AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ജിസേലും അനുമോളും ഇൻ്റർവ്യൂവിൽ എങ്ങനെയായിരിക്കും?; നെവിൻ്റെ പ്രകടനം വൈറൽ

Nevin About Anumol And Gizele: ബിഗ് ബോസിൽ നിന്ന് പുറത്തായാൽ ജിസേലും അനുമോളും എങ്ങനെയാവും ഇൻ്റർവ്യൂവിൽ സംസാരിക്കുക എന്നത് അഭിനയിച്ച് നെവിൻ. ഏഷ്യാനെറ്റ് തന്നെ വിഡിയോ പങ്കുവച്ചു.

Bigg Boss Malayalam Season 7: ജിസേലും അനുമോളും ഇൻ്റർവ്യൂവിൽ എങ്ങനെയായിരിക്കും?; നെവിൻ്റെ പ്രകടനം വൈറൽ
നെവിൻ, മസ്താനിImage Credit source: Screenshot
abdul-basith
Abdul Basith | Published: 04 Sep 2025 10:17 AM

ബിഗ് ബോസ് മലയാളം സീസണിലെ എൻ്റർടെയിനറാണ് നെവിൻ. നേരത്തെ പല സാധനങ്ങളും മോഷ്ടിച്ച് ബിഗ് ബോസ് നടപടിയെടുത്തെങ്കിലും നെവിൻ എൻ്റർടെയിനർ ആയിത്തന്നെ തുടരുകയാണ്. ഇപ്പോൾ ജിസേലും അനുമോളും ബിഗ് ബോസിൽ നിന്ന് ഇറങ്ങിയാൽ എങ്ങനെയാവും ഇൻ്റർവ്യൂ നൽകുകയെന്ന നെവിൻ്റെ പ്രകടനം വൈറലാണ്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഏഷ്യാനെറ്റ് തന്നെയാണ് വിഡിയോ യൂട്യൂബ് ചാനലിൽ പങ്കുവച്ചത്. ഇൻ്റർവ്യൂവറായ മസ്താനി ഇവിടെയും അതേ റോളിലാണ്. ആദ്യം ജിസേലായി അഭിനയിക്കുന്ന നെവിൻ പിന്നീട് അനുമോളാവുന്നു. അടുത്ത് വേദ് ലക്ഷ്മിയും ഇരിക്കുന്നുണ്ട്. ജിസേലിൻ്റെ ചങ്ക് പൊട്ടി, മലയാളത്തിലുള്ള പ്രാവീണ്യം, റൂൾസ് വയലേഷൻ തുടങ്ങിയ കാര്യങ്ങൾ നെവിൻ പറഞ്ഞു. അനുമോളിൻ്റെ കരച്ചിലും ചപ്പാത്തി പ്രശ്നവുമാണ് നെവിൻ പറഞ്ഞത്.

വിഡിയോ കാണാം

ഇതിനിടെ കഴിഞ്ഞ ദിവസം നൂറ പറഞ്ഞ ലൈഫ് സ്റ്റോറി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. കുട്ടിക്കാലത്ത് താൻ രണ്ട് തവണ പീഡനത്തിന് ഇരയായിയെന്നും ഏറെക്കാലം ആ ട്രോമയിലൂടെയാണ് ജീവിച്ചതെന്നും നൂറ വെളിപ്പെടുത്തി. ഇക്കാര്യം അനിയത്തിയോടും ആദിലയോടും മാത്രമേ പറഞ്ഞിട്ടുള്ളൂ. സ്കൂളിൽ പഠിക്കുന്ന സമയത്താണ് സംഭവം നടന്നതെന്നും നൂറ ഒരിടത്തൊരിടത്ത് എന്ന ടാസ്കിൽ നൂറ വെളിപ്പെടുത്തി.

Also Read: Bigg Boss Malayalam 7: ‘എന്നെ അടുത്തുള്ള ഒരു ബിൽഡിങിന്റെ ടെറസിലേക്ക് കൊണ്ടുപോയി,രണ്ട് തവണ അയാൾ അബ്യൂസ് ചെയ്തു’; നൂറ

തൻ്റെ മാതാവിന് മൂന്ന് അബോർഷൻ ഉണ്ടായെന്നും അതിന് ശേഷമാണ് താൻ ജനിച്ചതെന്നും നൂറ പറഞ്ഞു. ഉപ്പയുമായി താൻ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാറുണ്ടായിരുന്നു. താൻ ഉയർന്ന നിലയിലെത്തണമെന്ന ആഗ്രഹം ഉപ്പയ്ക്കുണ്ടായിരുന്നു. പക്ഷേ, ആദിലയുമായുള്ള ബന്ധം ഉപ്പ അംഗീകരിച്ചില്ല. ബന്ധം അംഗീകരിക്കാൻ ഉപ്പയ്ക്ക് സാധിച്ചില്ല. മുൻപ് ഉപ്പ തനിക്കൊരു ഡയമണ്ട് നെക്ലേസ് വാങ്ങിത്തന്നിരുന്നു. ആദിലയ്ക്കൊപ്പം വീടുവിട്ടിറങ്ങിയപ്പോൾ കയ്യിലെടുത്തത് അത് മാത്രമാണ്. ആ നെക്ലേസ് താൻ ആദിലയ്ക്ക് നൽകിയെന്നും നൂറ പറഞ്ഞു.