Avarachan and Sons Movie: അവറാച്ചൻ ആന്റ് സൺസ് ചിരിപ്പിച്ചോ? ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ
Avarachan and Sons Movie Review: ബിജു മേനോനെ നായകനാക്കി അമൽ ഷീല തമ്പി സംവിധാനം ചെയ്ത സിനിമയാണ് അവറാച്ചൻ ആൻഡ് സൺസ്. സിനിമയിൽ ശ്രീനാഥ് ഭാസിയും ഗണപതിയും ബിജുമേനോന്റെ മക്കളായി വേഷമിട്ടിരിക്കുന്നു. ഒരിടവേളയ്ക്കുശേഷം ബിജു മേനോൻ കോമഡി റോൾ ചെയ്യുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. ഇന്ന് രാവിലെ റിലീസിന് എത്തിയ ഈ സിനിമയുടെ ആദ്യ പ്രതികരണങ്ങൾ എങ്ങനെ എന്ന് നോക്കാം. വളരെ സാധാരണമായ ഒരു പറയുന്ന സിനിമയാണ് ഇതെന്നും...

Avarachan And Sons Movie
ബിജു മേനോനെ നായകനാക്കി അമൽ ഷീല തമ്പി സംവിധാനം ചെയ്ത സിനിമയാണ് അവറാച്ചൻ ആൻഡ് സൺസ്. സിനിമയിൽ ശ്രീനാഥ് ഭാസിയും ഗണപതിയും ബിജുമേനോന്റെ മക്കളായി വേഷമിട്ടിരിക്കുന്നു. ഒരിടവേളയ്ക്കുശേഷം ബിജു മേനോൻ കോമഡി റോൾ ചെയ്യുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. ഇന്ന് രാവിലെ റിലീസിന് എത്തിയ ഈ സിനിമയുടെ ആദ്യ പ്രതികരണങ്ങൾ എങ്ങനെ എന്ന് നോക്കാം. വളരെ സാധാരണമായ ഒരു പറയുന്ന സിനിമയാണ് ഇതെന്നും കോമഡിക്കും ഇമോഷനും പ്രാധാന്യം നൽകി കൊണ്ടാണ് പടം എടുത്തിരിക്കുന്നത് എന്നും കൂടുതൽ പേരും അഭിപ്രായം പങ്കുവെക്കുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ ബിജുമേനോന്റെ കോമഡി വേഷത്തിലേക്കുള്ള തിരിച്ചുവരവാണ് ഇതെന്നും ഏറെ രസത്തിൽ കണ്ടിരിക്കാൻ പറ്റുന്ന പടമാണിതെന്നും പലരും പറയുന്നു
ടൈറ്റിൽ പോലെ തന്നെ അവറാച്ചൻ എന്നാണ് ബിജു മേനോന്റെ കഥാപാത്രത്തിന്റെ പേര്. അവറാച്ചനും മക്കളും ഒക്കെ അടങ്ങുന്ന ഒരു ചെറിയ കുടുംബത്തിലുണ്ടാകുന്ന കാര്യങ്ങളാണ് സിനിമയുടെ പശ്ചാത്തലം. അവറാച്ചൻ കാരണം വീട്ടിലുണ്ടാകുന്ന പ്രശ്നങ്ങളാണ് കഥയിലെ പ്രധാന എലമെന്റ്. അൽപം തരികിട എന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രമാണ് അവറാച്ചന്റേത്. ബിജു മേനോന്റെ പ്രകടനത്തിനൊപ്പം ഗണപതിയും ശ്രീനാഥ് ഭാസിയും അവതരിപ്പിക്കുന്ന മക്കളുടെ കഥാപാത്രവും നന്നായിട്ടുണ്ടെന്നും പ്രേക്ഷകർ പറയുന്നു. അതിനൊപ്പം വിനയ് ഫോർട്ടിന്റെ പ്രകടനത്തെയും പ്രേക്ഷകർ പ്രത്യേകം എടുത്ത് പറയുന്നുണ്ട്.
Also Read: രണബാലിയും ജയിലറും ഉൾപ്പെടെ ഒക്ടോബറിൽ വരുന്നത് വമ്പൻ റിലീസുകൾ
കോമഡി ശരിക്കും വർക്കൗട്ട് ആയിട്ടുണ്ട്, മടുപ്പില്ലാതെ ഓരോ മിനിറ്റും കാണാൻ പറ്റുന്നു, വിനയ് ഫോർട്ടിന്റെ സൈക്കോ സ്വഭാവമുള്ള കഥാപാത്രം ഒരു രക്ഷയുമില്ല, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാമിയോ റോൾ എട്രിയും പടത്തിൽ വരുന്നുണ്ട്, ക്ലൈമാക്സും ഏറെ സാറ്റിസ്ഫൈയിൽ ആണ്, ഫാമിലി ഡ്രാമ എന്നതിലുപരി ഫീൽ ഗുഡും കിട്ടുന്നുണ്ട്, ശ്രീനാഥ് ഭാസിയുടെയും ഗണപതിയുടെയും ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രങ്ങളാണ് സിനിമയിൽ ഉള്ളതെന്നും ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായം പങ്ക് വയ്ക്കുന്നു.
സിനിമയിലെ കാസ്റ്റിഗും ഏറെ മികച്ച് നിക്കുന്നതാണ്, ഇതിന് ബിജു മേനോൻ – ശ്രീനാഥ് ഭാസി – ഗണപതി കോംബോയെ മലയാളികൾ കണ്ടിട്ടില്ലല്ലോ, പക്ഷേ ഇവരുടെ കോമ്പിനേഷൻ നന്നായി വന്നിട്ടുണ്ട്. ജോണി ആന്റണി, ഗ്രേസ് അന്റണി തുടങ്ങിയ മറ്റ് നിരവധി താരങ്ങളും സിനിമയിൽ വേഷമിട്ടിട്ടുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.
English Summary
Avarachan and Sons is a film directed by Amal Sheela Thampi, starring Biju Menon in the lead role. Sreenath Bhasi and Ganapathy play the roles of Biju Menon’s sons in the movie. The film also marks Biju Menon’s return to a comedic role after a hiatus. Let us take a look at the initial reactions to the movie, which was released this morning.