Lakshmi Priya: ദാമ്പത്യം അവസാനിപ്പിക്കാൻ ഒരുങ്ങി ലക്ഷ്മിപ്രിയ? ‘ചേർത്ത് വെച്ചാലും ചേരാത്ത ജീവിതമെന്ന് പോസ്റ്റ്, പിന്നീട് പിന്‍വലിച്ചു!

Lakshmi Priya Divorce:താനും ഭർത്താവ് ജയേഷും വേർപിരിയുന്നുവെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയ ഫേസ്ബുക്കിൽ പങ്കുവെച്ചതെന്ന തരത്തിലുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

Lakshmi Priya: ദാമ്പത്യം അവസാനിപ്പിക്കാൻ ഒരുങ്ങി ലക്ഷ്മിപ്രിയ? ചേർത്ത് വെച്ചാലും ചേരാത്ത ജീവിതമെന്ന് പോസ്റ്റ്, പിന്നീട് പിന്‍വലിച്ചു!

Lakshmi Priya Husband

Published: 

02 May 2025 11:36 AM

വിവാഹമോചന സൂചന നൽകി നടിയും ബിഗ്ബോസ് താരവുമായ ലക്ഷ്മിപ്രിയ. താനും ഭർത്താവ് ജയേഷും വേർപിരിയുന്നുവെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയ ഫേസ്ബുക്കിൽ പങ്കുവെച്ചതെന്ന തരത്തിലുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ചേർത്ത് വെച്ചാലും ചേരാത്ത ജീവിതത്തിൽ നിന്നും താൻ പിൻവാങ്ങുകയാണെന്നായിരുന്നു വൈറൽ കുറിപ്പിൽ എഴുതിയിരുന്നത്. എന്നാൽ ഇത് പിന്നീട് പിൻവലിക്കുകയായിരുന്നു.

നാൽപ്പതുകളുടെ തുടക്കത്തിൽ ജീവിതം എത്തി നിൽക്കുന്ന ഈ വേളയിൽ തന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു തീരുമാനം എടുക്കേണ്ടതായി വരുന്നുവെന്നാണ് കുറിപ്പിൽ പറയുന്നത്. പലവട്ടം ചിന്തിച്ച് ഉറപ്പിച്ചതിനു ശേഷമാണ് ഇതെന്നും കുറിപ്പിൽ പറയുന്നുണ്ട്. കുടുംബവിശേഷങ്ങൾ ഒരിക്കലും താൻ സോഷ്യൽമീഡിയയിൽ അമിതമായി പങ്കുവെയ്ക്കാറില്ലെന്നും ജീവിതം അതിന്റെ സ്വകാര്യത നിലനിർത്തുമ്പോൾ തന്നെയാണ് അതിന്റെ ഭം​ഗി എന്നാണ് തന്റെ വിശ്വസമെന്നും കുറിപ്പിൽ പറയുന്നു. 22 വർഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന തങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റിയാണ് താൻ പറയുന്നതെന്നാണ് പോസ്റ്റ്.

Also Read:നാദിർഷയുടെ മകളുടെ പിറന്നാൾ ആഘോഷമാക്കി നമിതയും മീനാക്ഷിയും

ആദ്യ കാലങ്ങളിൽ ദാമ്പത്യത്തിൽ ഇമോഷണൽ അറ്റാച്ച്മെന്റ് വളരെ കൂടുതലായിരിക്കുമെന്നും എന്നാൽ എവിടെയോ ആ കണക്ഷൻ തങ്ങൾക്ക് നഷ്ടമായിരിക്കുന്നുവെന്നും തെറ്റുകളും കുറ്റങ്ങളും തന്റേതാണ്. എല്ലാം തന്റെ പ്രശ്നമാണെന്നും പങ്കുവച്ച കുറിപ്പിൽ പറയുന്നു. സ്വപ്നത്തിൽ പോലും അദ്ദേഹത്തെ പിരിയുമെന്ന് കരുതിയിട്ടില്ലായിരുന്നു. ആരംഭത്തിന് എല്ലാം അവസാനമുണ്ടെന്നും സ്വകാര്യത മാനിക്കാൻ അപേക്ഷിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.

പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലക്ഷ്മിപ്രിയ-ജയേഷ് ദാമ്പത്യമാണ് പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയം. അതേസമയം ബി​ഗ് ബോസ് ഷോ ഒരു മാൻഡ്രക്കാണോയെന്ന സംശയവും പ്രേക്ഷകർ പങ്കുവെക്കുന്നുണ്ട്. കാരണം ബി​ഗ് ബോസിനു ശേഷം തിരിച്ച് വന്നശേഷമാണ് നടിയും അവതാരകയുമായ ആര്യയ്ക്ക് തന്റെ പ്രണയം നഷ്ടമായത്. അതുപോലെ ഷോയിൽ നിന്നും പുറത്ത് വന്നശേഷമാണ് നടി വീണ നായരും ഭർത്താവും വേർപിരിഞ്ഞത്.

Related Stories
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്