Big boss Malayalam Season 8: ഞാൻ പൊട്ടൻ, അവൾ എന്നെ വെച്ച് ഗെയിം കളിച്ചു; ഷിജിനോട് സങ്കടം പറഞ്ഞു കൊമ്പൻ
Big boss Malayalam Season 8: ഇരുവരും തമ്മിൽ ഒരു പ്രണയം മൊട്ടിട്ടു എന്ന തരത്തിൽ ആയിരുന്നു ഓരോ എപ്പിസോഡുകളും കടന്നുപോയത്.എന്നാൽ ഇത് ഐശ്വര്യയുടെ വെറുമൊരു ട്രിക്ക് മാത്രമാണെന്ന് ഷിജിന് നേരത്തെ തന്നെ ആശങ്കയുണ്ടായിരുന്നു. തന്റെ ഗെയിം മുന്നോട്ട് കൊണ്ടുപോകാനുള്ള ഐശ്വര്യയുടെ ഒരു തന്ത്രം മാത്രമാണ് ഇതെന്ന് ഷിജിൻ നേരത്തെ പറഞ്ഞിരുന്നു ഈ വാദങ്ങൾ ശരിയാണെന്ന്

Aishwarya Madhu, Kadal Komban
ബിഗ് ബോസ് മലയാളം സീസൺ എട്ട് 25 ദിവസങ്ങൾ പിന്നിടുമ്പോൾ ഷോയും മത്സരാർത്ഥികളും വിവിധതലത്തിലാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറുന്നത്. ഇപ്പോഴിതാ ഷിജിന്റെയും കടൽ കൊമ്പന്റെയും കൂട്ടുകെട്ട് വീടിനുള്ളിലും പുറത്തും ഒരുപോലെ ജനശ്രദ്ധ നേടുകയാണ്. ഐശ്വര്യ മധുവും ആയിട്ടുള്ള കടൽക്കൊമ്പിന്റെ അടുപ്പവും ഇവർ തമ്മിലുള്ള കോമ്പിനേഷൻ സീനുകളും എല്ലാം എപ്പിസോഡുകളിൽ വളരെയധികം വൈറലായി മാറിയിരുന്നു. ഇരുവരും തമ്മിൽ ഒരു പ്രണയം മൊട്ടിട്ടു എന്ന തരത്തിൽ ആയിരുന്നു ഓരോ എപ്പിസോഡുകളും കടന്നുപോയത്.
എന്നാൽ ഇത് ഐശ്വര്യയുടെ വെറുമൊരു ട്രിക്ക് മാത്രമാണെന്ന് ഷിജിന് നേരത്തെ തന്നെ ആശങ്കയുണ്ടായിരുന്നു. തന്റെ ഗെയിം മുന്നോട്ട് കൊണ്ടുപോകാനുള്ള ഐശ്വര്യയുടെ ഒരു തന്ത്രം മാത്രമാണ് ഇതെന്ന് ഷിജിൻ നേരത്തെ പറഞ്ഞിരുന്നു ഈ വാദങ്ങൾ ശരിയാണെന്ന് ഇപ്പോൾ കടൽക്കൊമ്പനും ബോധ്യപ്പെട്ടതാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ നിന്നും വ്യക്തമാകുന്നത്.
ALSO READ:ഇത് മലയാളത്തിലായിരുന്നെങ്കിൽ, ഹിന്ദി ദൃശ്യം 3 -ക്ക് കയ്യടിച്ച് പ്രേക്ഷകർ
തന്നോട് ലീഡർ ആകാൻ അവൾ പറഞ്ഞു…
വീക്കിലി ടാക്സ് കഴിഞ്ഞ ശേഷം ഷിജിനോട് കൊമ്പൻ സംസാരിച്ചത് തന്നോട് ലീഡർ ആകാൻ അവൾ പറഞ്ഞു അതിന് കാരണം എന്താണെന്ന് അറിയുമോ താൻ ലീഡറായാൽ ഏതായാലും അനുയായി ഒന്ന് ഐശ്വര്യയും മറ്റൊന്ന് ചേട്ടനും ആയിരിക്കും. അങ്ങനെ വന്നാൽ നമ്മൾ മൂന്നുപേർക്കും നോമിനേഷൻ ലഭിക്കും എന്നാൽ ചേട്ടൻ ആയാൽ ഒരിക്കലും ഐശ്വര്യെ അനുയായി ആയിട്ട് എടുക്കില്ലെന്ന് അവൾക്ക് 100 ശതമാനം അറിയാം.
അപ്പോൾ അവൾ എന്നെ ഗെയിം കളിക്കുകയല്ലേ ചെയ്തത് എന്നാണ് കടൽക്കൊമ്പൻ ഷിജിനോട് ചോദിക്കുന്നത്. ചേട്ടൻ എന്നോട് പറഞ്ഞ കുറെ കാര്യങ്ങളൊക്കെ ശരിയാണെന്നാണ് തോന്നുന്നത്. ഞാനാണ് പൊട്ടൻ ആയിക്കൊണ്ടിരുന്നത് മോഹൻലാൽ പറഞ്ഞതിന്റെ ക്ലാരിറ്റി എനിക്ക് ഇപ്പോഴാണ് കിട്ടിയത് ഐശ്വര്യയ്ക്ക് ഷിജിനെ മാത്രം കയ്യിലെടുക്കാൻ പറ്റിയില്ല. എടോ താൻ സൂപ്പറാടോ പൊളിയാടോ എന്നാണ് കൊമ്പൻ പറയുന്നത്.
അതേസമയം താഷിയും നോബിയും ഐശ്വര്യയും തമ്മിലുള്ള മറ്റൊരു സംഭാഷണവും എപ്പിസോഡിൽ കണ്ടിരുന്നു. ഒരാളോട് ക്രഷ് തോന്നുന്നത് തനിക്ക് തെറ്റായി തോന്നുന്നില്ല. എന്നും മുന്നിൽ കൂടുതൽ പേരോട് തോന്നുന്നത് തെറ്റായി കാണുന്നില്ല. അങ്ങനെ ഉള്ളവരും ഉണ്ടാകാം എനിക്ക് അതിൽ തെറ്റായി തോന്നുന്നേയില്ല എന്നായിരുന്നു ഐശ്വര്യ അവരോടും പ്രതികരിച്ചിരുന്നത്.
ENGLISH SUMMARY
As Bigg Boss Malayalam Season 8 crosses the 25-day mark, the show and its contestants are becoming topics of discussion among the audience on various levels. Currently, the bond between Shijin and Kadal Komban is garnering significant public attention, both inside and outside the house. Kadal Komban’s closeness with Aishwarya Madhu and the scenes featuring their dynamic have also gone viral across the episodes.