AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘ഈ വീട്ടിലുള്ളവർക്ക് മുഴുവൻ അനീഷിനെപ്പറ്റി പരാതിയാണല്ലോ’; കോമണർക്കുള്ള കൊട്ട് ഇന്ന്

Mohanlal Scolds Commoner Aneesh: കോമണർ മോഹൻലാലിനെ രൂക്ഷമായി വിമർശിച്ച് മോഹൻലാൽ. ഇന്നത്തെ എപ്പിസോഡിൽ ഇതാണ് പ്രധാനമെന്ന് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രമോയിൽ സൂചിപ്പിക്കുന്നു.

Bigg Boss Malayalam Season 7: ‘ഈ വീട്ടിലുള്ളവർക്ക് മുഴുവൻ അനീഷിനെപ്പറ്റി പരാതിയാണല്ലോ’; കോമണർക്കുള്ള കൊട്ട് ഇന്ന്
അനീഷ്, മോഹൻലാൽImage Credit source: Screengrab
abdul-basith
Abdul Basith | Published: 10 Aug 2025 20:51 PM

ബിഗ് ബോസ് ഹൗസിൽ ഈ സീസണിലെ കോമണറാണ് അനീഷ്. ഹൗസിലുള്ളവരെല്ലാം ഒറ്റക്കെട്ടായി എതിർക്കുന്ന അനീഷ് ആദ്യ ആഴ്ചയിൽ ക്യാപ്റ്റനായതോടെ പ്രശ്നങ്ങൾ വർധിച്ചു. ഇന്നത്തെ എപ്പിസോഡിൽ ലാലേട്ടൻ അനീഷിനെ ഫയർ ചെയ്യുമെന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രമോയിലെ സൂചന.

‘ഈ 19 പേർക്കും അനീഷാണ് വീട്ടിലെ ഏറ്റവും വലിയ പ്രശ്നം” എന്ന് അപ്പാനി ശരത് പറഞ്ഞു. “അനീഷിനെക്കുറിച്ചുള്ള പരാതികളാണ് മുഴുവൻ” എന്ന് മോഹൻലാൽ പറയുന്നു. ‘അനീഷിനെതിരായ പരാതി’, ‘മറ്റുള്ളവർക്കെതിരായ പരാതി’ എന്നിങ്ങനെ രണ്ട് പെട്ടികൾ വച്ചിരിക്കുന്നതും അനീഷിനെതിരായ പരാതികൾ ഇടേണ്ട പെട്ടിയിൽ നിരവധി കടലാസുകൾ കിടക്കുന്നതും പ്രമോയിൽ കാണാം. “ഞങ്ങളെല്ലാവരും നികൃഷ്ടജീവികളാണെന്ന് അനീഷ് പറയാറുണ്ട്” എന്ന് അഭിലാഷ് പറയുന്നു.

പ്രമോ വിഡിയോ

ഇതിന് ശേഷമാണ് ആദിലയും നൂറയും അനീഷിനെതിരെ തിരിയുന്നത്. കണ്ണുനിറഞ്ഞുകൊണ്ട് “ഒരു മനുഷ്യൻ്റെ സിറ്റുവേഷനോ ലൈഫിലെ കാര്യങ്ങളോ അറിയാതെ ജഡ്ജ്മെൻ്റലായിട്ട് ഇങ്ങനെ പറയുമ്പോൾ…” എന്ന് ആദില പറയുമ്പോൾ “അനീഷ് അങ്ങനെ പറഞ്ഞോ” എന്ന് മോഹൻലാൽ ചോദിക്കുന്നു. താനങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു അനീഷിൻ്റെ മറുപടി. “അനീഷിൻ്റെ വിവാഹമോചനത്തെപ്പറ്റി ആളുകൾ അവിടെയിരുന്ന് സംസാരിച്ചിട്ട് ഞങ്ങൾ കോംപ്രമൈസ് ചെയ്യാമെന്ന് പറഞ്ഞാൽ നിങ്ങൾക്ക് എന്ത് മാനസികാവസ്ഥയായിരിക്കും?” എന്ന് മോഹൻലാൽ ചോദിക്കുന്നു. ഈ ചോദ്യം കേൾക്കുമ്പോൾ മറ്റ് മത്സരാർത്ഥികളൊക്കെ കയ്യടിക്കുന്നതും വൈറൽ പ്രമോയിൽ കാണാം.

Also Read: Bigg Boss Malayalam Season 7: അക്ബറിനെ കുടഞ്ഞ് മോഹൻലാൽ; ഒരാഴ്ചയിൽ രേണു സുധിയെക്കൊണ്ട് നല്ലത് പറയിക്കണമെന്ന് ശാസന

ഈ മാസം 9ന് നടന്ന വീക്കെൻഡ് എപ്പിസോഡിൽ അക്ബർ ഖാനെ മോഹൻലാൽ അതിരൂക്ഷമായി വിമർശിച്ചിരുന്നു. രേണു സുധിയെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ച അക്ബർ ഖാനെ മോഹൻലാൽ നിർത്തിപ്പൊരിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ രേണു സുധിയെക്കൊണ്ട് നല്ലത് പറയിക്കണമെന്നതാണ് അക്ബറിന് മോഹൻലാൽ നൽകിയ ശിക്ഷ.