AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pallikkettu Song by veeramani: മധുരമീനാക്ഷിയ്ക്കു മുന്നിൽ വേദന മറന്ന് വീരമണി അവസാനമായി പാടി…. പള്ളിക്കെട്ട് ശബരിമലയ്ക്ക്…

Pallikkettu sabarimalaykku song: അർബുദ ബാധിതനായിരുന്നിട്ടും സംഗീതവേദികളിൽ നിന്ന് അദ്ദേഹം പിന്മാറിയിരുന്നില്ല. 1990 സെപ്റ്റംബർ 25-ന് മധുര മീനാക്ഷി ക്ഷേത്രാങ്കണത്തിൽ തീവ്രവേദന കടിച്ചുപിടിച്ച് നിറകണ്ണുകളോടെ അദ്ദേഹം പാടിയ അവസാന ഗാനവും 'പള്ളിക്കെട്ട്' തന്നെയായിരുന്നു

Pallikkettu Song by veeramani: മധുരമീനാക്ഷിയ്ക്കു മുന്നിൽ വേദന മറന്ന് വീരമണി അവസാനമായി പാടി…. പള്ളിക്കെട്ട് ശബരിമലയ്ക്ക്…
Pallikkettu SongImage Credit source: social media
Aswathy Balachandran
Aswathy Balachandran | Updated On: 30 Dec 2025 | 02:10 PM

ഇരുമുടി താങ്കി…. എന്ന നീണ്ട വിരുത്തം…. ഒടുവിൽ താളാത്മകമായി ശരണം വിളിപോലെ പള്ളിക്കെട്ട് …. ശബരിമലയ്ക്ക് …. എന്നു തുടങ്ങി പിന്നങ്ങോട്ട് കൊട്ടിക്കേറുന്ന ആവേശത്താളം. പതിനെട്ടു പടികൾക്കപ്പുറത്തെ സ്വാമി സന്നിധിയിലേക്ക് കൈപിടിച്ചുയർത്തുന്ന അനുഭവം. വീരമണിയുടെ ശബ്ദത്തെപ്പറ്റി ഓർക്കുമ്പോൾ ആദ്യം ഓടിവരുന്ന ​ഗാനം ഇതുതന്നെയാകും. ജ്യേഷ്ഠൻ സോമുവും വയലിൻ വിദ്വാൻ ഗജയും ചേർന്ന് ചിട്ടപ്പെടുത്തിയ ഈ ഗാനം എഴുതിയത് ഷൺമുഖം എന്ന രചയിതാവാണ്.

കാഴ്ചയിൽ ഒരു ചെറിയ മനുഷ്യനായിരുന്നെങ്കിലും പാടിത്തുടങ്ങിയാൽ ആ പ്രദേശം മുഴുവൻ പ്രകമ്പനം കൊള്ളിക്കുന്നതായിരുന്നു വീരമണിയുടെ ശബ്ദമെന്ന് അദ്ദേഹത്തിന്റെ ഗാനമേളകൾക്ക് സാക്ഷിയായവർ ഓർക്കുന്നു. സിനിമാനടൻ എം.എൻ. നമ്പ്യാരുടെ ശിഷ്യനായി 1970 മുതൽ എല്ലാ വർഷവും ശബരിമല സന്ദർശിച്ചിരുന്ന വീരമണി, സംഗീതത്തെ ഈശ്വരസാക്ഷാത്കാരത്തിനുള്ള വഴിയായാണ് കണ്ടത്. സിലോൺ റേഡിയോയിലെ തമിഴ് പ്രക്ഷേപണങ്ങളിലൂടെയാണ് ഈ പാട്ടുകൾ മലയാളികളുടെ ഹൃദയത്തിൽ കുടിയേറിയത്.

Also Read: Sarvam Maya: കുതിപ്പുതുടർന്ന് സർവം മായ; നാല് ദിവസം കൊണ്ട് കളക്ഷൻ 50 കോടിയ്ക്കരികെ

അർബുദ ബാധിതനായിരുന്നിട്ടും സംഗീതവേദികളിൽ നിന്ന് അദ്ദേഹം പിന്മാറിയിരുന്നില്ല. 1990 സെപ്റ്റംബർ 25-ന് മധുര മീനാക്ഷി ക്ഷേത്രാങ്കണത്തിൽ തീവ്രവേദന കടിച്ചുപിടിച്ച് നിറകണ്ണുകളോടെ അദ്ദേഹം പാടിയ അവസാന ഗാനവും ‘പള്ളിക്കെട്ട്’ തന്നെയായിരുന്നു. ആ പാട്ടിലൂടെ സ്വാമി സന്നിധിയിലേക്ക് ലയിച്ച ഗായകൻ പിന്നീട് ഒക്ടോബർ 29-ന് ഈ ലോകത്തോട് വിടപറഞ്ഞു. വീരമണിയുടെ വിയോഗശേഷം ജ്യേഷ്ഠൻ സോമു ‘വീരമണി സോമു’ എന്ന പേരിൽ സംഗീത യാത്ര തുടർന്നു. ഇന്ന് അദ്ദേഹത്തിന്റെ പുത്രന്മാരായ വീരമണി രാജുവും വീരമണി കണ്ണനും ആ മഹത്തായ ഗാനപാരമ്പര്യം കാത്തുസൂക്ഷിക്കുന്നു.

വിടവാങ്ങി മൂന്നര പതിറ്റാണ്ടിനിപ്പുറവും, ശരണമന്ത്രങ്ങൾ അന്തരീക്ഷത്തിൽ നിറയുമ്പോൾ വീരമണിയും അദ്ദേഹത്തിന്റെ ശബ്ദവും ഇല്ലാതെ മലയാളിക്ക് മണ്ഡലകാലമില്ല. വെറുമൊരു പാട്ടുകാരനായിരുന്നില്ല അദ്ദേഹം, മറിച്ച് സംഗീതം കൊണ്ട് ഭക്തിയുടെ പുണ്യം തീർത്ത താപസനായിരുന്നു.