AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Save Box App Scam: പരസ്യത്തിൽ അഭിനയിച്ചതേയുള്ളൂ, ആ പണം പോലും കിട്ടിയില്ല! ‘സേവ് ബോക്സ്’ ആപ്പ് തട്ടിപ്പിനെ കുറിച്ച് ജയസൂര്യ

Save Box App Scam: സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡർ എന്ന നിലയിലാണ് ജയസൂര്യ പ്രവർത്തിച്ചു വന്നിരുന്നത്...

Save Box App Scam: പരസ്യത്തിൽ അഭിനയിച്ചതേയുള്ളൂ, ആ പണം പോലും കിട്ടിയില്ല! ‘സേവ് ബോക്സ്’ ആപ്പ് തട്ടിപ്പിനെ കുറിച്ച് ജയസൂര്യ
Jayasurya (1)Image Credit source: Instagram
Ashli C
Ashli C | Updated On: 30 Dec 2025 | 09:07 AM

കൊച്ചി: സേവ് ബോക്‌സ് ബിഡ്ഡിങ് ആപ്പ്’ നിക്ഷേപ തട്ടിപ്പ് കേസിൽ ഇഡി ചോദ്യം ചെയ്തതിനു പിന്നാലെ പ്രതികരണവുമായി നടൻ ജയസൂര്യ. താൻ അതിന്റെ പരസ്യത്തിൽ അഭിനയിച്ചതേയുള്ളൂ എന്നാൽ ആ പണം പോലും കൃത്യമായി കിട്ടിയിട്ടില്ല എന്ന് ജയസൂര്യ. സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡർ എന്ന നിലയിലാണ് ജയസൂര്യ പ്രവർത്തിച്ചു വന്നിരുന്നത്. പരസ്യത്തിൽ അഭിനയിച്ചു എന്നല്ലാതെ മറ്റു സാമ്പത്തിക ഇടപാടുകൾ ഒന്നും നടത്തിയിട്ടില്ല.

പരസ്യത്തിൽ അഭിനയിക്കുന്നതിന് വേണ്ടി രണ്ടു കോടിയോളം രൂപ വാഗ്ദാനം ചെയ്തിരുന്നു എന്നും എന്നാൽ ആ പണം പോലും കൃത്യമായി കിട്ടിയിട്ടില്ല എന്ന് ജയസൂര്യ പ്രതികരിച്ചു. ഈ സംഭവത്തിൽ യാതൊരുവിധത്തിലുള്ള ഓഹരി പങ്കാളിത്തവും തനിക്കില്ല എന്നും താൻ ഷെയർ ഒന്നും ചോദിച്ചിട്ടില്ല എന്നും നടൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.

കൊച്ചിയിലെ ഇടി ഓഫീസിൽ വിളിച്ചു വരുത്തിയിട്ടാണ് നടനെ ചോദ്യം ചെയ്തത്. നടനൊപ്പം ഭാര്യയും ഈഡി ഓഫീസിൽ എത്തിയിട്ടുണ്ടായിരുന്നു.സേവ് ബോക്‌സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി നടൻ ജയൻസൂര്യയുമായി കരാറിലേർപ്പെട്ടിരുന്നതായാണ് ഇഡി വൃത്തങ്ങൾ നൽകുന്നവിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയസൂര്യയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്.

സേവ് ബോക്സ് ആപ്പ് നിക്ഷേപമെന്ന പേരിൽ കോടികൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഇതിന്റെ ഉടമയായ തൃശൂർ സ്വദേശി സ്വാതിഖ് റഹീമിനെ 2023ൽ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിനിമ മേഖലയുമായി വലിയ ബന്ധമുള്ള ആളാണ് സ്വാതിഖ് റഹീം. 2019-ലാണ് ഓൺലൈൻ ലേലം നടത്തുന്ന സ്ഥാപനമെന്ന പേരിൽ ഇയാൾ സേവ് ബോക്സ് ആരംഭിച്ചത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സംരംഭം എന്ന നിലയിലാണ് ഇത് ആരംഭിക്കുമ്പോഴുള്ള പ്രചാരണം. ചലച്ചിത്ര മേഖലയിൽ നിന്നുള്ള ഒട്ടേറെ പേരാണ് ഇതിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്.