Nivin Pauly: ‘സെറ്റിൽ നിന്ന് നിവിൻ പോളി ഇറങ്ങിപ്പോയിട്ടില്ല’; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ബേബി ഗേളിൻ്റെ സംവിധായകൻ

Nivin Pauly - Listin Stephen: ബേബി ഗേൾ എന്ന സിനിമയുടെ സെറ്റിൽ നിന്ന് നിവിൻ പോളി ഇറങ്ങിപ്പോയെന്ന വാർത്തകൾ വ്യാജമെന്ന് സംവിധായകൻ അരുൺ വർമ്മ. നിവിൻ സിനിമയ്ക്കൊപ്പമുണ്ടെന്നും ഇനിയും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Nivin Pauly: സെറ്റിൽ നിന്ന് നിവിൻ പോളി ഇറങ്ങിപ്പോയിട്ടില്ല; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ബേബി ഗേളിൻ്റെ സംവിധായകൻ

നിവിൻ പോളി

Published: 

03 May 2025 16:18 PM

ബേബി ഗേൾ സിനിമയുടെ സെറ്റിൽ നിന്ന് നായകൻ നിവിൻ പോളി ഇറങ്ങിപ്പോയെന്ന വാർത്തകൾ തള്ളി സംവിധായകൻ അരുൺ വർമ്മ. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും സംവിധായകനോടോ നടനോടോ ഇക്കാര്യം അന്വേഷിക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അദ്ദേഹം പറഞ്ഞത് നിവിൻ പോളിയെപ്പറ്റി ആണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. ഇതിനെയാണ് സംവിധായകൻ തള്ളിയത്.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെൻ അരുൺ വർമ്മ പറഞ്ഞു. നിവിൻ സീനിയറായ നടനാണ്. അദ്ദേഹത്തിന് ഇങ്ങനെ ചെയ്യേണ്ട കാര്യമില്ല. ലിസ്റ്റിൻ പറഞ്ഞതെന്താണെന്ന് അറിയില്ല. അതിൽ അഭിപ്രായം പറയാനും കഴിയില്ല. പക്ഷേ, ഇപ്പോൾ പ്രചരിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. സിനിമയുടെ സെറ്റിൽ നിന്ന് നിവിൻ പോളി ഇറങ്ങിപ്പോയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. പറഞ്ഞ ഡേറ്റിന് നിവിൻ വന്ന് അഭിനയിച്ചിരുന്നു. നിവിൻ്റെ പ്രധാന ഭാഗങ്ങളൊക്കെ തീർത്തുകഴിഞ്ഞു. ഇനി ബാക്കിയുള്ളത് രണ്ടുമൂന്ന് ദിവസങ്ങൾക്കുള്ളിൽ പുനരാരംഭിക്കും. തന്നോടോ പ്രൊഡ്യൂസറോടോ നിവിനോടോ ചോദിക്കാതെ വാർത്തകൾ പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും അരുൺ വിശദീകരിച്ചു. മനോരമഓൺലൈൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

Also Read: Listin Stephen: ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ ആ നടൻ നിവിൻ പോളി? ഷെഡ്യൂൾ ബ്രേക്ക് ചെയ്തതിനുള്ള താക്കീതെന്ന് സൂചന

ദിലീപിനെ നായകനാക്കി താൻ നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ ടീസര്‍ ലോഞ്ച് വേദിയിൽ വെച്ചായിരുന്നു ലിസ്റ്റിൻ സ്റ്റീഫൻ്റെ പരാമർശം. നടൻ്റെ പേര് പറയാതെ നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വൈറലായി. മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ആ തെറ്റ് ഇനി ആവർത്തിക്കരുത് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞു. താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്നും ലിസ്റ്റിൻ പറഞ്ഞു. പിന്നാലെ ഇത് നിവിൻ പോളിയെ ലക്ഷ്യം വച്ചാണ് പറഞ്ഞതെന്ന മട്ടിൽ വാർത്തകൾ പ്രചരിച്ചു.

ബേബി ഗേളിൽ അഭിനയിച്ചുകൊണ്ടിരിക്കെ ലിസ്റ്റിനുമായി അഭിപ്രായവ്യത്യാസമുണ്ടായ നിവിൻ പോളി സിനിമയിൽ നിന്ന് പിന്മാറി മറ്റൊരു സിനിമയിൽ ജോയിൻ ചെയ്തു എന്നായിരുന്നു അഭ്യൂഹങ്ങൾ. ഈ അഭ്യൂഹങ്ങളെയാണ് നിലവിൽ സംവിധായകൻ അരുൺ വർമ്മ തള്ളിയിരിക്കുന്നത്.

 

Related Stories
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
Manju Warrier: ‘ആസൂത്രണം ചെയ്ത‌വർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം