Arattannan Case : ആറാട്ടണ്ണൻ പെടുമോ? അശ്ലീല പരാമർശത്തിനെതിരെ 12 നടിമാർ പരാതിപ്പെട്ടു

Araattannan

Published: 

24 Apr 2025 22:42 PM

തിരുവനന്തപുരം : സോഷ്യൽ മീഡിയ താരം ആറാട്ടണ്ണനെതിരെ പരാതിയുമായി കൂടുതൽ നടിമാർ പരാതിയുമായി രംഗത്ത്. മലയാള സിനിമ പ്രവർത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടെ 12 ഓളം പേരാണ് സന്തോഷ് വർക്കിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇവരെല്ലാം ഡി.ജി.പിക്കാണ് പരാതി നൽകിയിരിക്കുന്നത്. നേരത്തെ നടി ഉഷ ഹസീനയും സോഷ്യൽ മീഡിയ താരത്തിനെതിരെ പരാതി നൽകിയിരുന്നു.ആലപ്പുഴ ഡിവൈഎസ്പിക്കാണ് നടി നേരിട്ട് പരാതി നൽകിയത്.

സിനിമ നടിമാരെല്ലാം മോശം സ്ത്രീകളാണെന്ന് നടനും കൂടിയായ സോഷ്യൽ മീഡിയ താരം ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേർ വിമർശനം ഉന്നയിച്ചെങ്കിലും പോസ്റ്റ് പിൻവലിക്കാൻ ആറാട്ടണ്ണൻ തയ്യാറായില്ല. തുടർന്ന് സമൂഹത്തിലെ മറ്റുള്ളവരെ കുറിച്ചും മോശമായ പോസ്റ്റുകൾ സന്തോഷ് വർക്കി തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്.

ALSO READ : Mukesh M Nair Case: മുകേഷ് എം നായർക്കെതിരെ പോക്സോ കേസ്, കോവളത്തെ റിസോർട്ടിൽ വെച്ച് മോശമായി പെരുമാറിയെന്ന് ഇര

ഇതെ തുടർന്നാണ് ആറാട്ടണ്ണനെതിരെ പരാതിയുമായി നടി ഉഷ ഹസീന രംഗത്തെത്തിയത്. സന്തോഷ് വർക്കിയുടെ പരാമർശം 40 വർഷം സിനിമയിൽ പ്രവർത്തിക്കുന്ന തനിക്ക് വ്യക്തിപരമായ വേദനിപ്പിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമർശം സോഷ്യൽ മീഡിയ താരം പങ്കുവെച്ചിട്ടുള്ളതെന്ന് ഉഷ ഹസീന തൻ്റെ പരാതിയിൽ പറയുന്നു.

മോഹൻലാലിൻ്റെ ആറാട്ട് എന്ന സിനിമയ്ക്ക് റിവ്യൂ നൽകിയതിലൂടെയാണ് സന്തോഷ് വർക്കി സോഷ്യൽ മീഡിയിൽ പ്രമുഖനായത്. ട്രോളന്മാർ ആറാട്ടണ്ണൻ എന്ന സന്തോഷ വർക്കിയെ ട്രോളിയപ്പോൾ, ആ പേര് അങ്ങ് സ്വയം സ്വീകരിക്കുകയും ചെയ്തു. ഏതാനും ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ച സന്തോഷ് വർക്കി, ഈ അടുത്തിടെ ഇറങ്ങിയ ബാഡ് ബോയ്സ്, മമ്മൂട്ടിയുടെ ബസൂക്ക എന്ന സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

Related Stories
PT Kunju Muhammed Assault Case: ലൈംഗികാതിക്രമ പരാതിയില്‍ കഴമ്പുണ്ട്; മുന്‍കൂര്‍ ജാമ്യം തേടി പി.ടി. കുഞ്ഞുമുഹമ്മദ്
Year-Ender 2025: 2025ൽ ഏറ്റവും പ്രതിഫലം വാങ്ങിയ ഗായകർ ആരൊക്കെ? എആർ റഹ്മാന്റെ ഒരു പാട്ടിന് മൂന്ന് കോടി!
Dileep: വിവാദങ്ങൾക്കിടെ നടൻ ദിലീപ് ശബരിമലയിൽ
Actress Assault Case: അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്; മൗനം പാലിച്ച് നവ്യയും ആസിഫും കുഞ്ചോക്കോയും
Actress Assault Case: ‘ഭാമ എന്നോട് പേഴ്സണലായി ആരാണിത് ചെയ്യിച്ചതെന്ന് പറഞ്ഞു; എന്തുകൊണ്ട് മൊഴി മാറ്റി’: ഭാ​ഗ്യലക്ഷ്മി
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം