Bigg Boss Malayalam Season 8: സ്റ്റിൽ ഐ ലവ് യു, വീക്കെൻഡ് എപിസോഡിൽ നിലീനയോട് ലാലേട്ടനെ സാക്ഷിയാക്കി നോബി
ബിഗ് ബോസ് ഹൗസിൽ നിലയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് നോബി. ഈയാഴ്ചയിലെ വീക്കെൻഡ് എപിസോടിൽ മോഹൻലാലിന്റെ ചോദ്യത്തിന് മറുപടിയായാണ് നോബി തനിക്ക് ആയുള്ള ബന്ധം തുറന്നു പറഞ്ഞത്. ഇതിനെ തുടർന്ന് വീഡിയോ കോളിലൂടെ നോബിക്ക് നിലവിലുമായി സംസാരിക്കാനുള്ള അവസരം ഒരുക്കി. അങ്ങനെ മോഹൻലാലിനെ സാക്ഷിയാക്കി നോബി പറഞ്ഞു സ്റ്റിൽ ഐ ലവ് യു എന്ന്.

Nobi ,Mohanalal
ബിഗ് ബോസ് ഹൗസിൽ നിലീനയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് നോബി. ഈയാഴ്ചയിലെ വീക്കെൻഡ് എപിസോഡിൽ മോഹൻലാലിന്റെ ചോദ്യത്തിന് മറുപടിയായാണ് നോബി തനിക്ക് നിലീനയുമായുള്ള അടുപ്പത്തെ കുറിച്ച് സംസാരിച്ചത്. ഇതിനെ തുടർന്ന് വീഡിയോ കോളിലൂടെ നോബിക്ക് നിലീനയുമായി സംസാരിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു. അങ്ങനെ മോഹൻലാലിനെ സാക്ഷിയാക്കി നോബി പറഞ്ഞു സ്റ്റിൽ ഐ ലവ് യു എന്ന്.
നോബിക്ക് എന്താണ് പ്രശ്നം എന്ന് മോഹൻലാൽ ചോദിച്ചു. സ്നേഹം തോന്നുന്ന ഒരാൾ വിട്ട് പോയതിലുള്ള സങ്കടമാണോ, നോബിക്ക് ശരിക്കും ഇഷ്ടമോണോ എന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്. തുടർന്ന് ഞാനൊരാളെ കണക്ട് ചെയ്ത് തരാം എന്ന് പേറഞ്ഞ് നേരെ കാണിക്കുന്നത് നിലീനയുമായുള്ള വീഡിയോ കോൾ ആണ്. അങ്ങനെ സംസാരിക്കാൻ അവസരം കിട്ടിയ നിലീന നോബിയോടായി ഇങ്ങനെയാണ് പറഞ്ഞത് ഇന്ന് മുതൽ ആദ്യ ദിവസം പോലെ കളിക്കൂ എന്നാണ്. ശേഷം നോബി മറുപടി പറഞ്ഞത് സ്റ്റിൽ ഐ ലവ് യൂ എന്നാണ്. ഇത് കണ്ട് നിന്ന മോഹൻലാൽ തന്റെ അതി പ്രശസ്തമായ വന്ദനം സിനിമയിലെ എങ്കിൽ എന്നോട് പറ ഐ ലവ് യു എന്ന ഡയലോഗും തമാശ രൂപത്തിൽ അവതരിപ്പിച്ചു.
Also Read: പണി കിട്ടി! രാഹുൽ ഈശ്വർ വേദാംഗിയും ജയിലിൽ
വൈൽഡ് കാർഡ് എൻട്രി ആയി ഹൗസിൽ എത്തിയ മത്സരാർത്ഥികളിൽ ഒരാളായ നിലീന കഴിഞ്ഞ ആഴ്ച ഹൗസിൽ നിന്ന് എവിക്റ്റ് ആയിരുന്നു. ഏകദേശം രണ്ടാഴ്ച മാത്രമാണ് നിലീനയ്ക്ക് ബിഗ് ബോസ് ഹൗസില് തുടരനായത്. മുമ്പ് ഹൗസിൽ നടന്ന മാസ്സ് എവിക്ഷന് പിന്നാലെ ആണ് നിലീന എലിസബത്ത് ഷോയിലേക്ക് എത്തിയത്. ഹൗസിൽ മികച്ച മത്സരം കാഴ്ചവയ്ക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു നിലീന എങ്കിലും അതിന് ആയില്ല. നോബിയും ആയിട്ടാണ് നിലീന കൂടുതൽ ഹൗസിൽ അടുപ്പം കാണിച്ചിരുന്നുത്.
ഇത് പിന്നീട് ലവ് ട്രാക്കിലേക്ക് പോവുകയായിരുന്നു. അങ്ങനെ ഈ വരും തമ്മിൽ ലൗ ട്രാക്ക് എന്ന നിലയിൽ തുടങ്ങി സീരിയസായ അടുപ്പത്തിലേക്കെത്തി എന്നുള്ള രീതിയിലേക്ക് കാര്യങ്ങൾ പോയി. വളരെ ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയും രണ്ടുപേർ അടുക്കുമോ എന്നുള്ളത് പ്രേക്ഷകരിൽ സംശയം ജനിപ്പിക്കാൻ ഇടയായി എന്നാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ. അത് ഇരു മത്സരാർത്ഥികളുടെയും സ്വീകാര്യതയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈ ലവ് ട്രാക്ക് വർക്കൗട്ട് ആയില്ല അതുകൊണ്ടാണ് നിലീനക്ക് ഹൗസിൽ നിന്ന് പുറത്ത് പോകേണ്ടി വന്നത് എന്നാണ് എവിക്ഷൻ കഴിഞ്ഞപ്പോൾ കൂടുതൽ പ്രേക്ഷകരുടെയും പ്രതികരണം.
English Summary
Nobi opened up about his affection for Nileena inside the Bigg Boss house. He spoke about his closeness to her while responding to a question from Mohanlal during this week’s weekend episode. Subsequently, an opportunity was provided for Nobi to speak with Nileena via a video call.