AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി; നടി നന്ദിനി കശ്യപ് അറസ്റ്റിൽ

Assam Actress Nandini Kashyap Arrested: കാർ ഇടിച്ച് നിർത്താതെ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദിസ്പുർ പോലീസ് സ്റ്റേഷൻ പരിധിയിലെ ദഖിൻഗാവിലായിരുന്നു വാഹനാപകടം നടന്നത്.

യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി; നടി നന്ദിനി കശ്യപ് അറസ്റ്റിൽ
Nandini Kashyap
sarika-kp
Sarika KP | Published: 31 Jul 2025 06:17 AM

​ഗുവാഹത്തി: യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി കടന്നുകളഞ്ഞ അസാമീസ് നടി നന്ദിനി കശ്യപ് അറസ്റ്റിൽ. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പോളിടെക്നിക് വിദ്യാർത്ഥി സമിയുൽ ഹഖിനെയാണ് (21) നടി ഓടിച്ച കാർ ഇടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ ഹഖിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കാർ ഇടിച്ച് നിർത്താതെ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദിസ്പുർ പോലീസ് സ്റ്റേഷൻ പരിധിയിലെ ദഖിൻഗാവിലായിരുന്നു വാഹനാപകടം നടന്നത്. കേസിൽ കാംരൂപ് (മെട്രോ) സിജെഎം കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതോടെയാണ് കഴിഞ്ഞ ദിവസം നടിയെ അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ പാൻബസാർ വനിതാ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ വകുപ്പ് 105 പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

Also Read:പകർപ്പവകാശ തർക്കം: ഇളയരാജയ്ക്ക് തിരിച്ചടി, സുപ്രീം കോടതി ഹർജി തള്ളി

അപകടത്തിനു ശേഷം നിർത്താതെ പോയ വാഹനം യുവാവിന്റെ സഹപ്രവര്‍ത്തകര്‍ പിന്തുടര്‍ന്നു. പിന്നാലെ ഒരു അപാര്‍ട്‌മെന്റിന് സമീപത്ത് വച്ച് വാഹനം കണ്ടെത്തുകയായിരുന്നു. ഇവിടെ കാർ ഒളിപ്പിച്ച് കടന്ന് കളയാൻ ആയിരുന്നു നടി ശ്രമിച്ചതെന്നാണ് പറയപ്പെടുന്നത്. നടിയും യുവാവിന്റെ സഹപ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായതായും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്.

സംഭവത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത് നടിയെ ചോദ്യം ചെയ്യതെങ്കിലും ആരോപണം ആദ്യം നിഷേധിക്കുകയായിരുന്നു. യുവാവിന്റെ മരണത്തിന് പിന്നാലെ നടിക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം കൂടെ ചേര്‍ത്ത് അറസ്റ്റുചെയ്യുകയായിരുന്നു.