Bigg Boss Malayalam Season 7: അവതാരക, ഇൻഫ്ലുവൻസർ; ബിബി വീട്ടിൽ ആർ ജെ ബിൻസി സേഫ് ​ഗെയിമറോ?

RJ Bincy Bigg Boss Malayalam Season 7: ഇത്തവണത്തെ സീസണിൽ എത്തിയ അധികം ഹേറ്റേഴ്സ് ഇല്ലാത്ത താരമാണ് ആർ ജെ ബിൻസി. അവതാരകയായും ഇൻഫ്ലുൻസറുമായും പരിചിതയായ താരത്തിന് പ്രേക്ഷകരിൽ നിന്ന് സപ്പോർട്ട് ലഭിക്കുന്നുണ്ട്.

Bigg Boss Malayalam Season 7: അവതാരക, ഇൻഫ്ലുവൻസർ; ബിബി വീട്ടിൽ ആർ ജെ ബിൻസി സേഫ് ​ഗെയിമറോ?

Rj Bincy

Published: 

14 Aug 2025 | 05:25 PM

ഏഴിന്റെ പണികളുമായി എത്തിയ ബിഗ് ബോസ് മലയാളം സീസൺ 7  അപ്രതീക്ഷിത സംഭവവികാസങ്ങളുമായി രണ്ടാം ആഴ്ചയിൽ മുന്നേറുകയാണ്.  19 മത്സരാർത്ഥികളുമായി ആരംഭിച്ച സീസണിൽ നിന്ന് ആദ്യത്തെ എലിമിനേഷനിൽ മുൻഷി രഞ്ജിത്ത് പുറത്തായി. മറ്റ് പതിനെട്ട് മത്സരാർത്ഥികളിൽ പലരും ആദ്യത്തെ ആഴ്ചയിൽ തന്നെ പ്രേക്ഷക മനസിൽ ഇടം നേടിയിട്ടുണ്ട്.

ഇത്തവണത്തെ സീസണിൽ എത്തിയ അധികം ഹേറ്റേഴ്സ് ഇല്ലാത്ത താരമാണ് ആർ ജെ ബിൻസി. അവതാരകയായും ഇൻഫ്ലുൻസറുമായും പരിചിതയായ താരത്തിന് പ്രേക്ഷകരിൽ നിന്ന് സപ്പോർട്ട് ലഭിക്കുന്നുണ്ട്. കാർത്തിക് സൂര്യയുടെ ഒരുപാട് സെലിബ്രിറ്റികളും ഇൻഫ്ലുൻസേഴ്‌സും വന്ന റിസപ്ഷൻ ഇവന്റിൽ ആങ്കറിംഗ് ചെയ്ത് തിളങ്ങിയതോടൊണ് ആർ ജെ ബിൻസിയെ പലരും ശ്രദ്ധിക്കാൻ ആരംഭിച്ചത്.

ALSO READ: സ്റ്റാർ മാജിക്കിലെ താരം, നടി; ഹൗസിൽ ശബ്ദമുയർന്ന് തുടങ്ങിയ അനുമോൾ

ഓട്ടോക്കാരന്റെ മകളായ ആർ ജെ ബിൻസി ഒറ്റയ്ക്ക് പോരാടിയാണ് ഇതുവരെ എത്തിയത്. എന്നാൽ ആർ ജെ ബിൻസിയുടെ യഥാർത്ഥ എനർജി വീട്ടിൽ ഇതുവരെയും പുറത്തെടുത്തില്ലെന്ന് നിസംശയം പറയാം. ആദ്യ ദിവസത്തെ  നോൺസ്റ്റോപ് സംസാരത്തിൽ നിന്ന് ബിൻസി മാറി. ഇടയ്ക്ക് നെവിനുമായി തർക്കമുണ്ടായതൊഴിച്ച് വലിയ രീതിയിൽ സ്ക്രീൻ സ്പേസ് നേടാൻ താരത്തിന് കഴിഞ്ഞിട്ടില്ല.

മറ്റ് മത്സരാർത്ഥികളെ വെച്ച് കമ്പയർ ചെയ്താൽ പ്രേക്ഷകർക്ക് വലിയ പരിചിത മുഖമായിരുന്നില്ല ബിൻസി. എന്നാൽ ഇപ്പോൾ താരം പ്രേക്ഷകമനസ്സിൽ കയറിപ്പറ്റുകയാണ്. സേഫ് ഗെയിമറായി ബിൻസി ഒതുങ്ങുകയാണോ എന്ന സംശയമുണ്ടെങ്കിലും ശക്തമായ മത്സരാർത്ഥിയായ ബിൻസി വരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

Loading...
Unable to load recommendations.
Follow Us
Related Stories
“സലിം കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ഒരാൾ കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു”; കോട്ടയം നസീർ
Rashmika Mandanna – Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം
‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ
Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
A അക്ഷരത്തിൽ തുടങ്ങുന്ന പേരുകളാണോ നോക്കുന്നത്?
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്