AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

AVM Saravanan Death: എവിഎം പ്രൊഡക്ഷൻസ് ഉടമ ശരവണൻ അന്തരിച്ചു

വ്യാഴാഴ്ച രാവിലെ ചെന്നൈയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം

AVM Saravanan Death: എവിഎം പ്രൊഡക്ഷൻസ് ഉടമ ശരവണൻ അന്തരിച്ചു
Avm Owner Saravanan DeathImage Credit source: TV9 Network
arun-nair
Arun Nair | Updated On: 04 Dec 2025 09:15 AM

ചെന്നൈ: നിർമ്മാതാവും എവിഎം സ്റ്റുഡിയോ ഉടമയുമായ എം ശരവണൻ (എവിഎം ശരവണൻ എന്നറിയപ്പെടുന്നു) വ്യാഴാഴ്ച രാവിലെ ചെന്നൈയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. അദ്ദേഹത്തിന് 86 വയസ്സായിരുന്നു. തമിഴ്, തെലുഗു തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങൾ എവിഎം നിർമ്മിച്ചിട്ടുണ്ട്. അസുഖം മൂലം അദ്ദേഹം കുറച്ചുകാലമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം എവിഎം സ്റ്റുഡിയോയിലെ 3-ാം നിലയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ശവസംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് എവിഎം ശ്മശാനത്തിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു.

1939-ൽ ജനിച്ച അദ്ദേഹം പിതാവിൻ്റെയും സഹോദരൻ്റെയും വഴിയിൽ സിനിമയിലേക്ക് എത്തി. 1950 കളുടെ അവസാനം മുതൽ ചലച്ചിത്രനിർമ്മാണത്തിൽ സജീവമായിരുന്നു. 80 മുതൽ 2000 കളുടെ അവസാനം വരെയുള്ള നിരവധി ശ്രദ്ധേയമായ ഹിറ്റുകളുടെ ഭാഗമായിരുന്നു എവിഎം. അവയിൽ ചിലത് നാനും ഒരു പെൻ (1963), സംസാരം ആധുനിക മിൻസരം (1986), മിൻസാര കനവ് (1997), ശിവാജി: ദി ബോസ് (2007), വേട്ടൈക്കാരൻ (2009), അയൻ (2009) എന്നിവയെല്ലാം ശരവണൻ നിർമ്മിച്ച ചിത്രങ്ങളാണ്. മലയാളത്തിലും വിവിധ സീരിയലുകളും എവിഎം നിർമ്മിച്ചു.

മലയാളത്തിൽ

1.ജീവിതം (സൂര്യ ടിവി))
2. നിർവൃതി നിർവൃതി നിങ്ങൾ ചോയ്സ് (സൂര്യാ ടീവി)
3.സ്വന്തം മാളൂട്ടി (സൂര്യ ടിവി)
4. സ്വർണ്ണ മനസ്സ് (ഏഷ്യാനെറ്റ്)

5.