Bhavana: ‘ഷൂട്ടിങ്ങിനിടെ ആ നടനുമായി അടിയുണ്ടാക്കി; രണ്ട് ദിവസം തമ്മില്‍ മിണ്ടിയില്ല’: ഭാവന

Bhavana About Fight with Co-Star: സംവിധായകൻ ആർ കണ്ണൻ ഒരുക്കിയ സിനിമയിൽ വിനയ് റായ് ആണ് നായക വേഷത്തിൽ എത്തിയത്. ഷൂട്ടിന്റെ സമയത്ത് ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും രണ്ട് ദിവസം പരസ്പരം സംസാരിച്ചില്ലെന്നും ഭാവന പറയുന്നു.

Bhavana: ഷൂട്ടിങ്ങിനിടെ ആ നടനുമായി അടിയുണ്ടാക്കി; രണ്ട് ദിവസം തമ്മില്‍ മിണ്ടിയില്ല: ഭാവന

ഭാവന

Updated On: 

03 May 2025 | 09:08 PM

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഭാവന. 2002ൽ സംവിധായകൻ കമൽ ഒരുക്കിയ ‘നമ്മൾ’ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. പിന്നീട് വളരെ പെട്ടെന്നായിരുന്നു ഭാവന തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയത്. മലയാളത്തിന് പുറമെ നടി തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ ‘ജയം കൊണ്ടേൻ’ എന്ന തമിഴ് ചിത്രത്തിലെ പാട്ട് സീൻ ഷൂട്ട് ചെയ്ത സമയത്തെ ഒരു രസകരമായ അനുഭവം പങ്കുവെക്കുകയാണ് ഭാവന. സംവിധായകൻ ആർ കണ്ണൻ ഒരുക്കിയ സിനിമയിൽ വിനയ് റായ് ആണ് നായക വേഷത്തിൽ എത്തിയത്. ഷൂട്ടിന്റെ സമയത്ത് ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും രണ്ട് ദിവസം പരസ്പരം സംസാരിച്ചില്ലെന്നും ഭാവന പറയുന്നു. മിസ് വൗ തമിഴ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

“നാൻ വരന്തു വയ്ത്ത’ എന്ന പാട്ട് ഉസ്‌ബെക്കിസ്ഥാനിലാണ് ഷൂട്ട് ചെയ്തത്. വളരെ ഭംഗിയുള്ള പാട്ടായിരുന്നു അത്. നല്ല ഭംഗിയുള്ള ലൊക്കേഷനായിരുന്നു അതിനായി തെരഞ്ഞെടുത്തത്. പാട്ടിനായി ഞങ്ങൾക്ക് തന്ന കോസ്റ്റ്യൂമും അങ്ങനെ തന്നെയായിരുന്നു. ആ പാട്ടിനെ കുറിച്ച് സംസാരിക്കുമ്പോൾ എനിക്ക് ഇന്നും ഓർമ്മ വരുന്ന ഒരു കാര്യമുണ്ട്. ആ സമയത്ത് വിനയ്ക്ക് കുടയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അവിടേക്ക് വന്നിരുന്നില്ല.

ALSO READ: ലാലേട്ടനോടും വേടനോടും പെരുമാറിയത് ഒരുപോലെ; പലരും ട്രോളിയും മരിച്ചുപോയെന്നും പറഞ്ഞ ലാലേട്ടൻ തിരിച്ചുവന്നു: ഇർഷാദ്‌

ഞാൻ കുടയൊക്കെ എടുത്തിട്ടാണ് പോയിരുന്നത്. വെയിൽ ഉള്ള സമയത്തൊക്കെ ഞാൻ കുടയും ചൂടിയാണ് നിന്നത്. വിനയ് ആണെങ്കിൽ എന്നേക്കാൾ നല്ല നീളമുള്ള ആളാണ്. അദ്ദേഹം വന്നിട്ട് എന്റെ കുടയും എടുത്തിട്ട് പോകും. അതിന്റെ പേരിൽ ഞാൻ ഒരുപാട് വഴക്കിട്ടിട്ടുണ്ട്. ഇനി
ഞാൻ സംസാരിക്കില്ലെന്ന് പറഞ്ഞ് പോയിട്ടുമുണ്ട്. രണ്ടുപേരും ഒരുമിച്ചാണ് ആ പാട്ട് ഷൂട്ട് ചെയ്തിരുന്നത്. എന്നാൽ കട്ട് പറഞ്ഞു കഴിഞ്ഞാൽ ഞങ്ങൾ രണ്ടുപേരും മുഖം തിരിച്ചിട്ട് പോകും.

അത്രയും വഴക്കിട്ടാണ് ഞങ്ങൾ പാട്ട് ഷൂട്ട് ചെയ്ത് തീർത്തത്. ഒരുപാട് അൺകംഫേർട്ടബിളായി ഫീൽ ചെയ്തതോടെ വിനയ് തന്നെ എന്റെ അടുത്തേക്ക് വന്ന് സംസാരിച്ച് ആ പ്രശ്നം സോൾവ് ചെയ്തു. ഇപ്പോൾ അതിനെ കുറിച്ച് ആലോചിക്കുമ്പോൾ സത്യത്തിൽ നാണക്കേട് തോന്നുന്നുണ്ട്. അന്ന് വിനയ് എന്നോട് നീ കുട്ടികളെ പോലെയാണോ ബിഹേവ് ചെയ്യാറുള്ളതെന്ന് ചോദിച്ചിരുന്നു. രണ്ട് ദിവസത്തോളം ഞങ്ങൾ തമ്മിൽ അടിയായിരുന്നു” ഭാവന പറയുന്നു.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ