Bigg Boss Malayalam Season 7: ‘വീട്ടിൽ ഇങ്ങനെയാണോ’? ഷാനവാസിനെ നിർത്തി പൊരിച്ച് മോഹൻലാൽ

Mohanlal Takes a Stand Against Shanavas: താൻ​ ഒരിക്കലും ആദ്യം ചെന്ന് ആരെയും മോശമായി പറയില്ല എന്ന് ഷാനവാസ് പറയുമ്പോൾ, ഒരാൾ പറഞ്ഞത് കൊണ്ട് തിരിച്ച് പറയാം എന്ന ന്യായം താൻ അംഗീകരിക്കില്ല എന്ന് മോഹൻലാൽ പറയുന്നതും വീഡിയോയിൽ കാണാം.

Bigg Boss Malayalam Season 7: വീട്ടിൽ ഇങ്ങനെയാണോ? ഷാനവാസിനെ നിർത്തി പൊരിച്ച് മോഹൻലാൽ

Bigg Boss Malayalam Season 7

Updated On: 

05 Oct 2025 | 05:05 PM

ബി​ഗ് ബോസ് സീസൺ ഏഴ് ആരംഭിച്ച് പത്താം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. പത്താം വാരത്തിലേക്ക് എത്തി നിൽക്കുന്നതിനിടെ രണ്ട് മത്സരാർത്ഥികളാണ് ഈ ആഴ്ച വീട്ടിൽ നിന്ന് പുറത്തുപോകുന്നത്. കഴിഞ്ഞ ​ദിവസം ഒനീൽ എവിക്ട് ആയിരുന്നു. ഇന്ന് ആരാകും എവിക്ട് ആകുകയെന്ന് അറിയാനായി കാത്തിരിക്കുകയാണ് ബി​ഗ് ബോസ് പ്രേമികൾ. ആദില, നൂറ, ജിസേൽ, നെവിൻ എന്നിവരാണ് ഇന്നത്തെ എവിക്ഷൻ ലിസ്റ്റിൽ ഉള്ളത്. ഇതിനിടെയിൽ ഷാനവാസിനെ നിർത്തി പൊരിക്കുന്ന മോഹൻലാലിന്റെ ഒരു പ്രമോ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തർക്കത്തിന് ഇടയിൽ മറ്റ് മത്സരാർത്ഥികളുടെ കുടുംബാം​ഗങ്ങളെ കുറിച്ച് മോശമായി സംസാരിക്കുന്ന ഷാനവാസിന്റെ രീതി മോഹൻലാൽ ചോദ്യം ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. ഷാനവാസിന് നേരെ ക്ഷുഭിതനായി സംസാരിക്കുന്ന മോഹൻലാൽ, ഷാനവാസ് വീട്ടിലും ഇങ്ങനെയാണോ എന്നാണ് ചോദിക്കുന്നത്.

താൻ​ ഒരിക്കലും ആദ്യം ചെന്ന് ആരെയും മോശമായി പറയില്ല എന്ന് ഷാനവാസ് പറയുമ്പോൾ, ഒരാൾ പറഞ്ഞത് കൊണ്ട് തിരിച്ച് പറയാം എന്ന ന്യായം താൻ അംഗീകരിക്കില്ല എന്ന് മോഹൻലാൽ പറയുന്നതും വീഡിയോയിൽ കാണാം. ഷാനവാസ് എത്രയോ പ്രായമുള്ള ആളാണ്. ഫാമിലി ഉള്ള ആളാണ്. ജീവിതം കണ്ട ആളാണെന്നും മോഹൻലാൽ പറഞ്ഞു.

Also Read:‘നിങ്ങളുടെ പേരെന്താണ്? മമ്മൂട്ടിയെന്ന് പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു’; മനോഹര നിമിഷം പങ്കുവെച്ച് ബേസിൽ ജോസഫ്

താൻ വീട്ടിൽ ഇങ്ങനെയല്ലെന്ന് ഷാനവാസ് പറഞ്ഞപ്പോൾ ഇതും നിങ്ങളുടെ വീട് അല്ലേ എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. ഷാനവാസ് വീട്ടുകാരെ പറയാത്ത ആരെങ്കിലും അവിടെ ഉണ്ടോ എന്നും മോഹൻലാൽ ചോദിച്ചു. അതേസമയം കഴിഞ്ഞ ദിവസം ജയിലിൽ ആയ സമയം ബിന്നിയുമായുള്ള തർക്കത്തിന് ഇടയിൽ ബിന്നിയുടെ ഭർത്താവിനെതിരെ ഷാനവാസ് മോശം വാക്ക് ഉപയോഗിച്ചിരുന്നു. ഇതിനു മുൻപ് ഷാനവാസിനെതിരെ മറ്റ് മത്സരാഥികൾ പ്രകോപനപരമായ വാക്കുകൾ വിളിക്കുമ്പോൾ അത് വീട്ടിൽ പോയി അച്ഛനെ വിളിക്ക് എന്നെല്ലാം ഷാനവാസ് പറയുമായിരുന്നു. ഇതിനെതിരെ മത്സരാർഥികളിൽ പലരും പരാതി പറയുകയും ചെയ്തിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Toxic Movie : ‘WCC-യിൽ നിന്നുള്ള മികച്ച സംവിധായിക’ ഗീതു മോഹൻദാസിൻ്റെ ചിത്രം പങ്കുവെച്ച് വിനായകൻ
“സുചി… ഉപ്പ് കറക്ടാണോന്ന് ഒന്ന് നോക്ക്”; മോഹൻലാലിൻ്റെ പാചക പരീക്ഷണങ്ങളെ കുറിച്ച് സുചിത്ര മോഹൻലാൽ
Jeeva – Aparna Thomas Divorce: എവിടെയാ? ആരാ ഒപ്പം? വിശ്വാസം നഷ്ടപ്പെട്ടാൽ തീർന്നു! ജീവയും അപർണയും അന്നു പറഞ്ഞത്
Dulquer Salmaan-Nivin Pauly: നിവിൻ പൊളി-ദുൽഖർ സൽമാൻ ചിത്രം വരും; ഓണത്തിന് സർപ്രൈസ് പൊട്ടിച്ച് നിവിൻ പോളി!
‘ഇച്ചാക്കാൻ്റെ സൂലു ചേച്ചി’; മമ്മൂട്ടിയുടെ ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് സുചിത്ര മോഹൻലാൽ
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
കറികളിൽ ഏതെല്ലാം ഫ്രിഡ്ജിൽ വയ്ക്കാം; ഇവ അരുത്
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി