AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sujith bhakthan: എന്റെ ഭാര്യയെ തെറിവിളിക്കുന്നവനെ പിടിക്കാന്‍ കേരളാ പോലീസില്‍ നട്ടെല്ലുള്ള ഒരുത്തനുമില്ല – സുജിത് ഭക്തന്‍

vlogar Sujith Bhakthan has criticised on Facebook against the Kerala Police: ഒന്നരവർഷം മുമ്പ് പരാതി നൽകിയിട്ടും ഇതുവരെ നടപടി ഒന്നുമായില്ല എന്ന് കടുത്ത ഭാഷയിൽ വിമർശിക്കുന്നതിനൊപ്പം ഇനിയെങ്കിലും തന്റെ ഭാര്യയെ അധിക്ഷേപിക്കുന്ന വ്യക്തിയെ കണ്ടെത്താനുള്ള ആർജ്ജവം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും വീഡിയോയിൽ ഭക്തൻ പറയുന്നു.

Sujith bhakthan: എന്റെ ഭാര്യയെ തെറിവിളിക്കുന്നവനെ പിടിക്കാന്‍ കേരളാ പോലീസില്‍ നട്ടെല്ലുള്ള ഒരുത്തനുമില്ല – സുജിത് ഭക്തന്‍
Sujith BhakthanImage Credit source: X
Aswathy Balachandran
Aswathy Balachandran | Updated On: 22 Sep 2025 | 09:58 PM

കൊച്ചി: ഇൻസ്റ്റാഗ്രാമിൽ ഭാര്യയെ അധിക്ഷേപിച്ച വ്യക്തിക്കെതിരെ സൈബർ കേസ് നൽകിയിട്ടും കേരള പോലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് പ്രമുഖ വ്ലോഗർ സുജിത് ഭക്തൻ ഫേസ്ബുക്കിൽ വിമർശനവുമായി രംഗത്തെത്തി. ഭാര്യയെ അധിക്ഷേപിക്കുന്നവനെ പിടിക്കാൻ കേരളാ പോലീസിൽ “നട്ടെല്ലുള്ള ഒരുത്തനുമില്ല” എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ചു. പോലീസ് അലംഭാവം കാണിക്കുന്നതിൽ അദ്ദേഹം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

ഒന്നരവർഷം മുമ്പ് പരാതി നൽകിയിട്ടും ഇതുവരെ നടപടി ഒന്നുമായില്ല എന്ന് കടുത്ത ഭാഷയിൽ വിമർശിക്കുന്നതിനൊപ്പം ഇനിയെങ്കിലും തന്റെ ഭാര്യയെ അധിക്ഷേപിക്കുന്ന വ്യക്തിയെ കണ്ടെത്താനുള്ള ആർജ്ജവം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും വീഡിയോയിൽ ഭക്തൻ പറയുന്നു. പ്രതി ഇപ്പോൾ ബോസ്റ്റണിലാണ് ഉള്ളത് എന്നും സുജിത് ഭക്തൻ വ്യക്തമാക്കുന്നു.

 

Also Read: Bigg Boss Malayalam Season 7: വീക്കിലി നോമിനേഷനിൽ പൊള്ളി ജിസേലും അനീഷും; ആരൊക്കെ അപകടമേഖലയിൽ?

 

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റ് രേഖപ്പെടുത്തിയിട്ടുള്ളത്. താങ്കളുടെ ഭാര്യയെ തെറിവിളിക്കുന്ന ആളെ പിടിക്കാൻ, കേരള പോലീസിന് സമയം കിട്ടുമോ എന്നറിയില്ല..
കാരണം അതിനേക്കാൾ വലിയ ഗൗരവം ഏറിയ വേറെ കേസുകൾ ഉണ്ട്.. പിന്നെ പോലീസ് ഡിപ്പാർട്ട്മെന്റ് ആളുകൾ കുറവാണ്… എന്നാണ് ഒരാൾ പ്രതികരിച്ചത്.

കേരള പോലീസിന് രാജ്യം വിട്ടുള്ള ഏത് പ്രതിയെയും പിടിക്കാൻ പരിമിതിയുണ്ട്… മറ്റൊരാൾ. ഭായ് കേരള പോലീസിന് വേറെ എന്തൊക്കെ പണിയുണ്ട്. .നിങ്ങൾ അല്ലെ രാജ്യം ചുറ്റുന്നത്. .കണ്ട് പിടിക്ക്..പിന്നെ ബ്രോ രാജ്യത്തിന് പുറത്തുള്ള ഒരു പ്രതിയെ പിടികൂടണം എങ്കിൽ അതിന് കുറേ വ്യവസ്ഥകൾ ഉണ്ട്. സ്വന്തമായി ഒരു പേജ് ഉണ്ട് എന്ന് കരുതി വിഡ്ഢിത്തരം ഇങ്ങനെ വിളിച്ചു പറയണോ എന്ന് ഒരാൾ ചോദിക്കുന്നുണ്ട്.