Bigg Boss Malayalam Season 7: ബിഗ് ബോസ് വീട്ടിൽ നിന്ന് ആര് പുറത്തുപോകും?; പ്രൊമോയിൽ സസ്പൻസ്
Who Will Be Evicted Today: ബിഗ് ബോസിൽ നിന്ന് ഈ ആഴ്ച ആര് പുറത്തുപോകുമെന്നതിൽ സസ്പൻസ്. പ്രൊമോ വിഡിയോയിൽ ആര് പുറത്തുപോകുമെന്നതിൽ വ്യക്തതയില്ല.
ബിഗ് ബോസ് മലയാളം സീസൺ 7ൽ ഇന്ന് വീക്കെൻഡ് എപ്പിസോഡാണ്. ബിബി ഹൗസിൽ നിന്ന് ഒരാൾ ഇന്നത്തെ എപ്പിസോഡിൽ പുറത്തുപോകുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. മസ്താനി പുറത്തുപോകുമെന്നാണ് അഭ്യൂഹങ്ങളെങ്കിലും ഇതിൽ വ്യക്തതയില്ല.
ശരി, തെറ്റ് എന്നീ രണ്ട് തരം സ്റ്റിക്കറുകൾ ഹൗസിലെ അംഗങ്ങൾക്ക് നൽകിയായിരുന്നു ഇന്നത്തെ എവിക്ഷൻ. ബിബി ഹൗസിൽ നിൽക്കണം എന്നാഗ്രഹമുള്ളവരരുടെ നെറ്റിയിൽ ശരി സ്റ്റിക്കറും നിൽക്കണ്ടെന്ന് ആഗ്രഹമുള്ളവരുടെ നെറ്റിയിൽ തെറ്റ് സ്റ്റിക്കറും പതിപ്പിക്കണം. ഒനീൽ ലക്ഷ്മിയ്ക്കാണ് തെറ്റ് സ്റ്റിക്കർ പതിപ്പിച്ചത്. അതിന് കാരണങ്ങൾ ഒരുപാടുണ്ടെന്നും ഒനീൽ പറഞ്ഞു. നൂറയും ലക്ഷ്മിയുടെ നെറ്റിയിൽ തെറ്റ് സ്റ്റിക്കർ ഒട്ടിച്ചു. ഒടുവിൽ ലക്ഷ്മിയ്ക്കാണ് തെറ്റ് സ്റ്റിക്കർ ഏറ്റവുമധികം ലഭിച്ചത്. ആദിലയ്ക്ക് ഏറ്റവുമധികം ശരി സ്റ്റിക്കറും ലഭിച്ചു. ലക്ഷ്മിയാണോ പുറത്തുപോകുന്നത് എന്നതിൽ വ്യക്തതയില്ല.
വിഡിയോ കാണാം
മറ്റൊരു പ്രൊമോയിൽ മസ്താനിയെ മോഹൻലാൽ രൂക്ഷമായി വിമർശിക്കുന്നത് കാണാം. അനുമോളുടെ ദേഹത്തേക്ക് ആര്യനെ തള്ളിയതാണ് വിഷയം. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ആര്യൻ്റെ ആവശ്യപ്രകാരം ആര്യനെ അനുമോളിൻ്റെ ദേഹത്തേക്കാണ് ആര്യനെ മസ്താനി തള്ളിയത്. ഇത് അപ്പോൾ തന്നെ ആരാധകർ ചൂണ്ടിക്കാണിണിച്ചു. ഇന്നത്തെ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ഇത് ചോദ്യം ചെയ്യുമെന്നാണ് പ്രൊമോ വിഡിയോ തെളിയിക്കുന്നത്.
ഇത് ചോദ്യം ചെയ്തപ്പോൾ “ആര്യൻ വന്നിട്ട് തമാശയ്ക്ക് തള്ളാൻ പറഞ്ഞു, അപ്പോൾ ഞാൻ തള്ളി” എന്നാണ് മസ്താനിയുടെ മറുപടി. “മസ്താനിയുടെ ദേഹത്ത് തൊട്ടാൽ വലിയ പ്രശ്നം, മസ്താനിക്ക് ഒരാളെ തള്ളാൻ പറഞ്ഞാൽ തള്ളാം. എന്ത് തള്ളാണ് മസ്താനീ ” എന്ന് മോഹൻലാൽ തിരിച്ച് ചോദിക്കുന്നതും പ്രൊമോ വിഡിയോയിൽ ഉണ്ട്.