Bigg Boss Malayalam Season 8: വീക്കെൻഡ് എപിസോഡിൽ മോഹൻലാലില്ല, പക്ഷേ മാസ്സ് എവിക്ഷൻ നടക്കും

ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസണിൽ മുൻപെങ്ങുമില്ലാത്ത വിധം മാസ് എവിക്ഷൻ നടക്കാൻ പോവുകയാണ്. സാധാരണഗതിയിൽ ഒന്നോ രണ്ടോ പേരാണ് ഓരോ ആഴ്ചയിലും ഹൗസിൽ നിന്ന് പുറത്താകാറ്. എന്നാൽ ഈ ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡിൽ ചുരുങ്ങിയത് അഞ്ചു പേരെങ്കിലും ഹൗസിന് പുറത്തേക്ക് പോകും എന്നുള്ളതാണ് ലഭിക്കുന്ന സൂചനകൾ.

Bigg Boss Malayalam Season 8: വീക്കെൻഡ് എപിസോഡിൽ മോഹൻലാലില്ല, പക്ഷേ മാസ്സ് എവിക്ഷൻ നടക്കും

Bigg Boss Malayalam

Updated On: 

03 Oct 2026 | 12:25 AM

ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസണിൽ മുൻപെങ്ങുമില്ലാത്ത വിധം മാസ് എവിക്ഷൻ നടക്കാൻ പോവുകയാണ്. സാധാരണ ഗതിയിൽ ഒന്നോ രണ്ടോ പേരാണ് ഓരോ ആഴ്ചയിലും ഹൗസിൽ നിന്ന് പുറത്താകാറ്. എന്നാൽ ഈ ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡിൽ ചുരുങ്ങിയത് അഞ്ചു പേരെങ്കിലും ഹൗസിന് പുറത്തേക്ക് പോകും എന്നുള്ളതാണ് ലഭിക്കുന്ന സൂചനകൾ. ബിഗ് ബോസ് തന്നെ പ്രമോയിലൂടെ മാസ് എവിക്ഷൻ ആണ് ഈയാഴ്ചയിൽ നടക്കാൻ പോകുന്നത് എന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ഈ വീക്കെൻഡ് എപ്പിസോഡിൽ ഷോയുടെ ഹോസ്റ്റ് ആയ മോഹൻലാൽ ഉണ്ടായിരിക്കില്ല.

ഷൂട്ടിംഗ് തിരക്കുള്ളതിനാൽ ആണ് മോഹൻലാൽ ബിഗ് ബോസ് ഹൗസിൽ ഈയാഴ്ച വരാതിരിക്കുന്നത്. മോഹൻലാൽ ഇല്ല എങ്കിലും ഈയാഴ്ചയിലെ മാസ് എവിഷൻ നടക്കും എന്ന് ബിഗ് ബോസ് പുറത്തുവിട്ട പ്രമോയിൽ പറയുന്നുണ്ട്. പ്രമോയിലെ മോഹൻലാലിന്റെ വാക്കുകളിങ്ങനെ – ഈ വീക്കെൻഡ് എനിക്ക് നിങ്ങളെ കാണാൻ സാധിക്കില്ല, കാരണം ഒരു ഷൂട്ടിംഗ് സംബന്ധിച്ച് മറ്റൊരു രാജ്യത്താണ്, ഞാൻ ഇല്ലെങ്കിലും അവിടെ നടക്കാൻ പോകുന്നത് വലിയ ഭൂമി കുലുക്കമാണ്. മലയാളം ബിഗ് ബോസ് ഇതുവരെ കാണാത്ത ഒരു മാസ്സ് എവിക്ഷൻ ആണ് നടക്കുക. ഇനി ഇവിടെ ചിലരൊക്കെ വാഴും ചിലരൊക്കെ വീഴും. പിന്നെ ചില വരവുകളും. ഇനി കുലുങ്ങുമോ ഈ വീട്.

Also Read: തനിക്ക് പറ്റുന്നില്ല, പൊക്കോട്ടെ… ബി​ഗ് ബോസിനോട് ജസീല

ബിഗ് ബോസ് മത്സരം കൂടുതൽ ആകർഷകമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നിലവിലെ ഹൗസിലെ കുറച്ച് ആളുകളെ പുറത്താക്കി പകരം പുതിയവരെ കൊണ്ടുവരുന്നത്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഈ സീസണിലെ ചില മത്സരാർത്ഥികളുടെ പ്രകടനം അത്ര പോര എന്നുള്ള അഭിപ്രായം ഉയർന്നിരുന്നു. ഹൗസിൽ സജീവം അല്ലാതെയും വേണ്ടത്ര പ്രാതിനിധ്യം ഇല്ലാതെയും നിൽക്കുന്ന മത്സരാർത്ഥികളെ ആയിരിക്കും സ്വാഭാവികമായും ഈ ആഴ്ചയിൽ പ്രേക്ഷക വോട്ട് കൂടി പരിഗണിച്ച് പുറത്താക്കുക.

വൈൽഡ് കാർഡ് എൻട്രികളായി എത്താൻ പോകുന്നത് സ്വാഭാവികമായും കടുത്ത മത്സരം കാഴ്ചവയ്ക്കാൻ കഴിവുള്ളവർ ആയിരിക്കും. ബിഗ് ബോസ് ഹൗസിനെ കൂടുതൽ ചലനാത്മകമാക്കുകയാണ് വൈൽഡ് കാർഡ് എൻട്രികളിലൂടെ ലക്ഷ്യമിടുന്നത്. ഹൗസിൽ മത്സരം ശക്തമായെങ്കിൽ മാത്രമേ പ്രേക്ഷകർക്ക് ഷോ കാണാൻ താല്പര്യം ഉണ്ടാവുകയുള്ളൂ. അത്തരത്തിൽ പ്രേക്ഷക പിന്തുണ കൂടി ലഭിക്കാനിടയുള്ള മത്സരാർത്ഥികൾ ആകും പുതിയതായി ഹൗസിലേക്ക് എത്തുക എന്ന് കരുതാം.

English Summary

A massive eviction, unlike any seen before, is set to take place in this season of Bigg Boss Malayalam. Typically, only one or two contestants are evicted from the house each week; however, indications suggest that at least five people will leave the house during this week’s weekend episode.

Loading...
Unable to load recommendations.
Follow Us
എൻടോർക്ക് 150 , ടിവിഎസ്സിന്റെ സ്റ്റൈലിഷ് സ്കൂട്ടർ
വൈറ്റമിൻ ഡി ലഭിക്കാൻ എപ്പോൾ, എത്ര നേരം വെയിൽ കൊള്ളണം?
ക്രീം ഒന്നും വേണ്ട! ചർമ്മത്തിന്റെ സ്വാഭാവിക തിളക്കത്തിന് ചില പൊടിക്കൈകൾ
വിവോ V80 ഉണ്ട്, ഓപ്പോ F35 5ജിയും F35 പ്രോ 5ജിയും ഉണ്ട്!
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ