AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aneesh Shanavas Shanu: ‘എന്തോ വരാനിരിക്കുന്നു’; ഷാനവാസും അനീഷും വീണ്ടും ഒരുമിച്ച്; വീഡിയോ വൈറൽ

Aneesh and Shanavas Shanu Viral Video: ''എന്തോ വരാനിരിക്കുന്നു, കാത്തിരിക്കൂ'' എന്നാണ് അനീഷിനൊപ്പമുള്ള വീഡിയോ പങ്കുവച്ചുകൊണ്ട് ഷാനവാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഈ വീഡിയോ അനീഷും തന്റെ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

Aneesh Shanavas Shanu: ‘എന്തോ വരാനിരിക്കുന്നു’;  ഷാനവാസും അനീഷും വീണ്ടും ഒരുമിച്ച്; വീഡിയോ വൈറൽ
Shanavas, Aneesh
sarika-kp
Sarika KP | Published: 17 Dec 2025 08:17 AM

ബി​ഗ് ബോസ് സീസൺ ഏഴിലെ ആരാധകരുടെ പ്രിയപ്പെട്ട കോമ്പോയായിരുന്നു അനീഷിന്റെയും ഷാനവാസിന്റെയും. ഷോ കഴിഞ്ഞ് പുറത്തുപോയതിനു ശേഷവും ​ഇരുവരും ഒരുമിച്ചെത്തുന്നത് ആരാധകരിൽ വൻ ആവേശം തീർത്തിരുന്നു. ഇപ്പോഴിതാ രണ്ട് പേരും വീണ്ടും ഒരുമിച്ചെത്തുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു പരിപാടിയുടെ പ്രാക്ടീസിന് എത്തിയതാണ് ഇരുവരുമെന്നാണ് വീഡിയോയിൽ നിന്ന് ലഭിക്കുന്ന സൂചന.

”എന്തോ വരാനിരിക്കുന്നു, കാത്തിരിക്കൂ” എന്നാണ് അനീഷിനൊപ്പമുള്ള വീഡിയോ പങ്കുവച്ചുകൊണ്ട് ഷാനവാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഈ വീഡിയോ അനീഷും തന്റെ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇതിനു തൊട്ട് മുൻപ് ഇന്ന് നിങ്ങൾക്കെല്ലാവർക്കും ഒരു സർപ്രൈസ് ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് മറ്റൊരു വീഡിയോയും അനീഷ് പങ്കുവച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ച ചോദ്യം ഒരാളെ കാണണം എന്നായിരുന്നു. ദാ വന്നിരിക്കുന്നു ആള്”, എന്നാണ് ഷാനവാസിനെ കാണിച്ചുകൊണ്ട് അനീഷ് വീഡിയോയിൽ പറയുന്നത്.

Also Read:ബിഗ് ബോസ് താരം ബ്ലെസ്ലി അറസ്റ്റിൽ, വിനയായത് ക്രിപ്റ്റോ, വിദേശത്തെത്തിയിട്ടും വിട്ടില്ല

ബെസ്റ്റ് ഫ്രണ്ട്, ഒരിക്കലും തകരാത്ത സൗഹൃദം എന്നെല്ലാമാണ് ഷാനവാസിനൊപ്പമുള്ള വിഡിയെ ഷെയർ ചെയ്ത് അനീഷ് നൽകിയിരിക്കുന്ന ഹാഷ്ടാഗുകൾ. എന്നാൽ ഏത് പ്രോഗ്രാമിന് വേണ്ടിയാണ് ഇരുവരുടേയും ഡാൻസ് പ്രാക്ടീസ് എന്ന് വ്യക്തമല്ല. അധികം വൈകാതെ ഇരുവരെയും വീണ്ടും ഒരുമിച്ച് കാണാൻ പറ്റുമെന്നാണ് ആരാധകർ ചോദിക്കുന്നത്.

അതേസമയം ഷാനവാസ് തന്റെ ആജീവനാന്ത സുഹൃത്തായിരിക്കും എന്ന് അനീഷ് വ്യക്തമാക്കിയിരുന്നു. തന്റെ ഉറ്റ സുഹൃത്തും ഗുരുവും സഹോദരനുമെല്ലാമാണ് ഷാനവാസ് എന്നാണ് ജന്മദിനാശംസ നേർന്നുള്ള വീഡിയോയിൽ അനീഷ് പറഞ്ഞത്. അനീഷിനെ തനിക്ക് മാറ്റി നിർത്താൻ തോന്നിയില്ലെന്നാണ് ഷാനവാസ് പറഞ്ഞത്.

 

 

View this post on Instagram

 

A post shared by Shanavas Shanu (@shanavasactor)