Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7 താത്കാലികമായി നിർത്തുന്നോ? ഏഴിന്റെ പണിയുമായി ‘ബിഗ് ബോസ്’
Bigg Boss Malayalam Season 7: ബിഗ് ബോസിന്റെ മറ്റൊരു പ്രമോ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ 7 ന് താത്കാലിക പരിസമാപ്‌തി എന്ന് പറയുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
മലയാള ടെലിവിഷനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന് ആരാധകർ ഏറെയാണ്. പുതിയ സീസൺ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ഹൗസിനുള്ളിൽ ചില പൊട്ടിത്തെറികൾ ഇതിനകം സംഭവിച്ചുകഴിഞ്ഞു. ഏഴിന്റെ പണിയുമായാണ് ഇത്തവണ ബിഗ് ബോസ് എത്തിയത്. കഴിഞ്ഞ ദിവസം സീസണിൽ നിന്ന് ഒരു ഒരു മത്സരാര്‍ഥി പടിയിറങ്ങിയിരിക്കുന്നു. മുൻഷി രഞ്‍ജിത്ത് ആണ് ആദ്യമായി വീട്ടില്‍ നിന്ന് പുറത്തുപോയത്.
ഇതിനിടെയിൽ പലരും പലർക്കെതിരെയും പരാതിയുമായി എത്തി. ഈ സീസണിലെ കോമണറായി എത്തിയ അനീഷിനെതിരെയാണ് കൂടുതലും പരാതി ഉയർന്നിരിക്കുന്നത്. 19 പേർക്കും അനീഷാണ് വീട്ടിലെ ഏറ്റവും വലിയ പ്രശ്നം എന്നാണ് അപ്പാനി ശരത് പറയുന്നത്. ഇതിന് ശേഷം ആദിലയും നൂറയും അനീഷിനെതിരെ തിരിഞ്ഞതും പ്രേക്ഷകർ ഉറ്റുന്നോക്കിയിരുന്നു. വീട്ടിൽ നിന്ന് ആദ്യം പടിയിറങ്ങിയ രഞ്‍ജിത് പരാതിപ്പെട്ടിയില്‍ നിക്ഷേപിച്ച കത്തും മോഹൻലാല്‍ വായിച്ചു. തനിക്ക് ലാല്‍ സാറിനോട് അറിയിക്കാൻ മാത്രം പരാതികള്‍ ഒന്നും തന്നെയില്ല എന്നായിരുന്നു രഞ്ജിത്ത് കത്തിൽ എഴുതിയത്. എത്ര ഹൃദയവിശാലതയോടെയാണ് അദ്ദേഹം കൈകാര്യം ചെയ്‍തിരിക്കുന്നത് എന്നാണ് മോഹൻലാല്‍ ഇതിനെ കുറിച്ച് അഭിപ്രായപ്പെട്ടത്.
Also Read:‘ഈ വീട്ടിലുള്ളവർക്ക് മുഴുവൻ അനീഷിനെപ്പറ്റി പരാതിയാണല്ലോ’; കോമണർക്കുള്ള കൊട്ട് ഇന്ന്
ബിഗ് ബോസിന്റെ മറ്റൊരു പ്രമോ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ 7 ന് താത്കാലിക പരിസമാപ്‌തി എന്ന് പറയുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇതൊരു പ്രധാന അറിയിപ്പാണെന്ന് പറഞ്ഞാണ് ബിഗ് ബോസ് ഇക്കാര്യം മത്സരാർത്ഥികളെ അറിയിച്ചത്. നിങ്ങളിൽ നിന്ന് ഒരു കണ്ടന്റും പ്രതീക്ഷിക്കുന്നില്ലെന്നും ഒരു തരത്തിലുള്ള ആയവിനിമയവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നുമാണ് ബിഗ് ബോസ് പറയുന്നത്. സീസൺ സെവൻ ഇവിടെ വച്ച് താത്കാലികമായി നിർത്തിവെയ്ക്കുന്നുവെന്നാണ് ബിഗ് ബോസ് പറയുന്നത്.
ഇത് കേട്ട് ഞെട്ടിയിരിക്കുന്ന മത്സരാർത്ഥികളെയും വീഡിയോയിൽ കാണാം. ഷോ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴേക്കും മാത്രം നിർത്താൻ മാത്രം എന്തുപറ്റിയെന്നാണ് പ്രേക്ഷകരും മത്സരാർത്ഥികളും ചോദിക്കുന്നത്. മറ്റോരു ഏഴിന്റെ പണിയാണോ ഇതെന്നും പ്രേക്ഷകർ ചോദിക്കുന്നു.