AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

അനന്തൻ കാടി’ൻ്റെ എല്ലാ ചരിത്രവും പഠിച്ചു, സിനിമയുടെ ഭാഗമാകാൻ കാരണം മുരളി സാർ; കഥാപാത്രത്തെ കുറിച്ച് ആര്യ

Studied the entire history of Ananthan Kaadu Murali Sir is the reason I did this film Actor Arya: എനിക്ക് അൽപ്പം ചരിത്രമൊക്കെ അറിയാമായിരുന്നു എങ്കിലും പൂർണ്ണമായും ധാരണ ഉണ്ടായിരുന്നില്ല. മുരളി സാറുമായി തിരക്കഥയെ കുറിച്ച് ചർച്ച ചെയ്യുന്ന ഘട്ടത്തൊലാണ് കൂടുതൽ കാര്യങ്ങൾ അറിയുന്നത്. ഒരു കംപ്ലിറ്റ് കണക്ഷൻ അപ്പോഴാണ് വരുന്നത്. സിനിമ ചെയ്യാൻ തുടങ്ങിയതോടെ, തിരുവനതപുരത്തെ അമ്പലങ്ങളും, പശ്ചാത്തലവും, രാഷ്ട്രീയ ചരിത്രവുമെല്ലാം അദ്ദേഹം എനിക്ക് വിവരിച്ച് തന്നു

അനന്തൻ കാടി’ൻ്റെ എല്ലാ ചരിത്രവും പഠിച്ചു, സിനിമയുടെ ഭാഗമാകാൻ കാരണം മുരളി സാർ; കഥാപാത്രത്തെ കുറിച്ച് ആര്യ
ആര്യImage Credit source: Facebook Arya
Sumeesh T Unneen
Sumeesh T Unneen | Published: 18 Jun 2026 | 12:11 PM

‘ഉറുമി’യിലെ ചിറക്കൽ കൊത്തുവാളായും ‘ഡബിൾ ബാരലി’ലെ സ്റ്റൈലിഷ് മജ്നുവായും മലയാളി പ്രേക്ഷകർക്ക് രണ്ട് വ്യത്യസ്ത സിനിമാനുഭവങ്ങൾ സമ്മാനിച്ച പ്രിയ തെന്നിന്ത്യൻ താരം ആര്യയ്ക്ക് മലയാളത്തിൽ എന്നും ഒരു പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. ‘ദി ഗ്രേറ്റ് ഫാദർ’, ‘പതിനെട്ടാം പടി’ എന്നീ ചിത്രങ്ങളിലൂടെയും മലയാളികൾക്ക് മുന്നിലെത്തിയ താരം ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. മുരളി ഗോപിയുടെ ശക്തമായ തിരക്കഥയിൽ ജിയൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ‘അനന്തൻ കാട്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് ആര്യയുടെ ഈ മാസ്സ് റീ-എൻട്രി. ഈ ചിത്രത്തിലേക്ക് താൻ എങ്ങനെയാണ് എത്തിപ്പെട്ടതെന്നും, സിനിമയിലൂടെ തനിക്ക് ലഭിച്ച പുതിയ അറിവുകളെയും അനുഭവങ്ങളെയും കുറിച്ചും താരം മനസ്സ് തുറക്കുകയാണ് ഇവിടെ.

താൻ ഈ സിനിമയിലേക്ക് എത്തിപ്പെടാൻ കാരണം മുരളി ഗോപിയാണെന്നും സിനിമയിൽ ഒരു തമിഴ് കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്നും ആര്യ പറയുന്നു. “സിനിമയിലെ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് ഞാൻ ചെയ്യുന്നത്. കഥ നരേറ്റ് ചെയ്തപ്പോൾ എന്താണ് അനന്തൻ കാട് എന്ന് വിശദമായി തന്നെ പറഞ്ഞുതന്നിരുന്നു. ഇതൊരു പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയാണ്. കഥ കേട്ടപ്പോൾ തന്നെ ഏറെ ഇഷ്ടപ്പെട്ടു. ദിണ്ഡിക്കൽ അതിർത്തിയിലാണ് കഥ നടക്കുന്നത്. കാഥാപത്തെ മുരളി സാർ തിരുവനന്തപുരം എന്ന പ്രദേശത്തേക്ക് കൂട്ടിയിണക്കിയ രീതി എന്നെ വലിയ രീതിയിൽ ആകർഷിച്ചു.

Also Read: Decoding Ananthan Kaadu: എന്താണ് അനന്തൻകാട്, ആ സസ്പെൻസ് വെളിപ്പെടുത്തി മുരളി ഗോപി

മലയാള സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുമ്പോഴുള്ള ചെറിയ ആശങ്കയും അദ്ദേഹം പങ്കുവച്ചു. മറ്റൊരു ഭാഷയിൽ പ്രധാന വേഷം ചെയ്യുമ്പോൾ ആദ്യം ചെറിയ സിനിമകൾ ചെയ്യാനാണ് എല്ലാരും ശ്രമിക്കുകയെന്നും എന്നാൽ ഈ സിനിമ മുരളി ഗോപി ഒരു വലിയ സിനിമയായി തന്നെയാണ് എഴുതിയിരിക്കുന്നത് എന്നതിനാൽ അത് സാധ്യമല്ലെന്നും ആര്യ പറയുന്നു.“ഒരു വലിയ പ്രൊഡക്ഷൻ വാല്യു ഉള്ള സിനിമയാണ് ഇത്. ആ രീതിയിലാണ് മുരളി സാർ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ മേക്കിംഗിന് വേണ്ടിയാണ് കുടുതൽ പണവും ചിലവഴിച്ചിരിക്കുന്നത് എന്ന് സിനിമ കാണുമ്പോൾ നിങ്ങൾക്ക് വ്യക്തമാവും.”

സിനിമയുടെ ചരിത്ര പശ്ചാത്തലത്തെ കുറിച്ചും താരം വിശദീകരിച്ചു “എനിക്ക് അൽപ്പം ചരിത്രമൊക്കെ അറിയാമായിരുന്നു എങ്കിലും പൂർണ്ണമായും ധാരണ ഉണ്ടായിരുന്നില്ല. മുരളി സാറുമായി തിരക്കഥയെ കുറിച്ച് ചർച്ച ചെയ്യുന്ന ഘട്ടത്തൊലാണ് കൂടുതൽ കാര്യങ്ങൾ അറിയുന്നത്. ഒരു കംപ്ലിറ്റ് കണക്ഷൻ അപ്പോഴാണ് വരുന്നത്. സിനിമ ചെയ്യാൻ തുടങ്ങിയതോടെ, തിരുവനതപുരത്തെ അമ്പലങ്ങളും, പശ്ചാത്തലവും, രാഷ്ട്രീയ ചരിത്രവുമെല്ലാം അദ്ദേഹം എനിക്ക് വിവരിച്ച് തന്നു. അപ്പോഴാണ് സിനിമയിൽ എന്താണ് നമ്മൾ ഒരുക്കുന്നത് എന്ന പൂർണമായ ധാരണ ലഭിച്ചത്.” ആര്യ പറഞ്ഞു. ഈ സിനിമ കാണുമ്പോൾ പല കാര്യങ്ങളും നമുക്ക് റിലേറ്റ് ചെയ്യാൻ സാധിക്കുമെന്നും, ചരിത്രത്തെ കൂടുതൽ അടുത്തറിയാനും, ആ കാലഘട്ടത്തെ മനസ്സിലാക്കാനും സാധിക്കും എന്നതാണ് പീരിയഡ് സിനിമകൾ തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചിട്ടുള്ളത് എന്നും ആര്യ വ്യക്തമാക്കി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചത്.

English Summary

South Indian star Arya has opened up about his compelling role in the highly anticipated Malayalam action-thriller Ananthan Kaadu, scheduled for a June 25 release. The actor revealed that it was master screenwriter Murali Gopy himself who enlightened him about the deep history of Thiruvananthapuram, which completely changed his perspective on the character. Arya further emphasized that it was his profound respect for Gopy’s brilliant writing and visionary concepts that made him sign the ambitious project without a second thought.

Follow Us