Renu Sudhi: അധ്വാനത്തിന്റെ ഫലം; ലക്ഷങ്ങൾ വില വരുന്ന സ്വിഫ്റ്റ് കാർ സ്വന്തമാക്കി രേണു സുധി
Renu Sudhi Buys Her Own Car: സ്വന്തമായി സമ്പാദിച്ച പണം ഉപയോഗിച്ചാണ് താരം. നീല നിറത്തിലുള്ള സ്വിഫ്റ്റ് ആണ് രേണു സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയ നിറയെ.
മലയാളികൾക്ക് ഏറെ സുപരിചിതയാണ് ബിഗ് ബോസ് മത്സരാർത്ഥിയും സോഷ്യൽ മീഡിയ വൈറൽ താരവുമായ രേണു സുധി. പ്രമുഖ നടൻ കൊല്ലം സുധിയുടെ ഭാര്യ എന്ന നിലയിൽ നിന്ന് ഇന്ന് സ്വന്തമായി പേരും പ്രശസ്തിയും നേടിയെടുക്കാൻ രേണുവിന് സാധിച്ചിട്ടുണ്ട്. ബിഗ് ബോസ് സീസൺ ഏഴിൽ മത്സരാർത്ഥിയായി എത്തിയെങ്കിലും അധികം വൈകാതെ ഷോയിൽ നിന്ന് ക്വിറ്റ് ചെയ്ത് പുറത്ത് പോകുകയായിരുന്നു.
എന്നാൽ ഇതിനു ശേഷം വെച്ചടി വെച്ചടി കയറ്റമാണ് ഉണ്ടായത്. വിദേശ രാജ്യങ്ങളിലടക്കം ഉദ്ഘാടനത്തിന് പോയി. ഒപ്പം അഭിനയത്തിലും സജീവമാണ്. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിനു ശേഷം വലിയ മാറ്റങ്ങളാണ് രേണുവിന്റെ ജീവിതത്തിൽ സംഭവിച്ചത്. രേണുവിന് സ്വന്തമായി മാനേജരായി. പല ഉദ്ഘാടനത്തിനും ലക്ഷങ്ങൾ വില വരുന്ന സമ്മാനങ്ങലാണ് ലഭിക്കുന്നത്. ചുരുക്കത്തിൽ രേണുവിന്റെ വളര്‍ച്ച സമൂഹ മാധ്യമങ്ങളിലെ വിമര്‍ശകരില്‍ പലര്‍ക്കും വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്.
Also Read:വിജയിക്കുവേണ്ടി പരസ്പരം ഏറ്റുമുട്ടി നടിമാരായ വിനോദിനിയും സനം ഷെട്ടിയും
ഇപ്പോഴിതാ, പുതിയതായി കാർ വാങ്ങിച്ചിരിക്കുകയാണ് താരം. സ്വന്തമായി സമ്പാദിച്ച പണം ഉപയോഗിച്ചാണ് താരം. നീല നിറത്തിലുള്ള സ്വിഫ്റ്റ് ആണ് രേണു സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയ നിറയെ. അതേസമയം ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിനു ശേഷം നല്ലൊരു ബാങ്ക് ബാലന്‍സ് ഉണ്ടെന്നും ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖങ്ങളില്‍ രേണു വ്യക്തമാക്കിയിരുന്നു. വൈകാതെ രേണുവിന്റെ കല്യാണം നടക്കുമെന്ന ചില പ്രചാരണങ്ങളും നടക്കുന്നുണ്ട്
അതേസമയം, സിനിമയിലും തിളങ്ങാൻ ഒരുങ്ങുകയാണ് താരം. ‘കുരുവി പാപ്പ’ സംവിധായകൻ ജോഷി ജോണിന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിലേക്ക് എത്തുുന്നത്. ചിത്രത്തിൽ ദാസേട്ടൻ കോഴിക്കോടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡിസംബർ 30ന് കോഴിക്കോട് വച്ച് ചിത്രത്തിന്റെ പൂജ നടക്കുമെന്ന് രേണു സുധി പറഞ്ഞിരുന്നു.
View this post on Instagram