AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Biju Menon: 25 ലക്ഷം നഷ്ടമുണ്ടാക്കി, ബിജു മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി ബി. ഉണ്ണികൃഷ്ണൻ

B Unnikrishnan criticises Biju Menon: താൻ പേരെടുത്തു പറയാൻ മടിയുള്ള ആളല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബി. ഉണ്ണികൃഷ്ണൻ നടന്റെ പേര് വെളിപ്പെടുത്തിയത്.

Biju Menon: 25 ലക്ഷം നഷ്ടമുണ്ടാക്കി,  ബിജു മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി ബി. ഉണ്ണികൃഷ്ണൻ
B Unnikrishnan, Biju Menon Image Credit source: facebook
Aswathy Balachandran
Aswathy Balachandran | Published: 09 Feb 2026 | 05:41 PM

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ താരം ബിജു മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫെഫ്ക (FEFKA) ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. കരാർ പ്രകാരമുള്ള സിനിമാ പ്രമോഷനുകളിൽ താരം പങ്കെടുക്കാത്തത് മൂലം നിർമ്മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. താൻ പേരെടുത്തു പറയാൻ മടിയുള്ള ആളല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബി. ഉണ്ണികൃഷ്ണൻ നടന്റെ പേര് വെളിപ്പെടുത്തിയത്.

“കരാറിൽ ഒപ്പിട്ട ശേഷം സിനിമ പ്രമോട്ട് ചെയ്യാനുള്ള ബാധ്യതയിൽ നിന്ന് താരം പിൻവാങ്ങി. ഇതിനെത്തുടർന്ന് ചാനലിൽ നിന്ന് നിർമ്മാതാവിന് ലഭിക്കേണ്ട തുകയിൽ 25 ലക്ഷം രൂപയുടെ കുറവുണ്ടായി. ജിത്തു ജോസഫ് ചിത്രത്തിലും സമാനമായ രീതിയിൽ താരം പ്രമോഷന് എത്തിയില്ല. ഇപ്പോൾ പുറത്തിറങ്ങിയ സിനിമയിലും ഇതുതന്നെയാണ് ആവർത്തിക്കുന്നത്,” അദ്ദേഹം കുറ്റപ്പെടുത്തി.

Also Read – ഫെബ്രുവരി 12 – ന് പണിമുടക്കും ഒപ്പം പഠിപ്പുമുടക്കും, പിന്തുണയുമായി എസ്എഫ്ഐ, ബാങ്കുകൾ അടഞ്ഞു കിടക്കുമോ?

വാർത്താസമ്മേളനത്തിൽ മലയാള സിനിമയിലെ പുതിയ വേതന-തൊഴിൽ കരാറിനെക്കുറിച്ചും ബി. ഉണ്ണികൃഷ്ണൻ വിശദീകരിച്ചു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും സംയുക്തമായാണ് പുതിയ കരാറിൽ ഒപ്പിട്ടത്.

പ്രധാന മാറ്റങ്ങൾ

 

  • നിലവിലെ 16 മണിക്കൂർ ജോലി എന്നത് 12 മണിക്കൂറായി കുറച്ചു.
  • തൊഴിലാളികളുടെ വിശ്രമം, ഓവർ ടൈം വേതനം എന്നിവയിൽ വ്യക്തമായ വ്യവസ്ഥകൾ കൊണ്ടുവന്നു.
  • താരങ്ങൾ ലൊക്കേഷനിൽ വരാൻ വൈകുന്നതുമൂലം താഴെത്തട്ടിലുള്ള തൊഴിലാളികൾ അധിക ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കും.

മലയാള സിനിമയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന വിപ്ലവകരമായ മാറ്റമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Follow Us