AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Big Boss Malayalam Season 7: അനീഷിന് എതിരാളിയോ? ബിഗ് ബോസിലേക്ക് എത്തിയ ആ ‘കോമണര്‍’ ആരാണ്?

Big Boss Malayalam Season 7: അനീഷിനു ശേഷം ഈ സീസണിൽ എത്തുന്ന രണ്ടാമത്തെ കോമണർ ആണ്. ഇതോടെ ആരാണ് പ്രവീണ്‍ പി എന്നാണ് ബിബി7 ആരാധകർ ഉറ്റുനോക്കുന്നത്.

Big Boss Malayalam Season 7: അനീഷിന് എതിരാളിയോ? ബിഗ് ബോസിലേക്ക് എത്തിയ ആ ‘കോമണര്‍’ ആരാണ്?
Bigg Boss Malayalam Season 7 (1)
sarika-kp
Sarika KP | Updated On: 31 Aug 2025 07:44 AM

ബി​ഗ് ബോസ് സീസൺ ഏഴ് ആരംഭിച്ച് 28 ദിവസം പിന്നിടുമ്പോൾ അപ്രതീക്ഷിത ട്വിസ്റ്റുകളാണ് നടക്കുന്നത്. അത്തരത്തിലുള്ള ഒരു ദിവസമായിരുന്നു കഴിഞ്ഞ ദിവസം. പ്രേക്ഷകരെയും മത്സരാര്‍ഥികളെയും ഞെട്ടിപ്പിച്ച് കൊണ്ട് അഞ്ച് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളാണ് ബി​ഗ് ബോസിലേക്ക് എത്തിയത്. അതിലൊരാള്‍ കോമണര്‍ ആണ്. അനീഷിനു ശേഷം ഈ സീസണിൽ എത്തുന്ന രണ്ടാമത്തെ കോമണർ ആണ്. ഇതോടെ ആരാണ് പ്രവീണ്‍ പി എന്നാണ് ബിബി7 ആരാധകർ ഉറ്റുനോക്കുന്നത്.

ദി മാര്‍ക്കറ്റിംഗ് മല്ലു എന്ന ഇന്‍സ്റ്റഗ്രാം പേജിൽ വീഡിയോകള്‍ ചെയ്യുന്ന പ്രവീണ്‍ പി ആണ് വൈല്‍ഡ് കാര്‍ഡ് ആയി എത്തിയിരിക്കുന്ന മത്സരാര്‍ഥി. സാമ്പത്തികവും തൊഴിൽപരവുമായ കാര്യങ്ങളെ കുറിച്ചും മനുഷ്യര്‍ക്ക് നിത്യജീവിതത്തില്‍ അറിയേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുമാണ് പ്രവീൺ വീഡിയോ ചെയ്യുന്നത്. ഇൻസ്റ്റാ​ഗ്രാമിൽ മൂന്നര ലക്ഷത്തോളം അധികം ഫോളോവേഴ്സ് ആണ് ഇദ്ദേഹത്തിനുള്ളത്. യുട്യൂബില്‍ 5800 ല്‍ അധികം സബ്സ്ക്രൈബേഴ്സുമുണ്ട്.

Also Read:വൈൽഡ് കാർഡുകളെല്ലാം ലക്ഷ്യം വച്ചിരിക്കുന്നത് ബുള്ളി ഗ്യാങിനെ; ആദ്യ ദിനം തന്നെ പൊള്ളി അക്ബറും സംഘവും

അതേസമയം ഇത്തവണ അഞ്ച് വൈല്‍ഡ് കാര്‍ഡുകളാണ് വീട്ടിലേക്ക് എത്തിയത്. സീരിയൽ താരം ജിഷിൻ മോഹൻ, അവതാരക മസ്താനി, യുട്യൂബറായ പ്രവീൺ, വ്ളോഗറും ഡാൻസുറും കൂടിയായി ആകാശ് സാബുവെന്ന സാബു , നടിയും മോഡലുമായ വേദ് ലക്ഷ്മി എന്നിവരാണ്. നാല് ആഴ്ചത്തെ ഗെയിം കണ്ടിട്ട് വരുന്നു എന്നതാണ് അഞ്ച് വൈല്‍ഡ് കാര്‍ഡുകള്‍ക്കുമുള്ള ഏറ്റവും വലിയ അഡ്വാന്‍റേജ്.

സീസണ്‍ 7 ലോഞ്ച് എപ്പിസോഡില്‍ 19 മത്സരാര്‍ഥികളെയാണ് മോഹന്‍ലാല്‍ പരിചയപ്പെടുത്തിയത്. ആ സമയത്ത് ആദിലയും നൂറയും ഒറ്റ മത്സരാര്‍ഥി ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ രണ്ട് മത്സരാര്‍ഥികളാണ്. നാല് പേര്‍ എവിക്ഷനിലൂടെ പുറത്തായി. കലാഭവൻ സരിഗ, ശാരിക, മുൻഷി രഞ്ജിത്ത്, ആര്‍ജെ ബിന്‍സി എന്നിവരാണ് പുറത്തായത്. വൈല്‍ഡ് കാര്‍ഡുകള്‍ കൂടി എത്തിയതോടെ ഹൗസില്‍ നിലവില്‍ 21 മത്സരാര്‍ഥികളാണ് ഉള്ളത്.