Bigg Boss Malayalam Season 7: ‘ഇള്ളക്കുഞ്ഞാണോ കരയാൻ’; നെവിനെ കിച്ചണിൽ നിന്ന് ഔട്ടാക്കി ജിഷിൻ; പൊട്ടിത്തെറിച്ച് അക്ബറും ശരത്തും
Nevin Breaks Down: ഇള്ളക്കുഞ്ഞാണോ കരയാൻ എന്നാണ് കരഞ്ഞുകൊണ്ടിരിക്കുന്ന നെവിനെ ചൂണ്ടി ജിഷിൻ പറയുന്നതും കേൾക്കാം. ഇതിൽ പ്രകോപിപ്പിക്കാനായി അക്ബർ മറുപടി നൽകുന്നുണ്ട്.

Nevin Jishin
ബിഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിക്കാനിരിക്കെ എവിക്ട് ആയി പോയ മത്സരാർത്ഥികളെല്ലാം ഹൗസിലേക്ക് എത്തിയിരിക്കുകയാണ്. എന്നാൽ ഇതിനു ശേഷം വീണ്ടും വഴക്കും വിവാദങ്ങളും ഒക്കെയായി സംഘർഷഭരിതമാണ്. ശൈത്യ, അനുമോൾ, ബിൻസി തമ്മിലുള്ള വാക്കുതർക്കങ്ങൾ അതിരുവിടുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോഴിതാ ഇതിനിടെയിൽ ജിഷിനുമായി തർക്കിച്ച് കരയുകയാണ് നെവിൻ.
നെവിനെ കിച്ചണിൽ നിന്ന് ജിഷിൻ പുറത്താക്കിയതാണ് കാരണം. തിന്നാൻ നേരത്ത് അവൻ കയറി വരുന്നു എന്ന രീതിയിൽ രഞ്ജിത്തും ജിഷിനും പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണം. എന്നാൽ ഇതിനെതിരെ അക്ബർ രംഗത്ത് എത്തുന്നുണ്ട്. തിന്നാൻ നേരത്ത് കയറി വരുന്നുവെന്ന വർത്തമാനം വേണ്ടെന്നും നെവിൻ ഇവിടെ കുക്ക് ചെയ്തിരുന്നതാണ് എന്നും എല്ലാം അവൻ തന്നെ ചെയ്തിരുന്നതാണ് എന്നും അക്ബർ വിളിച്ചു പറയുന്നുണ്ട്.
Also Read: ‘കയ്യും കലാശവും കാണിച്ച്, കഴിവ് കൊണ്ടല്ലടീ നീ നിൽക്കുന്നത്’; അനുമോളോട് പൊട്ടിത്തെറിച്ച് ബിൻസി
ഇള്ളക്കുഞ്ഞാണോ കരയാൻ എന്നാണ് കരഞ്ഞുകൊണ്ടിരിക്കുന്ന നെവിനെ ചൂണ്ടി ജിഷിൻ പറയുന്നതും കേൾക്കാം. ഇതിൽ പ്രകോപിപ്പിക്കാനായി അക്ബർ മറുപടി നൽകുന്നുണ്ട്. നിർത്തിക്കോ ജിഷിനെ എന്ന് പറഞ്ഞ് അക്ബറും അപ്പാനി ശരത്തും ജിഷിന് നേരെ ചൂടായി വന്നു. കരഞ്ഞുകൊണ്ട് താൻ ഈ വീട്ടിലെ ഹൗസ്മേറ്റാണെന്ന് പറയുന്ന നെവിനെയും പുതിയെ പ്രെമോയിൽ കാണാം.
വീട്ടിലുള്ളവർക്ക് ഭക്ഷണം പാകം ചെയ്യാൻ നെവിനും ജിഷിനും കിച്ചണിൽ ഒരുമിച്ചായിരുന്നു ഉണ്ടായത്. കണ്ണൂർ സ്പെഷ്യൽ ആയ പത്തൽ ആണ് ജിഷിൻ ഉണ്ടാക്കിയത്. ഇതിന് ശേഷം ചിരട്ടപ്പുണ്ട് ഉണ്ടാക്കും എന്ന് നെവിൻ പറയുന്നുണ്ട്. ജിഷിൻ ഉണ്ടാക്കിയ പത്തൽ നെവിനാണ് എല്ലാവർക്കും കൊണ്ടുപോയി കൊടുത്തത്. ഇതിനു ശേഷം ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു.