Bigg Boss Malayalam Season 7: റാങ്കിങ് ടാസ്കിനിടെ തർക്കവും കയ്യാങ്കളിയും; സീസൺ നിർത്തിവെക്കാനുള്ള കാരണം ഇത്
Bigg Boss Has Been Put On Hold Temporarily: ബിഗ് ബോസ് ഏഴാം സീസൺ താത്കാലികമായി നിർത്തിവെക്കുന്നു. ഇതിൻ്റെ പ്രമോ വിഡിയോ വൈറലാണ്.
ഏഴാം സീസൺ താത്കാലികമായി നിർത്തിവെക്കുന്നു എന്ന അറിയിപ്പുമായി ബിഗ് ബോസ്. റാങ്കിങ് ടാസ്കിനിടയിലെ കോലാഹലങ്ങളെ തുടർന്നാണ് ബിഗ് ബോസ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. ഇതിൻ്റെ പ്രൊമോ ജിയോഹോട്ട്സ്റ്റാർ മലയാളം തങ്ങളുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്.
പ്രൊമോ വിഡിയോ
ബിഗ് ബോസിലെ പ്രധാനപ്പെട്ട ഒരു വീക്ക്ലി ടാസ്കാണ് റാങ്കിങ് ടാസ്ക്. ഇതുവരെയുള്ള എല്ലാ സീസണുകളിലും റാങ്കിങ് ടാസ്ക് ഉണ്ടായിരുന്നു. ഏത് റാങ്കിൽ താൻ നിൽക്കണമെന്ന് സ്വയം മത്സരാർത്ഥികൾ തീരുമാനിക്കുന്നതാണ് ടാസ്ക്. ടാസ്കിൽ വഴക്കും ബഹളവുമൊക്കെ പതിവാണ്. ഇത്തവണ റാങ്കിങ് ടാസ്കിനിടയിൽ അനീഷും മറ്റ് മത്സരാർത്ഥികളുമായി വലിയ തർക്കവും കയ്യാങ്കളിയുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഷോ നിർത്തിവെക്കാൻ ബിഗ് ബോസ് തീരുമാനിച്ചത്.
ഏഷ്യാനെറ്റ് പുറത്തുവിട്ട റാങ്കിംഗ് ടാസ്ക് പ്രൊമോയിൽ താൻ ഒന്നാം സ്ഥാനത്തിനർഹനാണ് എന്ന് വാദിക്കുന്ന അനീഷിനെ കാണാം. ആദ്യം അപ്പാനി ശരതുമായാണ് അനീഷ് കയ്യേറ്റത്തിലേർപ്പെടുന്നത്. പിന്നാലെ റെന ഫാത്തിമയുമായും അനീഷ് ഒന്നാം സ്ഥാനത്തിന് വാദിക്കുന്നു. വാദിച്ച് വാദിച്ച് ഒടുവിൽ അനീഷ് ഒന്നാം സ്ഥാനം നേടുന്നു. എന്നാൽ, ‘മറ്റുള്ളവരെ മനുഷ്യരായി കാണാത്ത ഇവനെ ഒന്നാം സ്ഥാനത്ത് ഇരുത്തിയിട്ട് പണിപ്പുരയിൽ പോയി കൊണ്ടുവരുന്ന ഡ്രസ് തനിക്ക് വേണ്ട’ എന്ന് അക്ബർ പറയുമ്പോൾ സംഗതി വീണ്ടും കൈവിട്ട് പോവുകയാണ്. ഇതിനിടെ രണ്ടാം സ്ഥാനത്തിരുന്ന ആര്യൻ അനീഷിൻ്റെ ബാഡ്ജ് കീറിയെടുക്കുന്നുണ്ട്.
പ്രൊമോ വിഡിയോ
View this post on Instagram
ഈ സംഭവത്തിന് ശേഷമാണോ മുൻപാണോ ഷോ നിർത്താൻ തീരുമാനിച്ചതെന്ന് വ്യക്തമല്ല. “നിങ്ങളിൽ നിന്ന് ഒരു കണ്ടൻ്റും ഇനി പ്രതീക്ഷിക്കുന്നില്ല. ഒരു രീതിയിലുള്ള ആശയവിനിമയവും എൻ്റെ ഭാഗത്തുനിന്ന് ഇനി ഉണ്ടാവില്ല. സീസൺ 7 ഇവിടെ വച്ച് താത്കാലികമായി നിർത്തിവെക്കുകയാണ്” എന്നാണ് ബിഗ് ബോസ് അറിയിക്കുന്നത്.