AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘ജെൻസി കിഡ്സിന് ഫോണില്ലാതെയും ജീവിക്കാൻ കഴിയുമെന്ന് മനസ്സിലായി’; പ്രതികരിച്ച് റെന ഫാത്തിമ

Rena Fathima First Interview: ജെൻസി കിഡ്സിന് മൊബൈൽ ഫോൺ ഇല്ലാതെ ജീവിക്കാൻ കഴിയുമെന്ന് മനസ്സിലായതായി റെന. ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായതിന് ശേഷമാണ് പ്രതികരണം.

Bigg Boss Malayalam Season 7: ‘ജെൻസി കിഡ്സിന് ഫോണില്ലാതെയും ജീവിക്കാൻ കഴിയുമെന്ന് മനസ്സിലായി’; പ്രതികരിച്ച് റെന ഫാത്തിമ
റെന ഫാത്തിമImage Credit source: Screengrab
abdul-basith
Abdul Basith | Published: 22 Sep 2025 18:38 PM

ബിഗ് ബോസ് ഹൗസിൽ പുറത്തായതിന് ശേഷം ആദ്യ പ്രതികരണവുമായി റെന ഫാത്തിമ. ജെൻസി കിഡ്സിന് മൊബൈൽ ഫോൺ ഇല്ലാതെ ജീവിക്കാൻ കഴിയുമെന്ന് മനസ്സിലായെന്നായിരുന്നു റെനയുടെ പ്രതികരണം. ബിബി ഹൗസിൽ നിന്ന് പുറത്തായതിന് ശേഷം ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റെന.

‘കണ്ടൻ്റ് ക്രിയേറ്ററായ റെന മൊബൈൽ ഫോൺ ഇല്ലാതെ എങ്ങനെ അവിടെ നിന്നു’ എന്ന ചോദ്യത്തോടാണ് റെന പ്രതികരിച്ചത്. “അവിടെ കേറി ഒരാഴ്ച ഫോൺ ഒരു മിസ്സിങ് ഉണ്ടായിരുന്നു. സെക്കൻഡ് വീക്ക് ആയപ്പോൾ പുതിയ പുതിയ വീക്കിലി ടാസ്ക്, സ്പോൺസേർഡ് ടാസ്ക്. ഡെയിലി ടാസ്ക് ആയിരുന്നു. ടിവിയിലൊക്കെയല്ലേ ബിഗ് ബോസിൻ്റെ തല്ല് കണ്ടിട്ടുള്ളൂ. അത് നേരിട്ട് കാണുമ്പോ തന്നെ ഭയങ്കര എൻ്റർടെയിന്മെൻ്റ് ആയിരുന്നു. സത്യം പറഞ്ഞാൽ ഫോൺ യൂസ് ചെയ്ത കാര്യം പോലും മറന്നുപോയി. ഒരു 30 ദിവസമൊക്കെ ആയപ്പോൾ ഫോൺ എങ്ങനെ യൂസ് ചെയ്യണമെന്ന് വരെ മറന്നുപോയി. അഡാപ്റ്റ് ചെയ്യാൻ രണ്ട് ആഴ്ച കൊണ്ടൊക്കെ ശരിയായി. ജെൻസി കിഡ്സിന് ഫോൺ ഇല്ലാതെയും ജീവിക്കാൻ പറ്റുമെന്ന് മനസ്സിലായി. 50 ദിവസം പിടിച്ചുനിന്നു.”- റെന പറഞ്ഞു.

Also Read: Bigg Boss Malayalam Season 7: വീക്കിലി നോമിനേഷനിൽ പൊള്ളി ജിസേലും അനീഷും; ആരൊക്കെ അപകടമേഖലയിൽ?

തൻ്റെ ശബ്ദത്തെപ്പറ്റി പലരും പറഞ്ഞപ്പോഴാണ് അത് പ്രശ്നമാണെന്ന് മനസ്സിലായതെന്നും റെന പറഞ്ഞു. ബിബി ഹൗസിൽ കുറച്ചുപേരുമായി ഇമോഷണൽ കണക്ഷനുണ്ടായിപ്പോയി. അപ്പോൾ ആ കണക്ഷൻ വിട്ടിട്ട് അവർക്കെതിരെ നിൽക്കാൻ കഴിയാതെവന്നു. അതിൽ ഒരു പാളിച്ച വന്നതായി തോന്നി. ഐഡിയാസ് കണക്ടായത് ജിസേലും ആര്യനുമൊക്കെയായിട്ടാണ്. ഒരു സേഫ് ഗെയിമറായിപ്പോയെന്ന് ആളുകൾക്ക് തോന്നിയതുകൊണ്ടാവാം പുറത്തായത്. ചിലപ്പോൾ ആര്യനും ജിസേലുമായുള്ള പ്രശ്നമാവാം കാരണം. താൻ ചെറുതായതുകൊണ്ട് തൻ്റെ അഭിപ്രായങ്ങൾ ബിബി ഹൗസിലെ പലരും വകവെക്കില്ലായിരുന്നു എന്നും റെന പറഞ്ഞു.

വിഡിയോ കാണാം