AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BHA BHA BA Movie : ‘ഇവനെ തളർത്താൻ പറ്റില്ല’ അഴിഞ്ഞാട്ടം തുടങ്ങുന്നു; ഭഭബ ഗ്ലീംപ്സ്

BHA BHA BA Movie New Glimpse Video : സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദിലീപിൻ്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറപ്രവർത്തകർ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ കാമിയോ വേഷത്തിലെത്തുന്നുണ്ട്.

BHA BHA BA Movie : ‘ഇവനെ തളർത്താൻ പറ്റില്ല’ അഴിഞ്ഞാട്ടം തുടങ്ങുന്നു; ഭഭബ ഗ്ലീംപ്സ്
Dileep Bha Bha Ba MovieImage Credit source: Screen Grab Bha Bha Ba Movie Glimpse Video
jenish-thomas
Jenish Thomas | Published: 27 Oct 2025 22:11 PM

നടൻ ദിലീപിൻ്റെ പിറന്നാളിനോട് അനുബന്ധിച്ച് പ്രത്യേക ഗ്ലിംപ്സ് വീഡിയോ പങ്കുവെച്ച് ഭഭബ (ഭയം, ഭക്തി, ബഹുമാനം) സിനിമയുടെ അണിയറപ്രവർത്തകർ. ദിലീപിൻ്റെ മാസ് അപ്പീലിങ് രംഗങ്ങൾ കോർത്തിണിക്കി കൊണ്ടൊരുക്കിയ 40 സക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഏറ്റവും കൂടുതൽ ആകർഷണീയമായത് അവസാന നിമിഷമെത്തുന്ന മോഹൻലാലിൻ്റെ ശബ്ദമാണ്. ക്രിസ്മസ് റിലീസിനോട് അനുബന്ധിച്ച് ഭഭബ ഡിസംബർ 18ന് തിയറ്ററുകളിൽ എത്തും.

ഇന്ന് വൈകിട്ട് ആറ് മണിക്ക് വീഡിയോ പുറത്ത് വിടുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ഗിംപ്സ് വീഡിയോ പുറത്ത് വിടുന്നത് രാത്രി ഒമ്പത് മണിയിലേക്ക് മാറ്റി. അതുവരെ ക്ഷമയോടെ കാത്തിരുന്ന ആരാധകരുടെ ആവേശം ഇരട്ടിയാക്കും വിധത്തിലുള്ള വീഡിയോയാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ഭഭബയിൽ കാമിയോ വേഷത്തിലെത്തുമെന്ന് മോഹൻലാൽ നേരത്തെ അറിയിച്ചിരുന്നു. പ്രത്യേകം സെറ്റിൽ കൊച്ചിയിലായിരുന്നു ഭഭബയിലെ മോഹൻലാലിൻ്റെ രംഗങ്ങൾ ചിത്രീകരിച്ചത്.

ALSO READ : Bigg Boss Malayalam Season 7: മോഹൻലാലിന്റെ വാക്കിന് വിലയില്ലേ? മണി ടാസ്കിൽ പങ്കെടുത്ത് നെവിൻ; ബിഗ് ബോസ് ഇതൊന്നും കാണുന്നില്ലെയെന്ന് ചോദ്യം!

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഭഭബ സിനിമ നിർമിക്കുന്നത്. വിനീത് ശ്രീനിവാസൻ്റെ അസോസിയേറ്റായിരുന്ന ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടൻ ഫഹിം സഫറും നടി നൂറിൻ ഷെറീഫും ചേർന്നാണ് ഭഭബയുടെ രചന നിർവഹിച്ചിരിക്കുന്നത്. ദിലീപിന് മോഹൻലാലിന് പുറമെ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, സാൻഡി, ബാലു വർഗീസ്, ബൈജു സന്തോഷ്, ശരണ്യ പൊൻവണ്ണൻ, സിദ്ധാർഥ് ഭരതൻ, തമിഴ് താരം റെഡിൻ കിങ്സ്ലി തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

അർമോയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ, ഷാൻ റഹ്മാനാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റർ.നിരവിധി ആക്ഷൻ രംഗങ്ങൾ ഉള്ള സിനിമയുടെ സംഘട്ടനം ഒരുക്കിയിരിക്കുന്നത് സുപ്രീം സുന്ദറും കലൈ കിങ്സണും ചേർന്നാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്.

ഭഭബ സിനിമയുടെ ഏറ്റവും പുതിയ ഗിംപ്സ് വീഡിയോ