AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asif Ali: ‘ഞാൻ ഏതെങ്കിലും സിനിമാനടിയെ കല്യാണം കഴിക്കുമെന്ന് വീട്ടുകാർക്ക് പേടിയുണ്ടായിരുന്നു’; ആസിഫ് അലി

Asif Ali About His Family: തന്റെ വീട്ടുകാർക്ക് താനേതെങ്കിലും സിനിമാനടിയെ വിവാഹം കഴിക്കുമോയെന്ന പേടിയുണ്ടായിരുന്നുവെന്ന് പറയുകയാണ് ആസിഫ് അലി.

Asif Ali: ‘ഞാൻ ഏതെങ്കിലും സിനിമാനടിയെ കല്യാണം കഴിക്കുമെന്ന് വീട്ടുകാർക്ക് പേടിയുണ്ടായിരുന്നു’; ആസിഫ് അലി
ആസിഫ് അലി Image Credit source: Facebook
nandha-das
Nandha Das | Published: 17 May 2025 20:11 PM

മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആസിഫ് അലി. ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടാം താരത്തിന് കഴിഞ്ഞു. 2009ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന സിനിമയിലൂടെയാണ് ആസിഫ് അലി അഭിനയരംഗത്തേക്ക് കടന്നുവന്നത്. കരിയറിന്റെ തുടക്കത്തിൽ ശോഭിച്ച താരത്തിന് പിന്നീട് തുടർ പരാജയങ്ങൾ നേരിടേണ്ടി വന്നു. ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വർഷമായിരുന്നു 2024.

ഇപ്പോഴിതാ, തന്റെ വീട്ടുകാർക്ക് താനേതെങ്കിലും സിനിമാനടിയെ വിവാഹം കഴിക്കുമോയെന്ന പേടിയുണ്ടായിരുന്നുവെന്ന് പറയുകയാണ് ആസിഫ് അലി. സിനിമ കാണുമ്പോൾ അത്തരം ചിന്തകൾ വരുന്നത് സ്വാഭാവികമാണ്. തന്റെ കല്യാണം പിന്നീട് പെട്ടെന്ന് നടന്നുവെന്നും ആസിഫ് അലി പറയുന്നു. ഒരു പക്ഷേ അന്ന് കല്യാണം കഴിച്ചില്ലെങ്കിൽ താനിപ്പോഴും ഒരു ബാച്ചിലറായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു നടൻ.

‘ഞാൻ ഏതെങ്കിലും സിനിമാനടിയെ കല്യാണം കഴിച്ചോണ്ട് വരുമോ എന്ന് എന്റെ വീട്ടിൽ എല്ലാവർക്കും പേടിയുണ്ടായിരുന്നു. സ്വാഭാവികമായും വീട്ടുകാർക്ക് അങ്ങനെ ഒരു ചിന്ത ഉണ്ടാകും. കാരണം, അവർക്ക് അറിയില്ലല്ലോ. അവർ സിനിമയിൽ നമ്മളെ ഇങ്ങനെ കാണുന്നു. പാട്ടു പാടുന്നു, സോങ് ഷൂട്ടിൽ നായകനെ കെട്ടിപ്പിടിക്കുന്നു എന്നൊക്കെ പറയുമ്പോ അവർക്ക് അങ്ങനെ ഒരു പേടിയുണ്ടാകും.

ALSO READ: അഭിനയത്തിൽ താത്പര്യമുണ്ടായിരുന്നില്ല; ഒരു തമാശയ്ക്കാണ് ഓഡിഷന് വേണ്ടി ഫോട്ടോ അയച്ചത്: ലിജോമോൾ ജോസ്

അങ്ങനെ ഒരു സമയത്ത് ഇരിക്കുമ്പോഴാണ് ഞാനും സമയും (ഭാര്യ) തമ്മിൽ കാണുന്നതും, വീട്ടിൽ പറയുന്നതുമെല്ലാം. പിന്നെ പെട്ടന്ന് തന്നെ കല്യാണം നടന്നു. എന്റെ 27ാമത്തെ വയസിലാണ് അത് സംഭവിക്കുന്നത്. എന്നെ സംബന്ധിച്ചടുത്തോളം ജീവിതത്തിൽ എപ്പോഴും ദൈവത്തിന്റെ ഒരു സ്‌ക്രിപ്റ്റുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതാണ് നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത്. ഒരു പക്ഷേ അന്ന് അത് സംഭവിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇന്നും മലയാളത്തിലെ ഒരു നൊട്ടോറിയസ് ബാച്ചിലർ ആയി തുടർന്നേനെ” ആസിഫ് അലി പറഞ്ഞു.