Asif Ali: ‘ഇൻസ്റ്റ​ഗ്രാമിലൂടെ നമ്പർ തേടിപിടിച്ച് അങ്ങോട്ട് ചോദിച്ച് വാങ്ങിയ കഥാപാത്രമാണ് അത്’; ആസിഫ് അലി

Asif Ali about Sarkeet movie: 1001 നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് സർക്കീട്ട്. ആസിഫ് അലി, ദീപക് പറമ്പോൽ, ദിവ്യ പ്രഭ, ഓർഹാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.

Asif Ali: ഇൻസ്റ്റ​ഗ്രാമിലൂടെ നമ്പർ തേടിപിടിച്ച് അങ്ങോട്ട് ചോദിച്ച് വാങ്ങിയ കഥാപാത്രമാണ് അത്; ആസിഫ് അലി

Asif Ali

Published: 

05 Jun 2025 | 09:45 AM

മലയാള സിനിമാപ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള യുവതാരമാണ് ആസിഫ് അലി. ഓരോ സിനിമകളിലൂടെയും അദ്ദേഹം ആരാധകരെ ഞെട്ടിക്കുകയാണ്. സർക്കീട്ട് എന്ന ചിത്രമാണ് ആസിഫിന്റേതായി തിയറ്ററുകളിൽ അവസാനമായി എത്തിയത്.

1001 നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് സർക്കീട്ട്. ആസിഫ് അലി, ദീപക് പറമ്പോൽ, ദിവ്യ പ്രഭ, ഓർഹാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.

ഇപ്പോഴിതാ, സർക്കീട്ട് എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പറ്റി സംസാരിക്കുകയാണ് താരം. 1001 നുണകൾ കണ്ട് കഴിഞ്ഞപ്പോൾ ഭയങ്കര ഇഷ്ടമായെന്ന് ആസിഫ് പറയുന്നു. സ്റ്റാർ ആന്റ് സ്റ്റൈൽ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘താമറിന്റെ 1001 നുണകൾ ഒടിടിയിൽ പ്രദർശനത്തിനെത്തിയപ്പോഴാണ് കണ്ടത്. കഥയെന്താണെന്നോ സംവിധായകൻ ആരാണെന്നോ എന്നൊന്നും അറിയാതെയാണ് ആ സിനിമ കണ്ടത്. കണ്ടു കഴിഞ്ഞപ്പോൾ ഭയങ്കര ഇഷ്ടമായി. ഓരോ രം​ഗവും ആസ്വദിച്ചാണ് കണ്ടത്.

സിനിമയെ കുറിച്ച് പറയാൻ ഇൻസ്റ്റ​ഗ്രാം വഴി നമ്പർ തേടിപ്പിടിച്ചാണ് താമറിനെ വിളിക്കുന്നത്. പരിചയപ്പെട്ട് കഴിഞ്ഞപ്പോൾ എനിക്ക് പറ്റിയ എന്തെങ്കിലും കഥകളുണ്ടെങ്കിൽ നമുക്ക് ഒന്നിച്ചൊരു സിനിമ ചെയ്യാമെന്ന് അങ്ങോട്ട് പറയുകയായിരുന്നു. അങ്ങനെ ചെയ്ത് സിനിമയാണ് സർക്കീട്ട്’, ആസിഫ് അലി പറയുന്നു.

Follow Us
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ