Actor Shaju Sreedhar: ‘അന്ന് ഉച്ചയ്ക്ക് ഞങ്ങൾ സംസാരിച്ചു; രഹ്‌നയുടെ ലോകം നവാസിക്കയായിരുന്നു’; നടൻ ഷാജു ശ്രീധർ
Shaju Sreedhar Opens Up About Kalabhavan Navas: താൻ അങ്ങോട്ട് വിളിച്ചപ്പോൾ ഷൂട്ട് കാരണം പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഉച്ചയ്ക്ക് രണ്ടരയോടെ വിളിച്ച് വിശേഷങ്ങളെല്ലാം പറഞ്ഞിരുന്നുവെന്നാണ് ഷാജു ശ്രീധർ പറയുന്നത്.
സിനിമാ രംഗത്തും മിമിക്രി രംഗത്തും നടൻ കലാഭവൻ നവാസ്. താരത്തിന്റെ വിയോഗം മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇപ്പോഴിതാ ഉറ്റുസഹൃത്തിന്റെ ഓർമകൾ പങ്കുവെയ്ക്കുകയാണ് നടൻ ഷാജു ശ്രീധറും ഭാര്യയും നടിയുമായ ചാന്ദ്നിയും. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.
രഹ്ന പൂർണമായും നവാസിനെ ആശ്രയിച്ചാണ് നിന്നതെന്നും രഹ്നയുടെ ലോകം നവാസിക്കയായിരുന്നുവെന്നാണ് ഷാജു ശ്രീധർ പറയുന്നത്. എന്നാൽ മരിക്കുന്നതിനു കുറച്ച് നാളുകൾക്ക് മുൻപ് ഇതൊക്കെ അറിഞ്ഞത് പോലെയാണ് പെരുമാറിയിരുന്നതെന്നും നവാസ് രഹ്നയെ ഡ്രൈവിംഗ് പഠിപ്പിച്ചു. ഇങ്ങനെ ചെയ്യണം എന്നെല്ലാം പറഞ്ഞ് കൊടുത്തുവെന്നും രഹ്ന പറഞ്ഞുവെന്നാണ് ഇവർ പറയുന്നത്.
Also Read:‘ഇപ്പോൾ എന്നെ എല്ലാവരും സ്നേഹിക്കുന്നു, എനിക്കാണോ നാട്ടുകാർക്കാണോ ഭ്രാന്ത്’ ; വിനായകൻ
ഇടയ്ക്ക് നവാസ് രഹ്നയെ തങ്ങളുടെ വീട്ടിൽ നിർത്തിയിട്ടാണ് പരിപാടിക്ക് പോകാറുള്ളത്. സമയം സീരിയയിൽ തന്റെ അനിയത്തിയായാണ് രഹ്ന അഭിനയിച്ചത്. അന്ന് മുതലുള്ള ബന്ധമാണെന്നും വിവാഹ ശേഷവും നവാസിക്ക എറണാകുളത്ത് തന്റെ വീട്ടിൽ കൊണ്ട് വരുമെന്നും ചാന്ദ്നി പറയുന്നു. തങ്ങളുടെ വിവാഹ വാർഷികം ഒരേ ദിവസമാണ്. ഈ പ്രാവശ്യം താൻ സ്റ്റാറ്റസൊന്നും ഇട്ടില്ല. കാരണം പരസ്പരം വിഷ് ചെയ്തിരുന്നവരാണെന്ന് ചാന്ദ്നി പറയുന്നത്.
നവാസുമായുള്ള സൗഹൃദത്തെ കുറിച്ചും ഷാജു ശ്രീധർ പങ്കുവച്ചു. നവാസ് കലാഭവനിലും താനും വേറെ ട്രൂപ്പിലുമായിരുന്നു. താനും കോട്ടയം നസീറും കലാഭവൻ നവാസും കൂടെ 30 വർഷം മുമ്പ് ഷോ ചെയ്യുമായിരുന്നു. തങ്ങൾക്കൊരു വാട്സാപ്പ് ഗ്രൂപ്പുണ്ടായിരുന്നു. ആ ഗ്രൂപ്പിന്റെ അഡ്മിൻ താനാണെന്നും ഷാജു പറയുന്നു. വർഷത്തിലൊരിക്കൽ ഞങ്ങൾ കൂടുമായിരുന്നുവെന്നും നവാസിന്റെ ഒരുപാട് വീഡിയോകൾ തന്റെ കയ്യിലുണ്ടെന്നു ഷാജു പറയുന്നു.
മരിക്കുന്നതിന്റെ അന്ന് ഉച്ചയ്ക്ക് തങ്ങൾ സംസാരിച്ചുവെന്നും കുറേ നാൾക്ക് ശേഷമാണ് അന്ന് സംസാരിച്ചതെന്നുമാണ് ഷാജു പറയുന്നത്. താൻ അങ്ങോട്ട് വിളിച്ചപ്പോൾ ഷൂട്ട് കാരണം പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഉച്ചയ്ക്ക് രണ്ടരയോടെ വിളിച്ച് വിശേഷങ്ങളെല്ലാം പറഞ്ഞിരുന്നുവെന്നാണ് ഷാജു ശ്രീധർ പറയുന്നത്.