AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Anomie Movie: ‘അവര്‍ കാരണമാണ് റോയ് സാര്‍ അനോമിയുടെ പ്രൊഡക്ഷനില്‍ നിന്ന് മാറിയത്, പണമെല്ലാം പെട്ടെന്ന് തിരികെ നല്‍കി’

Bhavana Reveals the Reason Behind CJ Roy’s Exit from Anomie: സിജെ റോയ് നിര്‍മിച്ച സിനിമകളും ധാരാളം. ഭാവനയും റഹ്‌മാനും പ്രധാന വേഷത്തിലെത്തിയ അനോമി എന്ന ചിത്രത്തിന്റെയും പ്രൊഡക്ഷനില്‍ തുടക്കത്തില്‍ സിജെ റോയി ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് ആ സിനിമയില്‍ നിന്ന് മാറിനില്‍ക്കേണ്ടതായി വന്നു.

Anomie Movie: ‘അവര്‍ കാരണമാണ് റോയ് സാര്‍ അനോമിയുടെ പ്രൊഡക്ഷനില്‍ നിന്ന് മാറിയത്, പണമെല്ലാം പെട്ടെന്ന് തിരികെ നല്‍കി’
ഭാവന, സിജെ റോയ്‌ Image Credit source: Social Media
Shiji M K
Shiji M K | Published: 07 Feb 2026 | 12:24 PM

വ്യവസായി സിജെ റോയിയുടെ മരണം ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞത്. അദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാന്‍ പോലും പലരും തയാറായിരുന്നില്ല. ഇന്ത്യയില്‍ ഒട്ടനവധി വ്യവസായ സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കിയ അദ്ദേഹം, ടെലിവിഷന്‍ പരിപാടികള്‍, സിനിമകള്‍ തുടങ്ങിവയ്‌ക്കെല്ലാം ഫണ്ടിങ് നടത്തിയിട്ടുണ്ട്. ഏഷ്യാനെറ്റ് എന്ന ചാനല്‍ തന്നെയാണ് റോയിയുടെ ജീവിതത്തില്‍ എപ്പോഴും ഭാഗമായിട്ടുള്ളതും.

സിജെ റോയ് നിര്‍മിച്ച സിനിമകളും ധാരാളം. ഭാവനയും റഹ്‌മാനും പ്രധാന വേഷത്തിലെത്തിയ അനോമി എന്ന ചിത്രത്തിന്റെയും പ്രൊഡക്ഷനില്‍ തുടക്കത്തില്‍ സിജെ റോയി ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് ആ സിനിമയില്‍ നിന്ന് മാറിനില്‍ക്കേണ്ടതായി വന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് സിജെ റോയി അനോമിയുടെ നിര്‍മാണത്തില്‍ നിന്ന് മാറിയതെന്ന് വ്യക്തമാക്കുകയാണ് നടി ഭാവന.

അനോമി എന്ന സിനിമയുടെ പ്രൊഡ്യൂസര്‍മാരില്‍ ഒരാള്‍ കൂടിയാണ് ഭാവന. എങ്ങനെയാണ് താന്‍ ചിത്രത്തിന്റെ നിര്‍മാണത്തിലേക്ക് എത്തിപ്പെട്ടതെന്നും റോയിയുടെ പിന്മാറ്റത്തിന് കാരണവും എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയാണ് താരം.

സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതിന് ശേഷമാണ് താന്‍ പ്രൊഡ്യൂസര്‍ ആകാമെന്നുള്ള തീരുമാനം ഉണ്ടാകുന്നത്. അവര്‍ അതുവരെ ചെയ്തുവെച്ച സിനിമയുടെ ഭാഗങ്ങളും എഡിറ്റിങും എല്ലാം കണ്ടപ്പോഴുണ്ടായ കോണ്‍ഫിഡന്‍സാണ് പ്രൊഡ്യൂസറാകാം എന്ന് തീരുമാനിക്കാനുണ്ടായ കാരണം. ആദ്യം നടിയെന്ന നിലയില്‍ മാത്രമായിരുന്നു അനോമിയിലേക്ക് എത്തിയതെന്ന് ഭാവന പറയുന്നു.

Also Read: Actress Bhavana: കൂടെയുണ്ടാകുമെന്ന് കരുതിയിരുന്നവരാണ് മൊഴി മാറ്റിയത്; ജീവിത പ്രതിസന്ധികളെ കുറിച്ച് ഭാവന

എന്നാല്‍ സിജെ റോയ് സാര്‍ അനോമിയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നില്ല. 2025ലാണ് അദ്ദേഹം സിനിമയുടെ നിര്‍മാണ ടീമില്‍ ഭാഗമായത്. ആ സമയത്ത് ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എപികെ സിനിമ, താന്‍ എല്ലാവരും പ്രൊഡക്ഷനിലുണ്ട്. വലിയൊരു തുക തന്നെ സാര്‍ സിനിമയ്ക്കായി ഇന്‍വെസ്റ്റ് ചെയ്തുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

പിന്നീട് പനോരമയും ടി സീരീസും നിര്‍മാതാക്കളായി എത്തിയതോടെ അവര്‍ വലിയൊരു ഷെയര്‍ ആവശ്യമായി വന്നു. അതോടെ ചില ഇന്‍വെസ്‌റ്റേഴ്‌സിനെ ബൈഔട്ട് ചെയ്യേണ്ടി വന്നു. അങ്ങനെയാണ് സാര്‍ ഇന്‍വെസ്റ്റ് ചെയ്ത പണം മുഴുവന്‍ തിരികെ നല്‍കി, പ്രൊഡക്ഷനില്‍ നിന്ന് മാറ്റിയതെന്നും ഭാവന വ്യക്തമാക്കി.

Follow Us