AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘അവർ 6 മാസം ഒരുമിച്ച് ജീവിച്ചു, ആ പെണ്ണ് വേറെ വിവാഹം ചെയ്തു; അനീഷ് ഒരു പെണ്ണിനോട് പോലും മോശമായി പെരുമാറിയിട്ടില്ല’

Bigg Boss Malayalam Season 7: അനീഷ് ഒരു പെണ്ണിനോട് പോലും മോശമായി പെരുമാറുകയോ മോശം വാക്ക് ഉപയോ​ഗിക്കുകയോ ചെയ്തിട്ടില്ല. അതാണ് അനീഷിന്റെ ക്വാളിറ്റി എന്നാണ് നാട്ടുകാരി പറയുന്നത്.

Bigg Boss Malayalam Season 7: ‘അവർ 6 മാസം ഒരുമിച്ച് ജീവിച്ചു, ആ പെണ്ണ് വേറെ വിവാഹം ചെയ്തു; അനീഷ് ഒരു പെണ്ണിനോട് പോലും മോശമായി പെരുമാറിയിട്ടില്ല’
Aneesh Bigg BossImage Credit source: social media
sarika-kp
Sarika KP | Published: 13 Nov 2025 17:44 PM

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിന്റെ വിജയിക്കുള്ള ട്രോഫി നടി അനുമോൾ ഏറ്റുവാങ്ങിയതോടെ മിക്ക പ്രേക്ഷകരും നിരാശ പ്രകടിപ്പിച്ച് രം​ഗത്ത് എത്തിയിരുന്നു. കോമണർ ​ടാ​ഗിൽ ഇത്തവണ മത്സരിച്ച അനീഷ് കപ്പ് നേടാത്ത സങ്കടമാണ് പലരും പങ്കുവച്ചത്. ലക്ഷങ്ങൾ നൽകി പിആർ കൊണ്ടാണ് അനുമോൾ വിജയിച്ചതെന്നും അല്ലെങ്കിൽ അനീഷ് തന്നെ വിജയിക്കുമായിരുന്നുവെന്നും പ്രേക്ഷക പ്രതികരണങ്ങൾ വന്നിരുന്നു.

ഇപ്പോഴിതാ അനീഷിന്റെ ​ബി​ഗ് ബോസ് പ്രകടനത്തെ കുറിച്ചും വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ചും നാട്ടുകാരിയുടെ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. ന്യൂസ് ടുഡെ മലയാളത്തോടായിരുന്നു അവരുടെ പ്രതികരണം. അനീഷ് വിന്നറാകാതിരുന്നതിൽ വിഷമമുണ്ടെന്നും എന്നാലും ജനമനസിൽ അനീഷ് ഇതിനോടകം വിജയിച്ച് കഴിഞ്ഞുവെന്നമാണ് ഇവർ പറയുന്നത്. വോട്ട് ശതമാനം പ്രേക്ഷകരെ കാണിച്ചില്ലെന്നും വിഡ്ഡികളാക്കുകയായിരുന്നുവെന്നും പറയുന്നു. അനീഷിന്റെ പേരിൽ വന്ന ആരോപണങ്ങൾ കരിവാരിതേക്കലിന്റെ ഭാ​ഗം മാത്രമാണെന്നും നാട്ടുകാരി പറയുന്നു. സ്ത്രീകളെ ബഹുമാനിച്ചതിനും ക്ഷമയ്ക്കും അനീഷ് കപ്പ് കിട്ടിയെന്നും ഇവർ പറയുന്നു.

ആദിലയെ അമ്പത് ദിവസം കഴിഞ്ഞപ്പോൾ തന്നെ പുറത്താക്കണമായിരുന്നുവെന്നും പുറത്തായ മത്സരാർത്ഥികളെ എന്തിനാണ് വീണ്ടും കൊണ്ടുവന്നതെന്നും ഇവർ ചോദിക്കുന്നു. അനീഷിനെ മലയാളികൾ നെഞ്ചിലേറ്റി കഴിഞ്ഞു. മലയാളികളെ പൊട്ടന്മാരാക്കിയത് പോലെയായി ഫൈനൽ വിജയിയെ പ്രഖ്യാപിച്ചപ്പോൾ. ഇനി സീസൺ എട്ടിൽ കോമണേഴ്സ് മത്സരിക്കാൻ പോകുന്നുണ്ടെെങ്കിൽ ഒരു പാവയുമായി പോവുക, അപ്പുറത്തുള്ളത് ഇപ്പുറത്തും ഇപ്പുറത്ത് ഉള്ളത് അപ്പുറവും പറഞ്ഞ് കൊടുക്കുക, ഭക്ഷണത്തിന്റെ പേരിൽ തല്ല് കൂടുക പിന്നെ ഇരുന്ന കരയുക എന്നാണ് ഇവർ പറയുന്നത്. കരയുന്നത് ആരാണോ അവർക്ക് കപ്പ് കിട്ടുമെന്നും അങ്ങനെയാണ് അനുമോൾ കപ്പ് നേടിയതെന്നും നാട്ടുകാരി പറയുന്നു.

Also Read: ‘ഷൂട്ടിന്റെ ആദ്യ ദിവസം തന്നെ പീരിയഡ്‌സ് ആയി, എനിക്ക് എഴുനേൽക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞു’; കാക്കക്കുയിലിലെ അനുഭവം പങ്കുവച്ച് ശ്വേത

പരീക്ഷ എഴുതി അല്ലെങ്കിൽ കളിച്ച് നേടുന്നവന് കപ്പ് കൊടുക്കണം. അല്ലെങ്കിൽ ഷോ നിർത്തിവെക്കുന്നതാകും നല്ലത്. എല്ലാവരും പിആർ വെക്കുകയാണെങ്കിൽ ജനങ്ങളുടെ വോട്ടിന്റെ ആവശ്യമെന്താണ് എന്നാണ് ഇവർ ചോദിക്കുന്നത്. അനുമോൾ പ്രണയം അഭിനയിച്ച് ​ ​ഗെയിം കളിച്ചു. അനീഷിന്റെ വോട്ട് കൂടി നേടാൻ ശ്രമിച്ചു. അനീഷ് ഒരു പെണ്ണിനോട് പോലും മോശമായി പെരുമാറുകയോ മോശം വാക്ക് ഉപയോ​ഗിക്കുകയോ ചെയ്തിട്ടില്ല. അതാണ് അനീഷിന്റെ ക്വാളിറ്റി.

അനീഷ് ആറ് മാസം മാത്രമെ ഭാര്യയ്ക്കൊപ്പം ജീവിച്ചിട്ടുള്ളുവെന്നും പിന്നീട് ചെറിയ പ്രശ്നങ്ങളായി ഇരുവരും വേർപിരിഞ്ഞുവെന്നും നാട്ടുകാരി പറയുന്നു. ആ പെണ്ണ് വേറെ വിവാഹം ചെയ്തു. അനീഷിനെ കരിവാരിതേക്കാനാണ് ഡിവോഴ്സ് കേസും എഫ്ഐആറും വീണ്ടും ആളുകൾ പൊന്തിച്ച് കൊണ്ടുവന്നതെന്നും അവന് കുഞ്ഞുങ്ങളൊന്നുമില്ലെന്നും നാട്ടുകാരി പറയുന്നു.