Bigg Boss Malayalam Season 7: ‘കെട്ടിച്ച് വിട്ടാലും ടെൻഷനില്ല: അനുവിന് ഇഷ്ടമാണെങ്കിൽ നടത്തും; 2 വർഷത്തിനുള്ളിൽ വിവാഹം ഉണ്ടാകും’

Bigg Boss Malayalam Season 7: അനു ഭക്ഷണം പാകം ചെയ്യുന്നയാളല്ലെന്നും മാ​ഗി പോലുള്ളവ മാത്രമെ ഉണ്ടാകാറുള്ളുവെന്നാണ് കുടുംബം പറയുന്നത്. ജീവിതം മുന്നോട്ട് കൊണ്ടപോകുന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും എല്ലാം പഠിച്ചുവെന്നാണ് ഇവർ പറയുന്നത്.

Bigg Boss Malayalam Season 7: കെട്ടിച്ച് വിട്ടാലും ടെൻഷനില്ല: അനുവിന് ഇഷ്ടമാണെങ്കിൽ നടത്തും; 2 വർഷത്തിനുള്ളിൽ വിവാഹം ഉണ്ടാകും

Anumol

Published: 

01 Nov 2025 10:03 AM

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിക്കാൻ വിരലിൽ എണ്ണാവുന്ന ​ദിവസങ്ങൽ മാത്രം ബാക്കി. ഇതിൽ ആരാകും ബി​ഗ് ബോസ് കപ്പ് ഉയർത്തുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. എന്നാൽ ഇതിനിടെയിൽ എല്ലാവരേയും അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. വിവാദങ്ങളും സംഘർഷങ്ങളും മാത്രം നിറഞ്ഞുനിന്ന വീട്ടിൽ സൗഹൃദങ്ങളാണ് കാണുന്നത്.

ഇതിൽ എടുത്ത് പറയേണ്ട കാര്യം അനുമോളെ അനീഷ് പ്രൊപ്പോസ് ചെയ്തതാണ്. എന്നാൽ അനുമോളിൽ നിന്ന് അനുകൂല മറുപടിയായിരുന്നില്ല അനീഷിന് ലഭിച്ചത്. ഇപ്പോഴിതാ ഇതിനെ കുറിച്ച് അനുമോളുടെ കുടുംബം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനുവിന് ഇഷ്ടമാണെങ്കിൽ നടത്തി കൊടുക്കുമെന്നാണ് കുടുംബം പറയുന്നത്. മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലായിരുന്നു കുടുംബം പ്രതികരിച്ചത്.

Also Read:‘ഗുരുവായൂര്‍ അമ്പലനടയില്‍ ഒരുദിവസം ഞാനും വരേണ്ടിവരുമോ’? അനീഷിന്റെ വിവാഹാഭ്യർഥനയെ കുറിച്ച് അനുമോളോട് മോഹൻലാൽ

അനു ഭക്ഷണം പാകം ചെയ്യുന്നയാളല്ലെന്നും മാ​ഗി പോലുള്ളവ മാത്രമെ ഉണ്ടാകാറുള്ളുവെന്നാണ് കുടുംബം പറയുന്നത്. ഇപ്പോൾ അവൾ ഒരു കുടുംബിനിയായി. ഇനി കെട്ടിച്ച് വിട്ടാലും ടെൻഷനില്ലെന്നും ഇവർ പറയുന്നു. ജീവിതം മുന്നോട്ട് കൊണ്ടപോകുന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും എല്ലാം പഠിച്ചുവെന്നാണ് ഇവർ പറയുന്നത്.

അനുമോൾ അനീഷ് ഒരു സഹോദരനെ പോലെയാണെന്നും തമാശയ്ക്ക് ആകും. പുറത്തുള്ളവർ അനീഷ്-്അനുമോൾ കോമ്പോ ആഘോഷിക്കുന്നുണ്ട്. അനീഷും അനുവും ഓപ്പോസിറ്റ് ക്യാരക്ടറാണ്. അനുവിന് ഇഷ്ടമാണെങ്കിൽ അങ്ങനൊരു പ്രപ്പോസൽ അനീഷിന്റെ ഭാ​ഗത്ത് നിന്ന് വന്നാൽ നടത്തി കൊടുക്കുമെന്നും കുടുംബം പറയുന്നു.

രണ്ട് വർഷത്തിനുള്ളിൽ വിവാഹം ഉണ്ടാകും. പങ്കാളിയെ കുറിച്ച് അവൾ അവളുടെതായ ഇഷ്ടമുണ്ടെന്നും അങ്ങനെയുള്ള ഒരാളെയാകും വിവാഹം കഴിക്കുക എന്നാണ് കുടുംബം പറയുന്നത്. അനുമോൾക്ക് റിലേഷൻ ഇല്ല. അങ്ങനെയുണ്ടെങ്കിൽ നടത്തി കൊടുക്കുമെന്നും ഇവർ പറയുന്നു.

Related Stories
Fanatics : ഏഷ്യൻ ടെലിവിഷൻ അവാർഡ്സിൽ ചരിത്രമെഴുതി ‘ഫനാറ്റിക്സ്’; മികച്ച ഡോക്യുമെൻ്ററി പുരസ്‌കാരം
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും