AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rapper Vedan: പുലിപ്പല്ല് തിരികെ നല്‍കാം; ശാസ്ത്രീയ പരിശോധന കഴിഞ്ഞ് മതിയെന്ന് വനംവകുപ്പിനോട് വേടന്‍

Rapper Vedan Leopard Tooth Case: ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം ഫലം എന്താണെന്ന് തനിക്ക് കൂടി അറിയണമെന്നും അതിന് ശേഷം മാല സ്വീകരിക്കുന്ന കാര്യം ആലോചിക്കാമെന്നും വേടന്‍ വനംവകുപ്പിനെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വേടനോ വനംവകുപ്പോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Rapper Vedan: പുലിപ്പല്ല് തിരികെ നല്‍കാം; ശാസ്ത്രീയ പരിശോധന കഴിഞ്ഞ് മതിയെന്ന് വനംവകുപ്പിനോട് വേടന്‍
റാപ്പർ വേടൻImage Credit source: Social Media
Shiji M K
Shiji M K | Published: 03 May 2025 | 05:31 PM

കൊച്ചി: വേടന്റെ പുലിപ്പല്ല് തിരികെ നല്‍കാമെന്ന് വനംവകുപ്പ്, എന്നാല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മതിയെന്ന് റാപ്പര്‍ വേടന്‍ അറിയിച്ചു. കോടനാട് വനംവകുപ്പ് ഓഫീസില്‍ വേടന്‍ ഇന്ന് (മെയ് 3) ഹാജരായിരുന്നു. ഈ സമയത്ത് മൊബൈല്‍ ഫോണും പുലിപ്പല്ല് മാലയും ഉദ്യോഗസ്ഥര്‍ തിരികെ നല്‍കിയെങ്കിലും ഇതില്‍ ഫോണ്‍ മാത്രമാണ് വേടന്‍ വാങ്ങിയത്.

ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം ഫലം എന്താണെന്ന് തനിക്ക് കൂടി അറിയണമെന്നും അതിന് ശേഷം മാല സ്വീകരിക്കുന്ന കാര്യം ആലോചിക്കാമെന്നും വേടന്‍ വനംവകുപ്പിനെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വേടനോ വനംവകുപ്പോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പുലിപ്പല്ല് കേസില്‍ ഏപ്രില്‍ 30നാണ് വേടന് ജാമ്യം ലഭിച്ചത്. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരാധകര്‍ നല്‍കിയ സമ്മാനം സ്വീകരിക്കുക മാത്രമാണുണ്ടായതെന്നും വേടന്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.

യഥാര്‍ത്ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നു. കോടതി നിര്‍ദേശിക്കുന്ന ഏതൊരു ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയാറാണെന്നും ജാമ്യാപേക്ഷയില്‍ വേടന്‍ വ്യക്തമാക്കി. ഈ ജാമ്യാപേക്ഷ വനംവകുപ്പ് എതിര്‍ത്തു. എങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

കേരളം വിട്ട് പോകരുത്, പാസ്‌പോര്‍ട്ട് ഏഴ് ദിവസത്തിനുള്ളില്‍ ഹാജരാക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികള്‍ കോടതി വേടന് മുന്നില്‍ വെച്ചിട്ടുണ്ട്.

Also Read: Sharafudheen – vedan: ‘വേടന്‍ ഇനി പാടുമ്പോള്‍ പാലക്കാട്ടെ ഒരു സ്പീക്കറും തികയാതെ വരട്ടെ..; പിന്തുണയുമായി ഷറഫുദ്ദീന്‍

തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്നും കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയായിരുന്നു വേടനെയും സംഘത്തെയും പോലീസ് പിടികൂടിയത്. ആറ് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ഇതിനിടെയാണ് വേടന്‍ ധരിച്ച മാല വിഷയത്തിലേക്ക് എത്തുന്നത്. പുലിപ്പല്ല് ആണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസ് വനംവകുപ്പിനെ വിവരം അറിയിച്ചു. പരിശോധനയില്‍ പുലിപ്പല്ലാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.