Bigg Boss Malayalam Season 7: പൊട്ടിക്കരഞ്ഞ റെനയെ ആശ്വസിപ്പിച്ച് നൂറ; ബിഗ് ബോസ് ഹൗസിൽ മഞ്ഞുരുകൽ
Noora Colsoles Rena Fathima: പൊട്ടിക്കരഞ്ഞ റെന ഫാത്തിമയെ ആശ്വസിപ്പിച്ച് നൂറ. തങ്ങൾക്കിടയിലുള്ള പ്രശ്നം ഇരുവരും സംസാരിച്ച് പരിഹരിക്കുകയും ചെയ്തു.

നൂറ, റെന ഫാത്തിമ
ബിഗ് ബോസ് ഹൗസിൽ മഞ്ഞുരുകൽ. നൂറയും റെനയും തമ്മിൽ കഴിഞ്ഞ രണ്ട് ദിവസമായി നടന്ന വഴക്കിനാണ് പരിസമാപ്തി ആയിരിക്കുന്നത്. പൊട്ടിക്കരഞ്ഞ റെനയെ നൂറ ആശ്വസിപ്പിച്ചു. ഇതിനിടെ ജയിലിൽ കിടന്ന് അനുമോളും ജിസേലും തമ്മിലും ഏകദേശ ധാരണയായി. അതുകൊണ്ട് തന്നെ നീണ്ട വഴക്കുകൾക്കാണ് ഇപ്പോൾ താത്കാലിക ശമനമുണ്ടായിരിക്കുന്നത്.
അപ്പാനി ശരത് ആദിലയെ ചീത്തവിളിച്ചതിൽ റെന ഇടപെട്ടപ്പോൾ തുടങ്ങിയ വഴങ്ങ് രണ്ട് ദിവസം നീണ്ടുനിന്നു. അനുമോളെപ്പോലെയല്ല താൻ എന്ന് റെനയ്ക്ക് നൂറ മനസ്സിലാക്കിക്കൊടുക്കുന്നതാണ് കണ്ടത്. ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകിയ നൂറയ്ക്ക് മുന്നിൽ റെന പലപ്പോഴും പതറി. ഇതിനിടെ ‘തൻ്റെ ബോയ്ഫ്രണ്ടിനെ പങ്കുവെക്കാൻ ഉദ്ദേശിക്കുന്നില്ല’ എന്ന പ്രസ്താവന റെനയ്ക്ക് തന്നെ തിരിച്ചടിയായി.
വിഡിയോ കാണാം
വൈൽഡ് കാർഡുകളുടെ വരവിന് പിന്നാലെ ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായിരുന്നു. തുടർന്ന് മേക്കപ്പ് റൂമിൽ വച്ച് ഇതിൻ്റെ തുടർച്ച നടന്നു. നൂറ, റെന, ആദില, ബിന്നി, ഒനീൽ അഭിലാഷ്, ബിന്നി, മസ്താനി, സാബുമാൻ, നെവിൻ തുടങ്ങിയവർ ആ സമയത്ത് അവിടെയുണ്ടായിരുന്നു. പരസ്പരം തർക്കിക്കുന്നതിനിടെ റെന പൊട്ടിക്കരഞ്ഞു. ഉടൻ തന്നെ റെനയെ കെട്ടിപ്പിടിച്ച് നൂറ ആശ്വസിപ്പിച്ചു. ‘ഹഗ് ചെയ്യല്ലേ’ എന്ന ആദിലയുടെ മുന്നറിയിപ്പ് നൂറ പരിഗണിച്ചില്ല.
നൂറയെ ഫ്രണ്ടായിട്ട് കണ്ടതുകൊണ്ടാണ് റെന കരയുന്നത് എന്ന് ബിന്നി പറയുന്നുണ്ട്. താൻ സഹോദരിയെപ്പോലെയാണ് റെനയെ കാണുന്നതെന്നും ഇപ്പോൾ ഗ്രൂപ്പിൽ അകപ്പെട്ടു എന്നും നൂറ പറയുന്നു. ശരത് ചീത്തവിളിച്ചപ്പോൾ ഇവൾ ചിരിച്ചിരിക്കുകയാണ് എന്ന് നൂറ പറഞ്ഞപ്പോൾ താൻ ചിരിച്ചിരുന്നില്ലെന്നും അക്കാരണം ചൂണ്ടിക്കാട്ടിയാണ് താൻ ശരതിനെ നോമിനേറ്റ് ചെയ്തതെന്നും റെന പറഞ്ഞു. ഇത് ബിന്നി ശരിവച്ചു. തുടർന്നാണ് ഇരുവരും പ്രശ്നങ്ങൾ പറഞ്ഞുതീർത്തത്.