AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam 7: ‘എന്നെ അടുത്തുള്ള ഒരു ബിൽഡിങിന്റെ ടെറസിലേക്ക് കൊണ്ടുപോയി,രണ്ട് തവണ അയാൾ അബ്യൂസ് ചെയ്തു’; നൂറ

Bigg Boss Malayalam 7 contestants Adhila and Noora: അയാൾ തന്നെ കൊണ്ടുപോയത് അടുത്തുള്ള ഒരു ബിൽഡിങിന്റെ ടെറസിലേക്കാണ്. അയാളുടെ കയ്യിൽ കത്തിയും ഉണ്ടായിരുന്നു. അയാൾ തന്റെ കഴുത്തിൽ കത്തി വെച്ചു. രണ്ട് വട്ടം ഞാൻ അബ്യൂസ്ഡായിട്ടുണ്ട്.

Bigg Boss Malayalam 7: ‘എന്നെ അടുത്തുള്ള ഒരു ബിൽഡിങിന്റെ ടെറസിലേക്ക് കൊണ്ടുപോയി,രണ്ട് തവണ അയാൾ അബ്യൂസ് ചെയ്തു’; നൂറ
Bigg Boss Malayalam 7 Contestants Adhila And Noora
sarika-kp
Sarika KP | Updated On: 03 Sep 2025 15:35 PM

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ ശ്രദ്ധേയമായ മത്സരാർത്ഥികളാണ് ലെസ്ബിയൻ കപ്പിളായ ആദിലയും നൂറയും. ഷോയുടെ ചരിത്രത്തിൽ ആദ്യമായാണ് ലെസ്ബിയൻ കപ്പിൾ മത്സരിക്കാൻ എത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ഇരുവരും ഇപ്പോൾ ഹൗസിലുള്ളവരിൽ ഏറ്റവും ശക്തരായ മത്സരാർത്ഥികളുമാണ്. ഇതിനിടെയിൽ കഴിഞ്ഞ ദിവസം ലൈഫ് സ്റ്റോറി പറയേണ്ട ടാസ്ക്കിൽ നൂറ തന്റെ കുട്ടിക്കാലത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. താൻ രണ്ട് തവണ പീഡനത്തിന് ഇരയായിയെന്നും ഏറെക്കാലം ആ ട്രോമയിലൂടെയാണ് ജീവിച്ചതെന്നും നൂറ പറയുന്നത്.

മൂന്ന് അബോർഷൻ സംഭവിച്ച‌ശേഷമാണ് താൻ ജനിച്ചതെന്നും ആറ്റുനോറ്റുണ്ടായ കുട്ടിയാണ് താനെന്നുമാണ് നൂറ പറയുന്നത്. ഉപ്പയുമായി താൻ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാറുണ്ടെന്നും താൻ വലിയ നിലയിൽ എത്തണമെന്ന ആ​ഗ്രഹം ഉപ്പയ്ക്കുണ്ടായിരുന്നുവെന്നും നൂറ പറയുന്നു.ആ​ദിലയുമായുള്ള റിലേഷൻഷിപ്പ് അറിഞ്ഞപ്പോൾ ഉപ്പയ്ക്ക് ബുദ്ധിമുട്ടായി. ഉപ്പയ്ക്ക് അത് അം​ഗീകരിക്കാൻ കഴിഞ്ഞില്ല.

ഉപ്പ തനിക്ക് ഒരു ഡയമണ്ട് നെക്ലേസ് വാങ്ങി തന്നിരുന്നു. വീട് വിട്ട് ഇറങ്ങിയപ്പോൾ തന്റെ കയ്യിൽ സൂക്ഷിച്ചതും അത് മാത്രമാണ്. സ്നേഹത്തിൽ പൊതിഞ്ഞ ആ നെക്ലേസ് താൻ ആദിലയ്ക്ക് കൊടുത്തിട്ടുണ്ടെന്നാണ് നൂറ പറയുന്നത്.തന്റെ കുട്ടിക്കാലത്ത് താൻ തീരെ ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു കാര്യമുണ്ടെന്ന് പറഞ്ഞാണ് പിന്നീട് താൻ രണ്ട് വട്ടം അബ്യൂസ്  നേരിട്ടിട്ടുണ്ടെന്ന് നൂറ പറയുന്നത്.

Also Read:സൈജു കുറുപ്പിന്റെ ‘ഫ്ലാസ്ക്’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

ഇക്കാര്യം താൻ ഇതുവരെ തന്റെ പങ്കാളിയോടും രണ്ടാമത്തെ അനിയത്തിയോടും മാത്രമേ പറഞ്ഞിട്ടുള്ളുവെന്നും എട്ട്, ഒമ്പത് ക്ലാസുകളിൽ പഠിക്കുന്ന സമയത്തായിരുന്നു ഇത്തരത്തിൽ ഒരു ദുരനുഭവം നേരിട്ടതെന്നും നൂറ പറയുന്നുണ്ട്. താനും തന്റെ സഹോദരിയും ട്യൂഷന് പോകാറുണ്ടായിരുന്നു. ഒരു ദിവസം ഒരാൾ വന്ന് തന്നോട് ഒരു കടയിലേക്ക് വഴി ചോ​​ദിച്ചു. താൻ വഴി കാണിച്ച് കൊടുക്കാനായി അയാൾക്കൊപ്പം പോയി.

പക്ഷെ അയാൾ തന്നെ കൊണ്ടുപോയത് അടുത്തുള്ള ഒരു ബിൽഡിങിന്റെ ടെറസിലേക്കാണ്. അയാളുടെ കയ്യിൽ കത്തിയും ഉണ്ടായിരുന്നു. അയാൾ തന്റെ കഴുത്തിൽ കത്തി വെച്ചു. രണ്ട് വട്ടം ഞാൻ അബ്യൂസ്ഡായിട്ടുണ്ട്. ട്രോമയെല്ലം ഉണ്ടായിരുന്നുവെങ്കിലും പാരന്റ്സിനോട് തനിക്ക് പറയാൻ പറ്റിയില്ലെന്നും പറ‍ഞ്ഞാൽ അവർ എന്താകും വിചാരിക്കുക എന്നാണ് താൻ ചിന്തിച്ചത് എന്നാണ് നൂറ പറയുന്നത്.