Sijo John: ‘ആദ്യ സ്ഥാനം അവൾക്ക് മാത്രം, അതു കഴിഞ്ഞേ കൂട്ടുകാരിയുള്ളൂ’; ചോദ്യങ്ങൾക്ക് മറുപടിയുമായി സിജോ

Bigg Boss Fame Sijo John: ഷോയിൽ തൻ്റെ തനതായ ഗെയിം സ്ട്രാറ്റജി കൊണ്ടും തൻ്റേടമുള്ള പല നിലപാടുകൾ കൊണ്ടും വളരെ പെട്ടെന്നാണ് സിജോ ആരാധകരുടെ ഹൃദയം കവർന്നത്. സീസണിലെ ഏറ്റവും സംഭവബഹുലവും നാടകീയമായ രംഗവുമായിരുന്നു സിജോയെ മറ്റൊരു സഹമത്സരാർത്ഥി ആയിരുന്ന റോക്കി കരണത്ത് തല്ലിയത്. പിന്നാലെ സിജോയ്ക്ക് സർജറിക്കായി പുറത്ത് പോകേണ്ടി വന്നതും വലിയ ചർച്ചയായിരുന്നു.

Sijo John: ആദ്യ സ്ഥാനം അവൾക്ക് മാത്രം, അതു കഴിഞ്ഞേ കൂട്ടുകാരിയുള്ളൂ; ചോദ്യങ്ങൾക്ക് മറുപടിയുമായി സിജോ

Sijo John

Published: 

20 May 2026 | 04:49 PM

ബിഗ് ബോസ് മലയാളം സീസൺ ആറിലൂടെ മലയാളികളിൽ പലർക്കും സുപരിചിതനായ ആളാണ് സിജോ. ഷോയിൽ തൻ്റെ തനതായ ഗെയിം സ്ട്രാറ്റജി കൊണ്ടും തൻ്റേടമുള്ള പല നിലപാടുകൾ കൊണ്ടും വളരെ പെട്ടെന്നാണ് സിജോ ആരാധകരുടെ ഹൃദയം കവർന്നത്. സീസണിലെ ഏറ്റവും സംഭവബഹുലവും നാടകീയമായ രംഗവുമായിരുന്നു സിജോയെ മറ്റൊരു സഹമത്സരാർത്ഥി ആയിരുന്ന റോക്കി കരണത്ത് തല്ലിയത്. പിന്നാലെ സിജോയ്ക്ക് സർജറിക്കായി പുറത്ത് പോകേണ്ടി വന്നതും വലിയ ചർച്ചയായിരുന്നു. സോഷ്യൽ ലോകത്തും വ്ളോഗുകളിലൂടെയും റീലുകളിലൂടെയും പലർക്കും സുപരിചിതനാണ് സിജോ.

തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കും ആരാധകരുടെ സംശയങ്ങൾക്കും കൃത്യമായ മറുപടി നൽകാറുള്ള സിജോയുടെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി നടത്തിയ ഒരു പ്രത്യേക ചോദ്യോത്തര വേളയിലാണ് തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും സിജോ മനസ്സ് തുറന്നത്. തൻ്റെ ഭാര്യയോടുള്ള സ്നേഹത്തെ പറ്റിയും സുഹൃത്തുക്കളോടുള്ള അടുപ്പത്തെക്കുറിച്ചുമാണ് സിജോ പറയുന്നത്.

ALSO READ: അവൻ ദിവസം 5000 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്, നിങ്ങളോ?; അലിൻ ജോസിനെ പുകഴ്ത്തി ടിനി ടോം

അടുത്തിടെ അടുത്ത സുഹൃത്തും ഷെഫുമായ അനീറ്റയോടൊന്നിച്ചുള്ള സിജോയുടെ റീലുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിദേശത്തായിരുന്ന അനീറ്റ അടുത്തിടെയാണ് നാട്ടിലെത്തിയത്. എല്ലാത്തിനും കൂടെ നിൽക്കുന്ന സുഹൃത്താണെന്നും കാലങ്ങൾക്ക് ശേഷമാണ് താൻ അവളെ കാണുന്നതെന്ന് പറഞ്ഞുമായിരുന്നു ആദ്യ റീൽ സിജോ പങ്കുവെച്ചത്. പിന്നീടുള്ള ചില റീലുകളിൽ വീണ്ടും ഇവർ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് നിരവധിപ്പേർ സിജോയോട് ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നു. ഭാര്യയെ കൂടാതെയാണോ ആഘോഷങ്ങൾ? ഭാര്യയേക്കാളും പ്രധാന്യം കൊടുക്കുന്നത് സുഹൃത്തിനാണോ? തുടങ്ങി നിരവധി ചോദ്യങ്ങൾ സിജോയ്ക്കു നേരെ വന്നു.

ഇതിനെല്ലാം പരോക്ഷമായൊരു മറുപടിയുമായാണ് സിജോ അടുത്ത റീൽ പങ്കുവച്ചത്. മകൾക്കൊപ്പം അനീറ്റ സിജോയെയും ഭാര്യ ലിനുവിനെയും കാണാൻ വരുന്നതായിരുന്നു ആ റീൽ. ഈ ബന്ധത്തിന് നിങ്ങൾ കരുതുന്നതുപോലെ ഒരു ഒരർത്ഥമില്ലെന്നനും അതിനുള്ള മറുപടിയുമായിരുന്നു സിജോ റീലിൽ പറഞ്ഞിരുന്നത്.

സിജോയുടെ വാക്കുകൾ ഇങ്ങനെ

ഇപ്പോഴിതാ ഇതു സംബന്ധിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം. ”ഞാനും ഭാര്യയും തമ്മിൽ യാതൊരു പ്രശ്‌നവുമില്ല. എനിക്ക് എന്തിനെക്കാളും ഏറ്റവും പ്രധാനം എൻ്റെ ഭാര്യയാണ്. അതുകഴിഞ്ഞിട്ടുള്ള പ്രയോറിറ്റിയേ കൂട്ടുകാർക്ക് കൊടുക്കൂ. ഭാര്യക്ക് അപ്പുറത്തേക്ക് ഒരു കൂട്ടുകാരനോ, കൂട്ടുകാരിക്കോ പ്രാധാന്യം കൊടുക്കാനൊന്നും പറ്റില്ല. നല്ലൊരു ഫാമിലി ലൈഫ് ആഗ്രഹിക്കുന്ന ആൾ തന്നെയാണ് ഞാൻ. ഞങ്ങൾ ഡിവോഴ്‌സ് ചെയ്യാൻ പോകുന്നില്ല.

ഞങ്ങൾ തമ്മിലൊരു പിണക്കവുമില്ല. ഭാര്യയും ഭർത്താക്കൻമാരുമാവുമ്പോൾ ഉണ്ടാവുന്ന ചെറിയ പിണക്കങ്ങളും, പ്രശ്‌നങ്ങളുമൊക്കെ ഞങ്ങളുടെ ജീവിതത്തിലും ഉണ്ടാകാറുണ്ട്. അതിനപ്പുറത്തേക്ക് ഞങ്ങൾക്കിടയിൽ യാതൊരുവിധ പ്രശ്‌നങ്ങളുമില്ല. ജീവിതത്തിൽ തനിക്ക് താങ്ങും തണലുമായി നിൽക്കുന്ന തന്റെ പങ്കാളിക്കാണ് എപ്പോഴും ഒന്നാം സ്ഥാനം.”, എന്നായിരുന്നു സിജോയുടെ മറുപടി.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സിജോയുടെ മറുപടിയിലൂടെ സൗഹൃദങ്ങൾക്കും അപ്പുറം കുടുംബത്തിനും ജീവിതപങ്കാളിക്കും നൽകേണ്ട വിലയെന്തെന്നാണെന്നാണ് താരം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നത്. സിജോയുടെ ഈ മറുപടി ഇപ്പോൾ ആരാധകർക്കിടയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്.

സിജോ പങ്കുവച്ച വീഡിയോ

English Summary:

Sijo John, one of the most popular and resilient contestants of Bigg Boss Malayalam Season 6. Now he reveals the priority for wife and friends in social media after audience question.

Loading...
Unable to load recommendations.
Follow Us
Related Stories
Nivin Pauly : വെൽകം ബാക്ക്, ബ്ലോക്ക് ബസ്റ്റർ അടിക്കട്ടെ… ഐ ആം ​ഗെയിമിന് ആശംസകളുമായി നിവിൻ പോളി
Big Boss Malayalam Season 8 : അഗ്നിപരീക്ഷ അവസാന ഘട്ടത്തിൽ, യഥാർത്ഥ അങ്കം തുടങ്ങാൻ ഇനി നാല് ദിവസം
Bethlehem Kudumba Unit : വർക്കാവുമോ എന്ന് സംശയം, റീ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചതാണ്, ബത്ലഹേം കുടുംബയൂണിറ്റിലെ പ്രപോസൽ സീനിനെ കുറിച്ച് ​ഗിരീഷ് എ.ഡി
Malayalam OTT Releases September: വമ്പൻ പടങ്ങൾ, സെപ്റ്റംബറിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
Namitha Pramod: പക്ഷേ ഒരു കണ്ടീഷൻ! കല്യാണം കഴിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്; മനസ്സ് തുറന്ന് നമിത പ്രമോദ്
Big Boss Season 8: നിങ്ങൾക്കൊക്കെ താത്പര്യമുള്ള ആ വിഷയം സംസാരിക്കും! ബിഗ് ബോസിൽ പോകാൻ താല്പര്യം ഉണ്ടെന്ന് രാഹുൽ ഈശ്വർ
ഒരു ഗ്രാം സ്വര്‍ണത്തിന് 67,000 രൂപ; വില കേട്ട് ഞെട്ടരുത്‌
ഒറ്റ ചാർജിൽ 145 KM - ടിവിഎസ് ഐ ക്യൂബ് മില്ല്യൺ ആർ
ജന്മാഷ്ടമിക്ക് വീട്ടിൽ എളുപ്പത്തിൽ വരയ്ക്കാവുന്ന രംഗോലി ഡിസൈനുകൾ
തളരരുത് രാമൻ കുട്ടീ തളരരുത്! റബർ വില ഇടിഞ്ഞു
മഹാ പ്രളയത്തിലും തകരാത്ത വീടിൻ്റെ രഹസ്യം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്