Bigg Boss Malayalam Season 7: ‘കെട്ടിച്ച് വിട്ടാലും ടെൻഷനില്ല: അനുവിന് ഇഷ്ടമാണെങ്കിൽ നടത്തും; 2 വർഷത്തിനുള്ളിൽ വിവാഹം ഉണ്ടാകും’
Bigg Boss Malayalam Season 7: അനു ഭക്ഷണം പാകം ചെയ്യുന്നയാളല്ലെന്നും മാഗി പോലുള്ളവ മാത്രമെ ഉണ്ടാകാറുള്ളുവെന്നാണ് കുടുംബം പറയുന്നത്. ജീവിതം മുന്നോട്ട് കൊണ്ടപോകുന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും എല്ലാം പഠിച്ചുവെന്നാണ് ഇവർ പറയുന്നത്.
ബിഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിക്കാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൽ മാത്രം ബാക്കി. ഇതിൽ ആരാകും ബിഗ് ബോസ് കപ്പ് ഉയർത്തുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. എന്നാൽ ഇതിനിടെയിൽ എല്ലാവരേയും അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. വിവാദങ്ങളും സംഘർഷങ്ങളും മാത്രം നിറഞ്ഞുനിന്ന വീട്ടിൽ സൗഹൃദങ്ങളാണ് കാണുന്നത്.
ഇതിൽ എടുത്ത് പറയേണ്ട കാര്യം അനുമോളെ അനീഷ് പ്രൊപ്പോസ് ചെയ്തതാണ്. എന്നാൽ അനുമോളിൽ നിന്ന് അനുകൂല മറുപടിയായിരുന്നില്ല അനീഷിന് ലഭിച്ചത്. ഇപ്പോഴിതാ ഇതിനെ കുറിച്ച് അനുമോളുടെ കുടുംബം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനുവിന് ഇഷ്ടമാണെങ്കിൽ നടത്തി കൊടുക്കുമെന്നാണ് കുടുംബം പറയുന്നത്. മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലായിരുന്നു കുടുംബം പ്രതികരിച്ചത്.
അനു ഭക്ഷണം പാകം ചെയ്യുന്നയാളല്ലെന്നും മാഗി പോലുള്ളവ മാത്രമെ ഉണ്ടാകാറുള്ളുവെന്നാണ് കുടുംബം പറയുന്നത്. ഇപ്പോൾ അവൾ ഒരു കുടുംബിനിയായി. ഇനി കെട്ടിച്ച് വിട്ടാലും ടെൻഷനില്ലെന്നും ഇവർ പറയുന്നു. ജീവിതം മുന്നോട്ട് കൊണ്ടപോകുന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും എല്ലാം പഠിച്ചുവെന്നാണ് ഇവർ പറയുന്നത്.
അനുമോൾ അനീഷ് ഒരു സഹോദരനെ പോലെയാണെന്നും തമാശയ്ക്ക് ആകും. പുറത്തുള്ളവർ അനീഷ്-്അനുമോൾ കോമ്പോ ആഘോഷിക്കുന്നുണ്ട്. അനീഷും അനുവും ഓപ്പോസിറ്റ് ക്യാരക്ടറാണ്. അനുവിന് ഇഷ്ടമാണെങ്കിൽ അങ്ങനൊരു പ്രപ്പോസൽ അനീഷിന്റെ ഭാഗത്ത് നിന്ന് വന്നാൽ നടത്തി കൊടുക്കുമെന്നും കുടുംബം പറയുന്നു.
രണ്ട് വർഷത്തിനുള്ളിൽ വിവാഹം ഉണ്ടാകും. പങ്കാളിയെ കുറിച്ച് അവൾ അവളുടെതായ ഇഷ്ടമുണ്ടെന്നും അങ്ങനെയുള്ള ഒരാളെയാകും വിവാഹം കഴിക്കുക എന്നാണ് കുടുംബം പറയുന്നത്. അനുമോൾക്ക് റിലേഷൻ ഇല്ല. അങ്ങനെയുണ്ടെങ്കിൽ നടത്തി കൊടുക്കുമെന്നും ഇവർ പറയുന്നു.