AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: കുഴപ്പമുണ്ടാക്കിയത് ശൈത്യ അല്ല, മസ്താനിയെന്ന് ആദില; അംഗീകരിക്കാതെ അനുമോൾ

Adhila Intervene In Fight Between Anumol And Shaithya: അനുമോളും ശൈത്യയും തമ്മിലുള്ള വഴക്കിൽ ഇടപെട്ട് ആദില. മസ്താനിയുടെ പ്രചാരണം ശൈത്യ നടത്തിയതാണെന്ന തെറ്റിദ്ധാരണയാണ് വഴക്കിന് കാരണമായത്.

Bigg Boss Malayalam Season 7: കുഴപ്പമുണ്ടാക്കിയത് ശൈത്യ അല്ല, മസ്താനിയെന്ന് ആദില; അംഗീകരിക്കാതെ അനുമോൾ
ആദില, അനുമോൾImage Credit source: Screengrab
abdul-basith
Abdul Basith | Updated On: 05 Sep 2025 07:42 AM

ബിഗ് ബോസ് ഹൗസിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു അനുമോളും ശൈത്യയും. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരും തെറ്റിപ്പിരിഞ്ഞു. വൈൽഡ് കാർഡായി വന്ന മസ്താനിയാണ് ഇതിന് കാരണമായത്. അതിന് ശേഷം കഴിഞ്ഞ ദിവസവും ഇവർ മൂന്ന് പേരും ഉൾപ്പെടുന്ന ഒരു പ്രശ്നമുണ്ടായി.

ഇതുമായി ബന്ധപ്പെട് ആദില അനുമോളോട് സംസാരിക്കുന്ന വിഡിയോ ശ്രദ്ധ നേടുകയാണ്. തന്നെപ്പറ്റി ഇങ്ങനെ പറഞ്ഞുനടക്കുന്നത് ശൈത്യ ആണെന്ന് അനുമോൾ ആരോപിക്കുന്നു. എന്നാൽ, ശൈത്യയല്ല ഇത് എന്നാണ് ആദില പറയുന്നത്. ആരാ പറഞ്ഞതെന്ന് അറിയണോ എന്ന് ചോദിക്കുമ്പോൾ താനെന്തിനാ അറിയുന്നതെന്ന് അനുമോൾ തിരിച്ച് ചോദിക്കുന്നു. തുടർന്ന് അവിടെനിന്ന് പോകാൻ ശ്രമിച്ച അനുമോളെ പിടിച്ചുനിർത്തി ‘മസ്താനി പറഞ്ഞതാണ്’ എന്ന് ആദില പറയുന്നു.

വിഡിയോ കാണാം

എന്നാൽ, തനിക്ക് അങ്ങനെ തോന്നുന്നില്ലെന്ന് പറഞ്ഞ് അനുമോൾ നടക്കുകയാണ്. താനിത് വിളിച്ചുകൂവട്ടെ എന്ന് അനുമോൾ ചോദിക്കുന്നു. വിളിച്ചുകൂവാത്തത് തൻ്റെ മാന്യതയാണെന്നും അനുമോൾ പറയുന്നു. എന്നാൽ, ശൈത്യയല്ല പറഞ്ഞതെന്നും മസ്താനിയാണ് പറഞ്ഞതെന്നും ആദില ആവർത്തിക്കുകയാണ്. എങ്കിൽ താൻ പോയി ചോദിക്കട്ടെ എന്ന് അനുമോൾ ചോദിക്കുമ്പോൾ ചോദിക്കൂ എന്നാണ് ആദിലയുടെ മറുപടി.

Also Read: Bigg Boss Malayalam Season 7: ‘ബിഗ് ബോസ് വാതിൽ തുറന്ന് തരുവോ? എനിക്ക് വീട്ടിൽ പോകണം; മനസ് കൈവിട്ടു പോവുന്നു’; വീണ്ടും ആവർത്തിച്ച് രേണു സുധി

നിനക്ക് അവളോട് മാത്രം പ്രശ്നമുണ്ടാക്കിയാൽ മതിയോ എന്ന് ചോദിക്കുന്ന ആദില പുറത്തെ കാര്യങ്ങൾ അറിഞ്ഞിട്ടാണ് മസ്താനി വന്നിരിക്കുന്നതെന്നും അനുമോളോട് പറയുന്നു. നിനക്ക് വേണമെങ്കിൽ നീ പോയി ചോദിക്ക്, ശൈത്യയെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. അവളല്ല പറഞ്ഞത്. എന്തായാലും പല്ലടിച്ച് കൊഴിക്കും എന്നൊക്കെ പറഞ്ഞ് ദേഷ്യപ്പെടുകയാണോ വേണ്ടതെന്ന് അനുമോൾ ചോദിക്കുന്നു.

ഈ സമയത്ത് ആര്യനും അപ്പാനി ശരതും അടങ്ങുന്ന സംഘം അനുമോൾ ഫേക്കാണെന്ന് മനസ്സിലായില്ലേ എന്ന് ശൈത്യയോട് ചോദിക്കുന്നു. ഫ്രണ്ട്ഷിപ്പിൻ്റെ പേരിൽ യൂസ് ചെയ്യുകയായിരുന്നു എന്ന് ഇപ്പോൾ മനസ്സിലായെന്ന് ശൈത്യ മറുപടി നൽകുന്നു.