AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Fame Abhishek Sreekumar: ‘വീട്ടിൽ നിന്ന് ഇറക്കി വിടുമെന്ന് വരെ അച്ഛൻ പറഞ്ഞിരുന്നു’; ബിഗ് ബോസ് താരം അഭിഷേക്

Bigg Boss Malayalam: ഇപ്പോഴും സീസൺ 6ന് പ്രേക്ഷകരുടെ മനസിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. ആറാമത്തെ സീസണിൽ വൈൽഡ് കാർഡിലൂടെ എത്തിയ മത്സരാർത്ഥിയായിരുന്നു അഭിഷേക് ശ്രീകുമാർ.

Bigg Boss Fame Abhishek Sreekumar: ‘വീട്ടിൽ നിന്ന് ഇറക്കി വിടുമെന്ന് വരെ അച്ഛൻ പറഞ്ഞിരുന്നു’; ബിഗ് ബോസ് താരം അഭിഷേക്
Abhishek SreekumarImage Credit source: Instagram
nithya
Nithya Vinu | Updated On: 03 Sep 2025 09:31 AM

വിമർശനങ്ങളും അഭിനന്ദനവും ഒരു പോലെ ലഭിക്കുന്ന റിയാലിറ്റി ഷോയാണ് ബി​ഗ് ​ബോസ്. നിലവിൽ ബി​ഗ് ബോസിന്റെ ഏഴാമത്തെ സീസണാണ് സംപ്രേക്ഷണം ചെയ്യുന്നത്. എന്നാൽ ഇപ്പോഴും സീസൺ 6ന് പ്രേക്ഷകരുടെ മനസിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. ആറാമത്തെ സീസണിൽ വൈൽഡ് കാർഡിലൂടെ എത്തിയ മത്സരാർത്ഥിയായിരുന്നു അഭിഷേക് ശ്രീകുമാർ.

ഇപ്പോഴിതാ, തന്റെ ജീവിതത്തിൽ ബിഗ് ബോസ് വരുത്തിയ മാറ്റത്തെ കുറിച്ച് മനസ് തുറക്കുകയാണ് അഭിഷേക്. ‘സീസൺ കഴിയുമ്പോൾ പലരും ഞാൻ ബി​ഗ് ബോസിന്റെ ഭാ​ഗമായിരുന്നുവെന്ന് പറയാൻ താൽപര്യപ്പെടാറില്ല, അതിനോടുള്ള അഭിപ്രായം എന്താണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. ബിഗ് ബോസ് തന്റെ ജീവിതത്തിൽ വലിയൊരു ചവിട്ട് പടിയായിരുന്നുവെന്ന് അഭിഷേക് പറയുന്നു.

ALSO READ: ‘കണ്ടന്റോടെ കണ്ടന്റ്, കൂടെ ഏഴിന്റെ പണികളും; സ്റ്റാ‍‍ർ മാജിക്കിൽ നിന്ന് ബിഗ് ബോസിൽ എത്തിയ അനുമോൾ

‘ബിഗ് ബോസ് വലിയൊരു ചവിട്ടുപടിയായിരുന്നു. ഞാൻ ജീവിതത്തിൽ ബിഗ് സീറോ ആയിരുന്നു. പടത്തിൽ ചെറിയ റോളുകൾ ചെയ്യും, പരസ്യത്തിൽ ചെറുതായി അഭിനയിച്ചിരുന്നു. എന്നാൽ അതെല്ലാം വെട്ടി മാറ്റും. ജൂനിയർ ആർട്ടിസ്റ്റായിരുന്നു. അച്ഛൻ വീട്ടിൽ നിന്ന് ഇറക്കി വിടുമെന്ന് വരെ പറഞ്ഞിരുന്നതാണ്. ഇനി സിനിമ എന്ന് പറഞ്ഞാൽ, ഒന്നും ആവത്തില്ല. വെറുതെ നിൽക്കണ്ട. നീ നന്നായി പഠിച്ചിട്ടുണ്ട്. എവിടെ എങ്കിലും ജോലിക്ക് പോകണമെന്ന് പറഞ്ഞു.

അപ്പോൾ‌ ബി​ഗ് ബോസ് കൂടി ഉണ്ടെന്ന് ഞാൻ പറഞ്ഞു. അതും കൂടി ഇല്ലെങ്കിൽ നീ വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് അച്ഛൻ പറഞ്ഞു. ഏകദേശം ഫെബ്രുവരിയിലാണ് അത് എന്നോട് പറഞ്ഞത്. മാർച്ച് പത്താം തീയതി ആകുമ്പോൾ ഉണ്ടോ, ഇല്ലയോ എന്നറിയാം. മാർച്ച് ഒന്നൊക്കെ ആയപ്പോഴും ഇവർ എന്നെ വിളിച്ചിട്ടില്ല. അവസാനം അഞ്ചൊക്കെ ആയപ്പോഴെക്കും അഭിഷേക് ഇതിൽ ഉണ്ടെന്ന് അറിയിക്കുകയായിരുന്നു’, എന്ന് ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സിനോട് അഭിഷേക് പറഞ്ഞു.