AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘ചെയ്ത തെറ്റിന് മാപ്പ്’; ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചുകയറി നെവിൻ

Nevin Comes Back To BB House: സ്വയം ക്വിറ്റ് ചെയ്ത നെവിൻ ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചുകയറി. ബിഗ് ബോസിനോട് മാപ്പ് ചോദിച്ചാണ് നെവിൻ തിരികെയെത്തിയത്.

Bigg Boss Malayalam Season 7: ‘ചെയ്ത തെറ്റിന് മാപ്പ്’; ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചുകയറി നെവിൻ
നെവിൻImage Credit source: Social Media
abdul-basith
Abdul Basith | Published: 28 Aug 2025 12:11 PM

ബിഗ് ബോസ് വീട്ടിൽ തിരിച്ചുകയറി നെവിൻ. സ്വയം ക്വിറ്റ് ചെയ്ത നെവിൻ ചെയ്ത തെറ്റിൽ മാപ്പ് ചോദിച്ചാണ് വീട്ടിൽ തിരികെ എത്തിയത്. അനുമോളെ പുറത്താക്കിയില്ലെങ്കിൽ താൻ സ്വയം പുറത്താവുമെന്ന് പ്രഖ്യാപിച്ച നെവിനെ നൂറ പ്രകോപിപ്പിച്ചിരുന്നു. ഇതോടെ ബിഗ് ബോസ് പ്രധാന വാതിൽ തുറന്നുനൽകുകയും നെവിൻ പുറത്തുപോവുകയുമായിരുന്നു.

പ്രധാന വാതിലിലൂടെ റൊബോട്ടായ സ്പൈക്കുട്ടനാണ് ആദ്യം വീട്ടിലെത്തിയത്. ഹൗസ്മേറ്റ്സ് ചേർന്ന് നൃത്തം ചെയ്താണ് സ്പൈക്കുട്ടനെ വീട്ടിലേക്ക് സ്വാഗതം ചെയ്തത്. വൃത്തി നോക്കാനായാണ് സ്പൈക്കുട്ടൻ വീട്ടിലെത്തിയതെന്ന് പറഞ്ഞ ബിഗ് ബോസ് വാതിലുകൾ തുറന്നുകൊടുക്കണമെന്നും നിർദ്ദേശിച്ചു. അടുക്കള, കിടപ്പുമുറി എന്നിവയൊക്കെ പരിശോധിച്ചിരുന്ന സമയത്ത് കൺഫഷൻ റൂമിൽ നെവിൻ എത്തി.

Also Read: Bigg Boss Malayalam Season 7: ‘ആ മത്സരാർത്ഥി ചെയ്തത് കണ്ടപ്പോൾ ദേഷ്യം തോന്നി, ഇവർ വീട്ടിലൊക്കെ ഇങ്ങനെയാണോ ചെയ്യുന്നത്’; ബിഗ് ബോസിനെ കുറിച്ച് മോഹൻലാൽ

ആ സമയത്തെ സാഹചര്യത്തിൽ പറഞ്ഞ ഒരു വാക്ക് ഇത്രയും വലിയ ഒരു പ്രശ്നമാവുമെന്ന് കരുതിയില്ലെന്ന് നെവിൻ ബിഗ് ബോസിനോട് പറഞ്ഞു. വീട് നന്നായി മിസ് ചെയ്തെന്നും വാതിൽ കടന്നപ്പോഴാണ് എത്ര മൂല്യമേറിയ പ്ലാറ്റ്ഫോമാണ് താൻ മിസ് ചെയ്തതെന്ന് മനസ്സിലായതെന്നും നെവിൻ തുടർന്നു. സ്നേഹിച്ച എല്ലാവരോടും നന്ദി. ഉറപ്പായും ഇനി 100 ശതമാനം കളിയ്ക്കും. തെറ്റിന് ഞാൻ ക്ഷമ പറയുന്നു എന്നും നെവിൻ പറഞ്ഞു.

ബിബി വീട്ടിലേക്കുള്ള വരവും പോക്കും പ്രേക്ഷക വിധി പ്രകാരമാണ് എന്ന് ബിഗ് ബോസ് പറഞ്ഞു. ഖേദം പ്രകടിപ്പിച്ചതിനാൽ അറിയിപ്പ് ലഭിക്കുമ്പോൾ താങ്കൾക്ക് വീട്ടിലേക്ക് പോകാവുന്നതാണ് എന്നും ബിഗ് ബോസ് കൺഫഷൻ റൂമിൽ വച്ച് നെവിനോട് പറഞ്ഞു. ഈ സമയത്ത് സ്പൈക്കുട്ടൻ സ്റ്റോർ റൂമിൻ്റെ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയും ഹൗസ്മേറ്റ്സ് ചേർന്ന് സ്പൈക്കുട്ടനെ യാത്രയാക്കുകയും ചെയ്തു. ഒപ്പം വന്ന ഹൗസ്മേറ്റ്സ് കൺഫഷൻ റൂമിൽ നെവിനെ കണ്ടു. എല്ലാവരും ചേർന്ന് സ്വീകരിച്ചാണ് നെവിനെ തിരികെ കൊണ്ടുവന്നത്.