AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Balan – The Boy:“രണ്ട് വർഷത്തിനിടെ ഞാൻ കണ്ട ഏറ്റവും മികച്ച മലയാള സിനിമ”; ബാലൻ ദ് ബോയ് ടീമിനൊപ്പം പ്രിയദർശനൻ

Master director meets the new wave: Priyadarshan showers rich praise on Chidambaram’s ‘Balan – The Boy: അടുത്തത് എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ സിനിമ കാണുമ്പോൾ ഉടനിളം ഉണ്ടായിരുന്നു. ക്ലൈമാക്സിൽ എന്ത് സർപ്രൈസാണ് നിങ്ങൾ കാത്തുവച്ചിരിക്കുന്നത് എന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല, അതൊരു സ്പോയിറായിപോകും.

Balan – The Boy:“രണ്ട് വർഷത്തിനിടെ ഞാൻ കണ്ട ഏറ്റവും മികച്ച മലയാള സിനിമ”; ബാലൻ ദ് ബോയ് ടീമിനൊപ്പം പ്രിയദർശനൻ
പ്രിയദർശൻ/ ചിദംബരംImage Credit source: Facebook Priyadarshan/ Instagram Chidambaram
Sumeesh T Unneen
Sumeesh T Unneen | Published: 14 Jun 2026 | 10:42 AM

മലയാളത്തിൻ്റെ ഐക്കോണിക് സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ പ്രിദർശൻ കുട്ടുകെട്ടിൽ വന്ന എണ്ണമറ്റ ഹിറ്റ് സിനിമകൾ പലതും ദിവസങ്ങൾ മാത്രം എടുത്ത് ചിത്രീകരിച്ചതാണ് എന്ന് കേൾക്കുമ്പോൾ ആരും ഒന്ന് അമ്പരന്ന് പോകും. സിനിമയെന്ന കലയെ അത്രത്തോളം മനസ്സിലാക്കുകയും അടുത്തറിയുകയും ചെയ്യുന്ന സംവിധായകനാണ് അദ്ദേഹം. ഭാഷകൾക്കപ്പുറം ഇന്ത്യയിലെ മുൻ നിര സംവിധായകായി വളർന്ന പ്രിയർശൻ ബലൻ ദ് ബോയ് എന്ന സിനിമയെ കുറിച്ച് മനസ്സു തുറന്ന് സംസാരിക്കുകയാണ് ഇപ്പോൾ. താൻ രണ്ട് വർഷത്തിനിടെ കണ്ട ഏറ്റവും മികച്ച മലയാള സിനിമ എന്നായിരുന്നു സിനിമയെ കുറിച്ച് പ്രിയദർശൻ്റെ പ്രതികരണം. സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പമുള്ള അഭിമുഖത്തിലാണ് പ്രിയദർശൻ ഇക്കാര്യം തുറന്നുപറഞ്ഞത്.

“ഞാനിത് ഫോണിൽ നേരത്തെ പറഞ്ഞതാണ്. രണ്ട് വർഷത്തിനിടെ ഞാൻ കണ്ട ഏറ്റവും മികച്ച മലയാള സിനിമ ഇതായിരിക്കും. ഒരു ഉഗ്രൻ സിനിമയെടൂത്തുകളയാം എന്ന് കരുതി നമുക്ക് ഒരിക്കലും ഒരു സിനിമയെടുക്കാൻ കഴിയില്ല. അത് അങ്ങനെ സംഭവിക്കുന്നതാണ്. ആ നിലയിൽ എല്ലാവരും സിനിമയിൽ മികച്ച കോൺട്രിബ്യൂഷൻ നൽകി എന്ന് പറയാതെവയ്യ. മറ്റെല്ലാത്തിനെക്കാളും ഉപരി ഇതൊരു മികച്ച ടീം വർക്കാണെന്ന് ഞാൻ പറയും.”

Also Read: ലാലേട്ടനുമൊത്തുള്ള സിനിമ വരുന്നു എന്ന വാർത്തകൾക്ക് പിന്നിലെ സത്യമെന്ത്? എങ്ങനെയായിരിക്കണം ആ സിനിമ; വെളിപ്പെടുത്തി സംവിധായകൻ ചിദംബരം

“എൻ്റെ അനുഭവം വച്ച് ഒരു സിനിമയുടെ ഏറ്റവും വലിയ ചാലഞ്ച് എന്ന് പറയുന്നത് തിരക്കഥയാണ്. ഈ സിനിമയുടെ തിരക്കഥ അത്ര മികച്ചതാണ്. അതിൻ്റെ കാരണം ഞാൻ പറയാം, നമുക്ക് പരിചയമുള്ള ആളുകൾ ഈ സിനിമയിൽ കുറവാണ്, ഇതോരു ഫാസ്റ്റ് മൂവിംഗ് മാസ്സ് സിനിമയുമല്ല. എന്നിട്ടും സിനിമ നമ്മളെ പിടിച്ചിരുത്തുന്നു. ആ മാജിക്ക് എങ്ങനെ നിങ്ങൾ ഉണ്ടാക്കി എന്ന് എനിക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല. സിനിമ എനിക്ക് ഒരിക്കൽ കൂടി കാണണം.അവസാനം വരെ ആളുകളെ പിടിച്ചിരുത്താൻ സിനിമക്ക് കഴിയുന്നുണ്ട്.” ബ്രില്യൻ്റ് എന്നാണ് സിനിമയിലെ കാസ്റ്റിംഗിനെ പ്രിയദർശൻ വിശേഷിപ്പിച്ചത്. ഒരുപാട് എക്സ്പീരിയൻസുള്ള അഭിനയതാക്കളെ പോലെയായിരുന്നു അവരുടെ പ്രകടനം എന്നും അദ്ദേഹം പറഞ്ഞൂ.

“സിനിമ കണ്ടപ്പോൾ ഒരു ഭാഗത്തും ഇത് കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന തോന്നൽ എനിക്കുണ്ടായില്ല. ഞാൻ ഫൈനൽ കട്ട് സിനിമയല്ല കണ്ടത്, എന്നിട്ടുകൂടി സിനിമ എന്നെ പിടിച്ചിരുത്തി. അടുത്തത് എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ സിനിമ കാണുമ്പോൾ ഉടനിളം ഉണ്ടായിരുന്നു. ക്ലൈമാക്സിൽ എന്ത് സർപ്രൈസാണ് നിങ്ങൾ കാത്തുവച്ചിരിക്കുന്നത് എന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല, അതൊരു സ്പോയിറായിപോകും.” പ്രിയദശൻ തുറന്നുപറഞ്ഞൂ. സിനിമ മികച്ച രീതിയിൽ സ്വീകരിക്കപ്പെടും എന്നാണ് തൻ്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary

Legendary director Priyadarshan has highly praised Balan – The Boy, the upcoming movie directed by Chidambaram (Manjummel Boys fame). After a special screening, Priyadarshan declared it the best Malayalam film he has watched in the last two years, instantly boosting the project’s box office anticipation and viral buzz.

Follow Us