AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Anumol: ‘കാശിന് വേണ്ടിയാണ് പോയത്, കൊണ്ടുപോയ വസ്ത്രങ്ങൾ പലവട്ടം ഉപയോഗിച്ചത്; കുലസ്ത്രീയൊന്നുമല്ല’

പണത്തിന് വേണ്ടിയാണ് അവൾ പോയത്. പുറത്ത് നിൽക്കുകയാണെങ്കിൽ മാസത്തിൽ 25 ദിവസവും വർക്ക് കാണുമെന്നാണ് അനുവിന്റെ സഹോദരി പറയുന്നത്. ജിഞ്ചർ മീഡിയ എന്റർടെയ്മെന്റിന് നൽകിയ അഭിമുഖത്തിലായിരുന്നു കുടുംബത്തിന്റെ തുറന്നുപറച്ചിൽ.

Bigg Boss Malayalam Anumol: ‘കാശിന് വേണ്ടിയാണ് പോയത്, കൊണ്ടുപോയ വസ്ത്രങ്ങൾ പലവട്ടം ഉപയോഗിച്ചത്; കുലസ്ത്രീയൊന്നുമല്ല’
Anumol
sarika-kp
Sarika KP | Updated On: 31 Oct 2025 10:02 AM

ബി​ഗ് ബോസ് സീസൺ ഏഴ് അവസാനിക്കാൻ 9 ​ദിവസം മാത്രം ബാക്കിയിരിക്കെ ആരാകും കപ്പ് നേടുക എന്നറിയാനുള്ള ആകാംഷയിലാണ് ബിബി പ്രേക്ഷകർ. ഇതിനിടെയിൽ സാധ്യത പട്ടികയിൽ‌‌‍ കൂടുതൽ ആളുകളും പറയുന്നത് അനുമോളുടെ പേരാണ്. എന്നാൽ അനുമോൾ‌‌ 16 ലക്ഷം രൂപ മുടക്കി പിആർ നൽകിയാണ് ബി​ഗ് ബോസ് ഹൗസിൽ നിൽക്കുന്നതെന്ന വിമർശനങ്ങളും ഒരു ഭാ​ഗത്ത് ഉയരുന്നുണ്ട്.

ഇപ്പോഴിതാ അനുമോളുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകുകയാണ് താരത്തിന്റെ കുടുംബം. അടുത്ത സീസണിൽ‍ പോകാൻ വേണ്ടിയാണ് അനു തീരുമാനിച്ചതെന്നും തങ്ങൾ നിർബന്ധിച്ചാണ് പോയതെന്നും ഇവർ പറയുന്നു. പണത്തിന് വേണ്ടിയാണ് അവൾ പോയത്. പുറത്ത് നിൽക്കുകയാണെങ്കിൽ മാസത്തിൽ 25 ദിവസവും വർക്ക് കാണുമെന്നാണ് അനുവിന്റെ സഹോദരി പറയുന്നത്. ജിഞ്ചർ മീഡിയ എന്റർടെയ്മെന്റിന് നൽകിയ അഭിമുഖത്തിലായിരുന്നു കുടുംബത്തിന്റെ തുറന്നുപറച്ചിൽ.

Also Read:‘നമുക്ക് വിവാഹം ചെയ്താലോ…’; പ്രൊപ്പോസ് ചെയ്ത് അനീഷ്; ഞെട്ടിത്തരിച്ച് അനുമോൾ!

അച്ഛനും അമ്മയ്ക്കും ബി​ഗ് ബോസിലേക്ക് വിടാൻ ഇഷ്ടമായിരുന്നില്ല. ഷോ കാണുന്നവർക്ക് എല്ലാം അറിയാം അനു എത്രമാത്രം കണ്ടന്റ് കൊടുക്കുന്നുണ്ടെന്ന്. അതുകൊണ്ട് തന്നെ പിആർ കൊണ്ട് മാത്രം ഇവിടെ വരെ എത്തിയെന്ന് പറയരുത്. ഏഷ്യാനെറ്റിന്റെ എൺപത് ശതമാനം പ്രമോയും അനുവിന്റെ പേരിലാണ് വന്നിരിക്കുന്നതെന്നും പിആർ ഉണ്ടെങ്കിൽ പോലും കണ്ടന്റ് കൊടുത്താൽ മാത്രമേ ആ വീട്ടിൽ നിൽക്കാൻ പറ്റുമെന്നാണ് പറയുന്നത്.

എല്ലാവർക്കും പിആറുണ്ട്. 16 ലക്ഷത്തിന് ആരെങ്കിലും സമീപിച്ചിട്ടുണ്ടാകും എന്ന് പറഞ്ഞതാകാമെന്നും അല്ലാതെ അത്രയും പണം കൊടുത്ത് പോകാനുള്ള സിറ്റുവേഷനല്ല തങ്ങളുടേതെന്നും കുടുംബം പറയുന്നത്. പത്ത് ദിവസം നിൽക്കാൻ വേണ്ടിയാണ് അനുമോൾ ഹൗസിൽ പോയത് എന്നാണ് പിതാവ് പറയുന്നത്. അങ്ങനെയുള്ള ഒരാൾ എന്തിനാണ് 16 ലക്ഷം മുടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അനു കൊണ്ടുപോയ വസ്ത്രങ്ങൾ പോലും അഞ്ച് വർഷമായി ഉപയോ​ഗിക്കുന്നതാണെന്നും ഇവർ പറയുന്നു.