AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mercury Transit: ദയവുചെയ്ത് ഈ 3 രാശികൾ നാളെ മുതൽ അനാവശ്യമായി സംസാരിക്കരുത്! ബുധൻ സംക്രമിക്കുന്നു

Mercury Transit on November 3:അതിനാൽ തന്നെ ചില രാശിക്കാർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് പ്രത്യേകിച്ച് ജോലിസ്ഥലത്ത് ചില പ്രശ്നങ്ങൾ, സാമ്പത്തിക നഷ്ടങ്ങൾ, കുടുംബത്തിൽ ചില പ്രശ്നങ്ങൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഇവർ നേരിടേണ്ടതായി വന്നേക്കാം. ഏറ്റവും പ്രധാനമായി ഈ കാലയളവിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക....

Mercury Transit: ദയവുചെയ്ത് ഈ 3 രാശികൾ നാളെ മുതൽ അനാവശ്യമായി സംസാരിക്കരുത്! ബുധൻ സംക്രമിക്കുന്നു
Mercury Transit Image Credit source: Tv9 Network
Ashli C
Ashli C | Published: 02 Nov 2026 | 04:45 PM

ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനായാണ് കണക്കാക്കുന്നത്. ബുദ്ധി, സംസാരം, പഠനം ബിസിനസ് എന്നിവയുടെ ഘടകമായ ബുധൻ മിഥുനം, കന്നി എന്നീ രാശികളുടെ അധിപനാണ്. ചന്ദ്രൻ കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞ ദിവസങ്ങളിൽ സ്ഥാനം മാറ്റാൻ സാധിക്കുന്ന ഒരു ഗ്രഹം കൂടിയാണ് ബുധൻ. മാത്രമല്ല ഈ ബുധൻ രാശിയും നക്ഷത്രവും മാറ്റുമ്പോൾ എല്ലാം അതിന്റെ സ്വാധീനം എല്ലാ രാശികളിലും പ്രതിഫലിക്കും.

അതിനാൽ തന്നെ ചില രാശിക്കാർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് പ്രത്യേകിച്ച് ജോലിസ്ഥലത്ത് ചില പ്രശ്നങ്ങൾ, സാമ്പത്തിക നഷ്ടങ്ങൾ, കുടുംബത്തിൽ ചില പ്രശ്നങ്ങൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഇവർ നേരിടേണ്ടതായി വന്നേക്കാം. ഏറ്റവും പ്രധാനമായി ഈ കാലയളവിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. ഈ സംക്രമണം കാരണം ഏതൊക്കെ രാശിക്കാർ ശ്രദ്ധിക്കണം എന്ന് നോക്കാം.

ALSO READ:നവംബറിൽ ചിങ്ങം രാശിയിൽ ത്രിഗ്രഹി രാജയോഗം രൂപപ്പെടും! പണവും വിജയവും ആഡംബരവും ഈ മൂന്ന് രാശിക്കാരെ തേടിയെത്തും

കർക്കിടകം

ബുധന്റെ സംക്രമണം കാരണം കർക്കിടകം രാശിക്കാർക്ക് ഈ കാലയളവ് അല്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. പണമിടപാടുകളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം. അനാവശ്യ ചെലവുകൾ വർധിക്കാനും ചില സ്ഥലങ്ങളിൽ പണം നഷ്ടപ്പെടാനുമുള്ള സാധ്യത കാണുന്നു. ജോലി ചെയ്യുന്നവർക്ക് ജോലിസ്ഥലത്ത് ബഹുമാനവും നേടണമെങ്കിൽ കഠിനാധ്വാനം ചെയ്യേണ്ടതായി വരും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ നഷ്ടപ്പെട്ടേക്കാം. ഇത് മൂലം പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇവർക്ക് സാധിക്കണമെന്നില്ല.

തുലാം

ബുധന്റെ സംക്രമണം തുലാം രാശിക്കാർക്ക് സമ്മർദ്ദം വർധിപ്പിക്കും. ദീർഘകാല ജോലികൾ വൈകാൻ സാധ്യതയുണ്ട് ആസൂത്രണം ചെയ്തത് പോലെ ജോലി പൂർത്തിയാകാത്തതിനാൽ നിങ്ങൾക്ക് നിരാശ തോന്നാം ഓഫീസിൽ ആരോടെങ്കിലും സംസാരിക്കുമ്പോൾ വാക്കുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക. ഉന്നതരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്. നിക്ഷേപങ്ങളിൽ നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ടായതിനാൽ ഏതൊരു സാമ്പത്തിക തീരുമാനവും ശ്രദ്ധാപൂർവ്വം എടുക്കുക. വിദ്യാർഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടും നേരിട്ടേക്കാം.

മകരം

ബുധന്റെ സംക്രമണം മൂലം മകരം രാശിക്കാർക്ക് ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ ജോലി വർദ്ധിക്കാനുള്ള സാധ്യതയുണ്ട് ഉന്നത അധികാരികളുമായി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് ജോലിസ്ഥലത്ത് പിരിമുറക്കം വർദ്ധിക്കാൻ സാധ്യത. ബിസിനസുകാർ നിക്ഷേപങ്ങളിൽ ശ്രദ്ധാലുവായിരിക്കണം. തിടുക്കത്തിലുള്ള തീരുമാനങ്ങൾ സാമ്പത്തിക നഷ്ടത്തിന് കാരണമാകും. കുടുംബജീവിതത്തിൽ തെറ്റിദ്ധാരണകൾ വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. ഈ കാലയളവിൽ സംസാരം നിയന്ത്രണം അല്ലാത്തപക്ഷം നിങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. നിങ്ങൾക്ക് മനസ്സമാധാനം ലഭിക്കണമെങ്കിൽ അനാവശ്യമായ വാദങ്ങൾ പൂർണമായും ഒഴിവാക്കുക.

ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ ജ്യോതിഷം ഫലങ്ങളുടെ അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.

ENGLISH SUMMARY

In astrology, Mercury is considered the ‘prince’ among the planets. Representing intellect, speech, learning, and business, Mercury serves as the ruling planet for the signs of Gemini and Virgo. After the Moon, Mercury is the planet that completes its transit—moving from one sign to another—in the shortest amount of time. Furthermore, whenever Mercury shifts its position across zodiac signs or constellations, its influence is reflected upon all the zodiac signs.

Follow Us