Bigg Boss Malayalam Season 8: ഷിജിൻ നൗഫിനയെ പറ്റി അങ്ങനെ പറഞ്ഞോ, വാദം പൊളിച്ച് മോഹൻലാൽ
ബിഗ് ബോസ് ഹൗസിലെ കഴിഞ്ഞ ആഴ്ചയിലെ പ്രധാന ചർച്ചാവിഷയമായി വന്നത് ഷിജിൻ നൗഫിനയെ കുറിച്ച് ഒരു തെറ്റായ പരാമർശം നടത്തി എന്നതിനെ സംബന്ധിച്ചാണ്. ഹൗസിലെ അമ്പതാം ദിനവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളിൽ ഡാൻസ് അവതരിപ്പിക്കാൻ ഒരുങ്ങിയപ്പോൾ നൗഫിനയെ ടീമിൽ എടുക്കുന്ന കാര്യം വന്നപ്പോൾ ഒന്നിനും കൊള്ളാത്ത ഒരാളെ തന്റെ ടീമിൽ വേണ്ട എന്ന് ഷിജിൻ പറഞ്ഞു എന്നതിനെപ്പറ്റിയാണ് ഹൗസിൽ വലിയ തർക്കങ്ങൾ ഉണ്ടായത്.

Mohanlal, Shijin, Naufina
ബിഗ് ബോസ് ഹൗസിലെ കഴിഞ്ഞ ആഴ്ചയിലെ പ്രധാന ചർച്ചാവിഷയമായി വന്നത് ഷിജിൻ നൗഫിനയെ കുറിച്ച് ഒരു തെറ്റായ പരാമർശം നടത്തി എന്നതിനെ സംബന്ധിച്ചാണ്. ഹൗസിലെ അമ്പതാം ദിനവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളിൽ ഡാൻസ് അവതരിപ്പിക്കാൻ ഒരുങ്ങിയപ്പോൾ നൗഫിനയെ ടീമിൽ എടുക്കുന്ന കാര്യം വന്നപ്പോൾ ഒന്നിനും കൊള്ളാത്ത ഒരാളെ തന്റെ ടീമിൽ വേണ്ട എന്ന് ഷിജിൻ പറഞ്ഞു എന്നതിനെപ്പറ്റിയാണ് ഹൗസിൽ വലിയ തർക്കങ്ങൾ ഉണ്ടായത്. മൃദുലയാണ് ഷിജിൻ നൗഫിനയെ കുറിച്ച് അങ്ങനെ പരാമർശിച്ചു എന്ന് പറഞ്ഞത്. ഈ വിഷയത്തിലെ സത്യാവസ്ഥ ഈ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ പുറത്തു കൊണ്ടുവന്നിരിക്കുകയാണ്.
ഷിജിൻ അത്തരത്തിൽ ഒരു പരാമർശം നടത്തിയതായി തങ്ങൾക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് മോഹൻലാൽ വ്യക്തമാക്കിയത്. തങ്ങൾ എല്ലാവിധത്തിലും അത്തരം ഒരു പരാമർശം ഷിജിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി ശ്രമിച്ചു. എന്നാൽ ആ ഒരു വാക്ക് ഷിജിൻ പറഞ്ഞതായി കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് മോഹൻലാൽ വീക്കെൻഡ് എപ്പിസോഡിൽ വ്യക്തമാക്കിയത്. ഷിജിൻ നൗഫിനയെ ആർക്കും വേണ്ടാത്ത ആൾ എന്ന് വിളിച്ചു എന്ന് പറഞ്ഞ മൃദുലയോട് മോഹൻലാൽ പലകുറി ആവർത്തിച്ചു ചോദിച്ചു, ആ ഒരു വാക്ക് ഷിജിൻ ഉന്നയിച്ചിട്ടുണ്ടോ എന്ന്. എന്നാൽ, മൃദുല ഷിജിൻ അങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയും ചെയ്തു. നൗഫിനയോടും മോഹൻലാൽ ഇതേ ചോദ്യം ചോദിച്ചപ്പോൾ മൃദുല തന്നോട് ഇക്കാര്യം പറഞ്ഞു എന്നാണ് മറുപടി നൽകിയത്.
Also Read: ‘ഇയാൾ ഇയാളുടെ കാര്യം നോക്കി പോ….’ ഷിജിനെതിരെ കൊമ്പൻ
ഈ പരാമർശം നടത്തി എന്നു പറയുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന ഐശ്വര്യയോടും മോഹൻലാൽ ആർക്കും വേണ്ടാത്ത ഒരാൾ എന്ന് ഷിജിൻ പറഞ്ഞോ എന്ന് ആവർത്തിച്ചു ചോദിച്ചു. ഐശ്വര്യയും ആ പ്രത്യേക പരാമർശം താൻ കേട്ടതായി പറഞ്ഞില്ല. തുടർന്നാണ് മോഹൻലാൽ വ്യക്തമാക്കിയത് തങ്ങൾ മുഴുവൻ ദൃശ്യങ്ങൾ പരിശോധിച്ചിട്ടും അത്തരത്തിൽ ഒരു പരാമർശം കണ്ടെത്താൻ ആയില്ല എന്ന്. ഈ വിഷയം ഇത്ര വലുതാക്കി കൊണ്ടുവരുന്നതിന് പകരം ഇങ്ങനെ ഒരു പരാമർശം ഉണ്ടായി എന്ന് അറിഞ്ഞപ്പോൾ എന്തുകൊണ്ട് നൗഫിന ഷിജിനോട് ഇതിനെക്കുറിച്ച് സംസാരിച്ചില്ല എന്നും മോഹൻലാൽ ചോദിച്ചു. അതിനും കൃത്യമായ മറുപടി ഉണ്ടായില്ല.
ഷിജിൻ ആർക്കും വേണ്ടാത്ത ആൾ എന്ന് തന്നെ വിളിച്ചു എന്നതിൽ വളരെ വൈകാരികമായ പ്രതികരണമാണ് നൗഫിന നടത്തിയിരുന്നത്. ആസിഫ് ഉൾപ്പെടെയുള്ള മറ്റു മത്സരാർത്ഥികളും ഈ വിഷയത്തിൽ ഷിജിനെതിരെ രംഗത്തെത്തിയിരുന്നു. ഷിജിന്റെ അടുത്ത സുഹൃത്തായ കടൽ കൊമ്പൻ വരെ ഈ സംഭവത്തിൽ കുറ്റപ്പെടുത്തുന്ന സാഹചര്യമുണ്ടായി. ഒടുവിൽ ഷിജിൻ നൗഫിനയുടെ കാലുപിടിച്ച് മാപ്പു പറയുന്ന സംഭവം വരെ അരങ്ങേറി. അതുകൊണ്ടാണ് ഈ വിഷയത്തിൽ ഒരു വ്യക്തത മോഹൻലാൽ തന്നെ വീക്കെൻഡ് എപ്പിസോഡിൽ വരുത്തിയിരിക്കുന്നത്.
English Summary
The main topic of discussion in the Bigg Boss house last week concerned an alleged inappropriate remark made by Shijin about Noufina. Mohanlal clarified that they could not find any evidence that Shijin had made such a remark.