AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Basil Jospeh New Movie: ബേസിൽ ജോസഫിൻ്റെ പുതിയ ചിത്രത്തിൽ അല്ലു അർജുൻ?

Basil Joseph New Movie : സന്ദീപ് റെഡ്ഡി വംഗയുടെ പുതിയ ചിത്രത്തിൽ നിന്ന് അല്ലു അർജുനെ ഒഴിവാക്കിയതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും വിവരങ്ങളുണ്ടായിരുന്നു

Basil Jospeh New Movie: ബേസിൽ ജോസഫിൻ്റെ പുതിയ ചിത്രത്തിൽ അല്ലു അർജുൻ?
Basil Jospeh New MovieImage Credit source: TV9 Network
arun-nair
Arun Nair | Published: 13 Jun 2025 14:18 PM

ബേസിൽ ജോസഫിൻ്റെ അടുത്ത ചിത്രത്തിൽ അല്ലു അർജുനും എന്ന് റിപ്പോർട്ട്. അല്ലു പ്രൊഡക്ഷൻ കമ്പനിയുമായി കരാർ ഒപ്പിട്ടുവെന്നാണ് ചില തെലുഗു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത് നാല് മാസത്തിനുള്ളിൽ ചിത്രത്തിൻ്റെ സ്ഥീരികരണം ലഭിക്കുമെന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് ബേസിൽ ജോസഫ് ഇതുവരെയും വിവരങ്ങൾ പങ്ക് വെച്ചിട്ടില്ല. ഗീത ആർട്സാണ് ചിത്രം നിർമ്മിക്കുന്നതെന്നാണ് സൂചന. ഫെബ്രുവരി പകുതിയിൽ ബേസിലുമായി അല്ലു കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും വിവരങ്ങളുണ്ട്. ബേസിലിൻ്റെ ജയജയജയ ഹേ, സൂക്ഷ്മദർശിനി, പൊൻമാൻ തുടങ്ങിയ ചിത്രങ്ങൾക്കെല്ലാം മറ്റ് ഭാഷകളിൽ വലിയ ആരാധകർ തന്നെയുണ്ട്. ചിത്രങ്ങളെല്ലാം തന്നെ മികച്ച പ്രതികരണമാണ് നേടിയതും.

അതേസമയം സന്ദീപ് റെഡ്ഡി വംഗയുടെ പുതിയ ചിത്രത്തിൽ നിന്ന് അല്ലു അർജുനെ ഒഴിവാക്കിയതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ചിത്രം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും അല്ലു അർജുനെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയെന്നുമാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല, എന്നാൽ അല്ലുവിന് പകരം ജൂനിയർ എൻടിആർ ചിത്രത്തിൽ അഭിനയിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ടെന്ന് ന്യസ് 18 എൻ്റർടെയിൻമെൻ്റ് വിഭാഗം പങ്കുവെച്ച റിപ്പോർട്ടിൽ പറയുന്നു.

അറ്റ്ലിക്കൊപ്പമാണ് അല്ലു അർജുൻ്റെ അടുത്ത ചിത്രം. ദീപിക പദുക്കോൺ നായികയാവുന്ന ചിത്രത്തിൽ രണ്ട് നായകന്മാരുടെ കഥയുണ്ടാകുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു, അല്ലു ഇരട്ട വേഷത്തിലായിരിക്കും ചിത്രത്തിൽ പ്രത്യക്ഷപ്പെടുമെന്നാണ് സൂചന. 2025 പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2026 ൽ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.