Bigg Boss Malayalam Season 7 : ഏകദേശ ധാരണ? ഇവർ ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തേക്കോ?
കഴിഞ്ഞ ദിവസം എവിക്ഷൻ നടന്നു കഴിഞ്ഞെന്നാണ് വിവരം. പലപേരുകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചിലർ ഇതിനുള്ള കാരണവും വ്യക്തമാക്കി കഴിഞ്ഞു.
അങ്ങനെ സംഭവ ബഹുലമായ വീക്കെൻഡ് എപ്പിസോഡിൻ്റെ ആദ്യത്തെ ദിവസം കഴിഞ്ഞു. ആദ്യ ദിവസം എവിക്ഷനുകളൊന്നുമില്ലായിരുന്നെങ്കിലും ആദിലക്കും-നൂറക്കും എതിരായ ലക്ഷ്മിയുടെ പരാമർശങ്ങളെ ഇഴകീറി പരിശോധിച്ച് മോഹൻലാൽ സംസാരിച്ചതൊക്കെയും എപ്പിസോഡിൻ്റെ റേറ്റിഗ് ചാർട്ട് പൊട്ടിച്ചേക്കുമെന്നാണ് ആരാധകർ പറയുന്നത്. എന്തായാലും ആദ്യത്തെ ദിവസത്തിന് ശേഷം രണ്ടാം ദിവസം എവിക്ഷൻ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. നിലവിൽ ഫാൻ പേജുകളിലും വിവിധ ഗ്രൂപ്പുകളിലും ചില പേരുകളും പുറത്തു വരുന്നുണ്ട്.
അത് ആരൊക്കെയാണെന്ന് നോക്കാം. മസ്താനിയും, പ്രവീണുമാണ് ഇത്തവണ ബിഗ് ബോസ് വീടിൻ്റെ പടിയിറങ്ങുന്നവർ എന്ന് അഭ്യൂഹങ്ങളുണ്ട്. പല ഗ്രൂപ്പുകളിലും ഇത് ചർച്ചയാകുന്നുമുണ്ട്. രണ്ടു പേരും വൈൽഡ് കാർഡ് മത്സാർഥികളായി വീട്ടിലേക്ക് വന്നവരാണ്. അപ്പാനി ശരത് പുറത്ത് പോയ ദിവസം പൊട്ടിച്ചിരിച്ച് കയ്യടിച്ച് ക്യാമറക്ക് മുൻപിൽ നിന്ന് സംസാരിച്ച മസ്താനിക്ക് ഇത്തവണ വീക്കെൻഡ് എപ്പിസോഡിൽ ഒനീലിൻ്റെ പ്രശ്നത്തിൽ വ്യാപകമായ വിമർശനമാണ് ഏൽക്കേണ്ടി വന്നത്.
ഏറ്റവും പുതിയ വീക്കെൻഡ് എപ്പിസോഡ് പ്രമോ
ഒനീലിൻ്റെ ടച്ച് ബാഡ് ടച്ചാണോ ഗുഡ് ടച്ചാണോ എന്ന് തനിക്ക് സംശയം തോന്നിയെന്ന് ലക്ഷ്മിയോട് മസ്താനി പറയുകയും അത് ലക്ഷ്മി ഒനിലിനെ ചോദ്യം ചെയ്യുകയും ചെയ്തതാണ് പ്രശ്നത്തിൻ്റെ കാതൽ. എന്നാൽ ഗെയിമിനിടെ വീഴാൻ പോയ താൻ മസ്താനിയെ പിടിച്ചത് മാത്രമാണെന്ന് ഒനീൽ വ്യക്തമാക്കിയിരുന്നു.
ബിബി വീട്ടിലെ ആളുകളെ കളിയാക്കുകയും, ബഹുമാനമില്ലാതെ സംസാരിക്കുകയും ചെയ്യുന്നതാണ് മസ്താനിക്ക് വിനയായതെന്ന് ഒരു വിഭാഗം പറയുന്നു. എന്തായാലും പുറത്താകുന്നത് ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അതേസമയം അക്ബറും, ബിന്നിയും ശനിയാഴ്ചത്തെ എപ്പിസോഡിൽ തന്നെ സേഫ് ആയതായി മോഹൻലാൽ പറഞ്ഞിരുന്നു.